സിംകാർഡ് തരുന്ന വെൻഡിങ് കിയോസ്കുമായി ബി.എസ്.എൻ.എൽ

വിവരം കൃത്യമാക്കിക്കൊടുത്താൽ ചുരുങ്ങിയസമയംകൊണ്ട് സിംകാർഡ് തരുന്ന വെൻഡിങ് കിയോസ്കുമായി ബി.എസ്.എൻ.എൽ. ഇന്റൻസ് ടെക്‌നോളജീസ്, മൊർസ് എന്നീ കമ്പനികളാണ് എ.ടി..എം. സമാനമായ യന്ത്രസംവിധാനത്തിന് പിന്നിൽ. ന്യൂഡൽഹിയിൽ നടന്ന മൊബൈൽ കോൺഗ്രസിൽ ഇത് അവതരിപ്പിച്ചു. കിയോസ്കുവഴി സിംകാർഡ് എടുക്കാൻ ആധാർ നമ്പറും അതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുള്ള ഫോണും വേണം.
നടപടിക്രമം ഇങ്ങനെ
കിയോസ്‌കുവഴി സിം കാർഡ് എടുക്കാൻ ആധാർ നമ്പരും അതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുളള ഫോണും വേണം. ഫെയ്‌സ് റെക്കഗൈനേഷൻ ആവശ്യമായതിനാൽ അപ്‌ഡേറ്റ് ചെയ്ത ആധാർ ആയിരിക്കണം.