Connect with us

India

യുദ്ധ ഭൂമിയില്‍ കുഞ്ഞനിയത്തിയെയും ഒക്കത്തേറ്റി ഖമര്‍ നടന്നു, വൈദ്യസഹായം തേടി

Published

on

Share our post

ജറുസലേം: എഴു വയസ്സുകാരി ഖമര്‍ സുബ് തന്റെ പിഞ്ചുസഹോദരിയെയും ഒക്കത്തേറ്റി ഗാസയിലെ സംഘര്‍ഷഭൂമിയിലൂടെ വൈദ്യസഹായത്തിനായി നടന്നത് ഒരു മണിക്കൂര്‍. ഖമര്‍ കുഞ്ഞനുജത്തിയെ ഒക്കത്തേറ്റി നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സഹായഹസ്തവുമായി യു.എ.ഇയിലെ സന്നദ്ധസംഘടന ഗാസയിലെത്തി ഖമാറിനെയും കുടുംബത്തെയും തേടിപ്പിടിച്ചു. ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ് 3 എന്ന സംഘടനയാണ് ഖമറും സഹോദരിയും മാതാവും താമസിക്കുന്ന ടെന്റ് കണ്ടെത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തത്.കാറിടിച്ച് പരിക്കേറ്റ കുഞ്ഞനുജത്തിയെയും ഒക്കത്തെടുത്ത് ഖമര്‍ നടന്നുപോകുന്ന ദൃശ്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ നിരവധി പേര്‍ പ്രതികരണവുമായി എത്തിയിരുന്നു.ഖമറും കുടുംബവും താമസിക്കുന്ന ടെന്റിലേക്ക് ഓപ്പറേഷന്‍ ഗാലന്റ നൈറ്റ് ടീം എത്തിയപ്പോള്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. കീറിപ്പറഞ്ഞ ടെന്റില്‍ അടിസ്ഥാന ആവശ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. കുഞ്ഞനുജത്തിയെയും കൊണ്ട് എങ്ങനെയാണ് അത്രയും ദൂരം വൈദ്യസഹായം തേടി പോയതെന്ന് ഖമര്‍ സംഘടനാപ്രതിനിധികള്‍ക്ക് വിശദമാക്കി കൊടുത്തു. ഖമറിന്റെ മാതാവുമായി സംസാരിച്ച സംഘടന കുടുംബത്തിനായി പുതിയൊരു ടെന്റ് നിര്‍മിച്ചു നല്‍കി. അവശ്യസാധനങ്ങളടങ്ങിയ പെട്ടികളും അവര്‍ കൈമാറി. യു.എ.ഇയോടുള്ള സ്‌നേഹവും കൃതജ്ഞതയും ‘ഐ ലവ് യു യു.എ.ഇ’ എന്ന് ഖമര്‍ ഉറക്കെപ്പറഞ്ഞുകൊണ്ടാണ് പ്രകടിപ്പിച്ചത്. തന്റെ കുടുംബത്തിന് വളരെ അത്യാവശ്യമായതെല്ലാം നല്‍കിയ സംഘത്തെ മാറിനിന്ന് നിരീക്ഷിക്കുകയായിരുന്നു ഖമര്‍.

