പമ്പുകള്‍ക്ക് എന്‍.ഒ.സി. തരപ്പെടുത്തുന്നത് മാഫിയാസംഘം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഉടമകള്‍

Share our post

കോട്ടയം: പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കിയിട്ടുള്ള മുഴുവന്‍ എതിര്‍പ്പില്ലാ രേഖകളിലും, ഇതുസംബന്ധിച്ച പരാതികളിലും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പെട്രോള്‍പമ്പ് ഉടമകളുടെ സംഘടനയായ എ.കെ.എഫ്.പി.ടി. ഭാരവാഹികള്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ചട്ടങ്ങള്‍ ലംഘിച്ച് പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്‍കുന്നതില്‍ പെട്രോളിയം മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് വലിയ പങ്കുണ്ട്. പുതിയപമ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലൊക്കേഷനുകള്‍ കണ്ടെത്തി കമ്പനികളില്‍നിന്നുള്ള അനുമതിപത്രവും എതിര്‍പ്പില്ലാരേഖയും തരപ്പെടുത്തിക്കൊടുക്കുന്ന മാഫിയസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!