MATTANNOOR
ഉഡാൻ പ്രതീക്ഷയിൽ കണ്ണൂർ വിമാനത്താവളം

മട്ടന്നൂർ: ഉഡാൻ പദ്ധതി പത്ത് വർഷത്തേക്ക് കൂടി നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കണ്ണൂർ വിമാന താവളത്തിനും പ്രതീക്ഷ പകരുന്നു. ഉഡാൻ പദ്ധതി പ്രകാരം സർവീസുകൾ വേണമെന്ന് ആവശ്യപ്പെട്ട് കിയാൽ അധികൃതർ നിവേദനം നൽകി.2019 മുതൽ 3 വർഷം കണ്ണൂരിൽ നിന്ന് ഉഡാൻ സർവീസുകൾ നടത്തിയിരുന്നു. രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ എത്തിക്കാനും കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കാനും ആവിഷ്കരിച്ച പദ്ധതിയാണ് ഉഡാൻ.
കൂടുതൽ ആഭ്യന്തര സർവീസുകൾ കണ്ണൂരിലേക്ക് വരുന്നതിന് ഉഡാൻ പദ്ധതി ഉപകരിക്കും. മുൻപ് ഇൻഡിഗോ എയർലൈൻസ് ആണ് കണ്ണൂരിൽ നിന്ന് ഉഡാൻ സർവീസുകൾ നടത്തിയിരുന്നത്.ഹൈദരാബാദ്, ചെന്നൈ, ഗോവ, ഹുബ്ബള്ളി, ബെംഗളൂരു എന്നിവിടങ്ങളിൽ ആയിരുന്നു സർവീസുകൾ. കാലാവധി അവസാനിച്ചതോടെ ഈ സർവീസുകൾ നിർത്തി. ഇതിൽ ഗോവ, ഹുബ്ബള്ളി എന്നിവിടങ്ങളിൽ നിലവിൽ കണ്ണൂരിൽ നിന്ന് സർവീസില്ല.
മറ്റു സർവീസിനേക്കാൾ കുറഞ്ഞ യാത്രാ നിരക്കിലാണ് ഉഡാൻ സർവീസുകൾ നടത്തുക. സർവീസ് ചാർജുകളും ആനുപാതികമായി കുറയുന്നതിനാൽ വിമാന താവളത്തിന് ലഭിക്കേണ്ട വരുമാനവും കുറവായിരിക്കും.ഉഡാൻ സർവീസിനുള്ള വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ ഇളവ് നൽകിയതിനെ തുടർന്നാണ് മുമ്പ് കണ്ണൂരിൽ നിന്ന് ഈ സർവീസുകൾ നടത്തിയത്. ഉഡാൻ റൂട്ടുകളിലേക്ക് മൂന്ന് വർഷത്തേക്ക് മറ്റു സർവീസുകൾ അനുവദിക്കില്ലെന്ന നിബന്ധന കണ്ണൂരിന് വേണ്ടി ഇളവ് ചെയ്തിരുന്നു.ഗോഫസ്റ്റ് എയർലൈൻസിന്റെ സർവീസുകൾ ഉഡാനിൽ ഉൾപ്പെട്ടിരുന്നില്ല. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ഉഡാൻ പദ്ധതി വഴി കൂടുതൽ സർവീസുകൾ വരുന്നത് കണ്ണൂർ വിമാന താവളത്തിന്റെ വികസനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
MATTANNOOR
ഉളിയിലിൽ ബസിന് പിറകിൽ ബസിടിച്ച് ആറ് പേർക്ക് പരിക്ക്

മട്ടന്നൂർ: ഉളിയിലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന അസ്റ്റോറിയ ബസിന് പിറകിൽ ഉളിയിൽ പാലത്തിന് സമീപം ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
MATTANNOOR
അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ് ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്