ഗാസയുടെ ഛിന്നഭിന്നമായ തെരുവിലൂടെ തന്റെ സഹോദരിയെയും എടുത്തുകൊണ്ട് നടന്നുപോകുന്ന ഖമര്‍ സുബ്ബിന്റെ വീഡിയോ തിങ്കളാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എത്ര യാതനകള്‍ സഹിച്ചാലും വൈദ്യസഹായം ലഭിക്കണമെന്ന ദൃഢനിശ്ചയത്തോടെ അനിയത്തിയെയും ഒക്കത്തേറ്റി നടന്നുപോകുന്ന ഖമറിന്റെ ദൃശ്യം അതീവവൈകാരികതയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അനിയത്തിയുടെ ഒരു കാല്‍ പ്ലാസ്റ്ററില്‍ പൊതിഞ്ഞായിരുന്നു ഉളളത്. പരിക്ക് കാരണം നടക്കാന്‍ പറ്റാത്ത അവസ്ഥയിലായപ്പോഴാണ് അനിയത്തിയെയും എടുത്ത് ഖമര്‍ നടക്കാന്‍ തീരുമാനിച്ചത്.എന്തിനാണ് അനിയത്തിയെ എടുത്തത് എന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുമ്പോള്‍ ‘അവളെ ഒരു കാറിടിച്ചു’ എന്നായിരുന്നു ഖമറിന്റെ മറുപടി. വൈദ്യസഹായം ലഭിക്കുന്നിടത്തേക്ക് എത്താനായി ഒരു മണിക്കൂറായി നടന്നുകൊണ്ടിരിക്കുകയായിരുന്നു ഖമര്‍.അനിയത്തിയെയും എടുത്തുകൊണ്ട് നടക്കുമ്പോള്‍ ക്ഷീണിതയാവുന്നില്ലേ എന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുമ്പോള്‍ ഖമര്‍ പറയുന്നുണ്ട്: ‘ഞാന്‍ ക്ഷീണിതയാണ്. ഒരു മണിക്കൂറായി ഇവളെയും എടുത്ത് നടക്കുന്നു, പക്ഷേ ഇവള്‍ക്ക് നടക്കാനാവില്ലല്ലോ’ ഗാസയില്‍ താല്‍ക്കാലിക വൈദ്യസഹായം ലഭ്യമാക്കിയിരുന്ന അല്‍ ബുറൈജ് പാര്‍ക് ലക്ഷ്യമാക്കിയാണ് ഖമര്‍ നടന്നിരുന്നത്.

നെഞ്ചുതുളയ്ക്കുന്ന ജീവിതകഥകള്‍ക്കാണ് ഗാസ സാക്ഷ്യം വഹിക്കുന്നത്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമാവുമ്പോള്‍ ജീവിക്കാനുളള അവകാശം പോലും നിഷേധിക്കപ്പെട്ട് കഴിയുന്ന കൊച്ചുകുട്ടികളും മാതാപിതാക്കളും ഒരുപോലെ ഉറ്റുനോക്കുന്നത് അടുത്ത നിമിഷം തങ്ങള്‍ക്ക് ജീവനുണ്ടാവുമോ എന്നുമാത്രമാണ്. 2023 ഒക്ടോബര്‍ ഏഴിനു തുടങ്ങിയ സംഘര്‍ഷം ബോംബുകളായും ഷെല്ലുകളായും വെടിയുണ്ടകളായും ഒരു വര്‍ഷമായി ചിന്നിച്ചിതറിച്ചുകൊണ്ടിരിക്കുന്നത് എണ്ണമറ്റ ജീവനുകളെയാണ്. ഖമറിനെപ്പോലുള്ളവര്‍ സ്വന്തം മണ്ണില്‍നിന്നു വലിച്ചെറിയപ്പെടുന്നത് അനാഥത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ്.


Share our post

India

സ്‍പാം കോളുകൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം; പ്രതിദിനം തടയുന്നത് 13 ദശലക്ഷം വ്യാജ കോളുകൾ

Published

on

Share our post

ദില്ലി: സ്‍പാം കോളുകൾ തടയുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ടെലികോം റെഗുലേറ്ററും കർശന നടപടികൾ സ്വീകരിക്കുന്നു. വ്യാജ കോളുകൾ മൂലമുള്ള വഞ്ചനകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയുന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.പുതിയ നയങ്ങൾ മുതൽ സാങ്കേതികവിദ്യ വരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കർശന നടപടികളാണ് സർക്കാർ തുടങ്ങിയിരിക്കുന്നത്. സ്‍പാം കോളുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‍ടിക്കുന്നതിനായി, മൂന്ന് മാസത്തേക്ക് ഓരോ കോളും കണക്ടാകുന്നതിന് മുമ്പ് റിംഗ്‌ടോണുകൾക്ക് പകരം അവബോധ സന്ദേശങ്ങൾ പ്ലേ ചെയ്യാൻ ടെലികോം ഓപ്പറേറ്റർമാരോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

India

പ്രവാസികളെ സന്തോഷ വാർത്ത; ഇനി ഖത്തറിൽ ഇടപാടുകൾക്ക് റിയാൽ വേണ്ട, യു.പി.ഐ സംവിധാനം പൂർണ്ണതോതിൽ

