മുഹൂര്‍ത്തങ്ങള്‍ തുടങ്ങി; തമിഴ്‌നാട്ടില്‍ വാഴയിലയ്ക്ക് വില കൂടുന്നു

കോയമ്പത്തൂര്‍: കല്യാണ മുഹൂര്‍ത്തങ്ങള്‍ തുടങ്ങിയതോടെ ചന്തകളില്‍ വാഴയിലയുടെ വിലയും കൂടാന്‍ തുടങ്ങി. ഈറോഡ് ജില്ലയിലെ പ്രധാന ചന്തകളായ നേതാജി മാര്‍ക്കറ്റിലും കാമരാജ് പച്ചക്കറിച്ചന്തയിലും വാഴയിലയ്ക്ക് വില കൂടി.200 ഇലകളുള്ള ഒരു കെട്ടിന് (മുഴുവന്‍ വാഴയിലയുടെ) 1,500 മുതല്‍ 2,000വരെയാണ് വില. ഒരു ഇല നേരത്തേ അഞ്ചുരൂപയ്ക്കാണ് ഹോട്ടലുകാര്‍ക്ക് വിറ്റിരുന്നത്. ഇപ്പോഴത് എട്ടുരൂപയായി. പ്രഭാതഭക്ഷണം കഴിക്കാനുള്ള ഇലയുടെ വില രണ്ടുരൂപയില്‍നിന്ന് നാലുരൂപയായി.