കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബസ് സർവീസ് ആരംഭിച്ചു

മട്ടന്നൂർ :കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് സർവീസ് ആരംഭിച്ചു. കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ സി. ദിനേശ് കുമാര്‍ഫ്‌ളാഗ് ഓഫ് ചെയ്തു.എല്ലാ ദിവസവും രാവിലെ 5.40ന് മട്ടന്നൂരില്‍ നിന്നും ആരംഭിച്ച് 5.50 ന് വിമാനത്താവളത്തില്‍ എത്തിച്ചേരും. 6.20ന് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ഇരിട്ടിയിലേക്ക് പോകും.പിന്നീട് ഉച്ചയ്ക്ക് കണ്ണൂരില്‍ നിന്ന് 12.15ന് പുറപ്പെട്ട് മട്ടന്നൂര്‍ വഴി 1.40 ന് വിമാനത്താവളത്തില്‍ എത്തുകയും തിരിച്ച് 2.15ന് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ബസ്സ് 3 മണിക്ക് ഇരിട്ടിയില്‍ എത്തും.രാത്രി 8.50 ന് ഇരിട്ടിയില്‍ നിന്ന് പുറപ്പെടും 9.35ന് വിമാനത്താവളത്തില്‍ എത്തും. തിരിച്ച് 10.15 ന് വിമാനത്താവളത്തില്‍ നിന്ന് മട്ടന്നൂരിലേക്ക് സര്‍വ്വീസ് നടത്തും.കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുളള യാത്രാക്ലേശം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നേരിട്ട് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബസ്സ് സര്‍വ്വീസ് ആരംഭിച്ചത്.