ജില്ലാതല ചെറുകിട വ്യവസായ വിപണന മേള ഇന്ന് മുതൽ കണ്ണൂരിൽ

കണ്ണൂർ: വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 30 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ ജില്ലാതല ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള നടത്തും.24ന് വൈകിട്ട് നാലിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സംരംഭകരുടെ പരമ്പരാഗത നൂതന ഉൽപ്പന്നങ്ങൾ മേളയിലുണ്ടാവും. രാവിലെ 10 മുതൽ രാത്രി എട്ട് വരെ ഉല്പന്നങ്ങൾ വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.