Published

on

Share our post

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഖത്തറിൽ ഉടൻ തന്നെ പൂർണതോതിൽ യുപിഐ നടപ്പിലാക്കും. ഇതിനായി ഖത്തർ നാഷണൽ ബാങ്കുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതിനാൽ ലോഞ്ചിങ്ങും നടത്തിക്കഴിഞ്ഞു. യു.പി.ഐ സംവിധാനം ഖത്തറിൽ വരുന്നതോടെ ഇന്ത്യയ്ക്കും ഖത്തറിനും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തർ ഇന്ത്യൻ അംബാസിഡർ പറഞ്ഞു. ദോഹയിൽ നടന്ന ഖത്തർ വെബ് സമ്മിൽ സംസാരിക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംബാസഡർ വെളിപ്പെടുത്തിയത്.ഏകദേശം എട്ട് ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളാണ് ഖത്തറിലുള്ളത്. യുപിഐ സംവിധാനം പൂർണ്ണതോതിലാകുന്നതോടെ പണമിടപാട് കൂടുതൽ എളുപ്പമാകും. റസ്റ്ററൻ്റുകൾ, റീടെയിൽ ഷോപ്പുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാളുകൾ എന്നിവിടങ്ങളിലെല്ലാം യുപിഐ സേവനം നടപ്പാക്കാനാണ് ലക്ഷ്യം. ബാങ്ക് വഴിയാണ് പണമിടപാട് നടത്തുക. അതിനാൽ ഖത്തർ ദിർഹത്തിന്റെ ആവശ്യമില്ലാതെ പണമിടപാട് നടത്താനാകും. ടൂറിസ്റ്റ് വിസയിലും മറ്റും ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാർക്കായിരിക്കും ഈ സേവനം കൂടുതല്‍ ഫലപ്രദമാവുക. ചുരുങ്ങിയ ദിവസത്തേക്ക് ഖത്തറിലെത്തുന്ന ഇന്ത്യൻ പ്രവാസികൾക്കാകും ഈ തീരുമാനം കൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടാകുന്നത്. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് രം​ഗത്ത് വിപ്ലവം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ.


Share our post
Continue Reading

India

യു.എ.ഇയിൽ വധശിക്ഷയ്ക്കു വിധേയരായ രണ്ടു പേരും കണ്ണൂർ സ്വദേശികൾ

Published

on

Share our post

അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയരായ രണ്ടു പേർ കണ്ണൂർ സ്വദേശികൾ. കണ്ണൂർ സിറ്റി തയ്യിൽ പെരും തട്ട വളപ്പിൽ മുരളീധരൻ (43), തലശ്ശേരി നെട്ടൂർ അരങ്ങിലോട്ട് തെക്കേ പറമ്പിൽ മുഹമ്മദ് റിനാഷ് (29) എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ മാസം 15നു നടപ്പാക്കിയതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസിയിൽ ഔദ്യോഗിക വിവരം ലഭിച്ചത്.ഇവരുടെ അന്ത്യകർമ്മങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കുടുംബങ്ങൾക്കൊപ്പം ഇക്കാര്യത്തിൽ അംഗീകൃത അസോസിയേഷനുകൾക്കും സാമൂഹ്യപ്രവർത്തകർക്കും കൂടി വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. റിനാഷിൻ്റെ ബന്ധുക്കൾ യു.എ.ഇയിൽ എത്തിയിട്ടുണ്ട്.

2023ൽ അൽ ഐനിൽ യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് മുഹമ്മദ് റിനാഷ് അറസ്റ്റിലായത്. 2009ൽ അൽ ഐനിൽ തിരൂർ സ്വദേശി മൊയ്തീനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുരളീധരന് വധശിക്ഷ വിധിച്ചത്.മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും മുൻപൊരു കുറ്റകൃത്യത്തിലും മുഹമ്മദ് റിനാഷ് പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു.എന്നാൽ നയതന്ത്ര ഇടപെടൽ കൊണ്ട് റിനാഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയെന്ന വിവരം പുറത്തുവന്നത്.


Share our post
Continue Reading

Trending

error: Content is protected !!