അമൃത് ഭാരത്:കേരളത്തിലെ 15 റെയിൽവേ സ്റ്റേഷനുകളുടെ പണി ജനുവരിയിൽ പൂർത്തിയാവും

കണ്ണൂർ: റെയിൽവേ സ്റ്റേഷനുകളിൽ ’അമൃത് ഭാരത്’ ബോർഡ് ജനുവരിയിൽ ഉയരും. ഇന്ത്യയിലെ 1309 റെയിൽവേ സ്റ്റേഷനുകളിൽ 508 ഇടത്ത് നവീകരണം അതിവേഗത്തിലാണ്. കേരളത്തിൽ രണ്ടു ഡിവിഷനുകളിലായി 30 സ്റ്റേഷനുകളുണ്ട്.പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളിൽ 249 കോടി രൂപയുടെ പദ്ധതിയാണ് നടക്കുന്നത്. കണ്ണൂർ ഒഴികെ 15 സ്റ്റേഷനുകളിൽ ജനുവരിയിൽ പൂർത്തിയാകും. ഒൻപത് സ്റ്റേഷനുകളിൽ പ്രവൃത്തി 80 ശതമാനത്തിലേറെയായി. കൂടുതൽ തുക അനുവദിച്ചത് കണ്ണൂരിലാണ്- 31.23 കോടി രൂപ. അവസാന നിമിഷം പദ്ധതിയിൽ ഉൾപ്പെട്ട കണ്ണൂരിൽ പ്രവൃത്തി തുടങ്ങിയിട്ടില്ല.