വാഹനാപകടം: ഇൻഷുറൻസില്ലെങ്കിൽ കേസിനുപുറമേ 2000 പിഴയും

Share our post

തിരുവനന്തപുരം: അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസില്ലെങ്കിൽ 2000 രൂപകൂടി പിഴചുമത്താൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു. ഇൻഷുറൻസില്ലാതെ വാഹനം നിരത്തിൽ ഇറക്കിയതിനും അപകടമുണ്ടാക്കിയതിനുമുള്ള പോലീസ് കേസിന് പുറമേയാണിത്. ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ നഷ്ടപരിഹാരത്തുക നൽകേണ്ട ബാധ്യത വാഹന ഉടമയ്ക്കാണ്. കേന്ദ്ര നിർദേശപ്രകാരമാണ് പ്രത്യേകം പിഴ ഈടാക്കുന്നതെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.അപകടത്തിൽപ്പെട്ട വാഹനത്തിന്റെപേരിലുള്ള കേസ് കോടതിയുടെ പരിഗണനയിലുള്ളപ്പോൾ അതേ കുറ്റത്തിന് മറ്റൊരുവഴിക്ക് പിഴചുമത്തുന്നത് ശരിയല്ലെന്ന നിലപാടാണ് വകുപ്പ് എടുത്തിരുന്നത്. എന്നാൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഓടുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കാൻ കേന്ദ്രം നിർദേശിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!