Connect with us

Kerala

ഇന്ന് തീവ്ര ന്യൂനമർദ്ദം, നാളെ ചുഴലിക്കാറ്റും; ഇടിമിന്നലോടു കൂടി മഴയും കാറ്റും 25 വരെ, പുതിയ മഴ മുന്നിയിപ്പ്

Published

on

Share our post

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്ന് രാവിലെയോടെ തീവ്ര ന്യൂന മർദ്ദമായും 23 ന് ചുഴലിക്കാറ്റായും (Cyclonic storm) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് ഒക്ടോബർ 24 ന് ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യത. മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നുണെടങ്കിലും അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്.വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുംജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായും ഒരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബർ 23 നും ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Share our post

Kerala

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി അറസ്റ്റിൽ

Published

on

Share our post

നീലേശ്വരം: വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പടക്കം പൊട്ടിക്കാൻ സഹായിച്ച കൊട്രച്ചാൽ സ്വദേശി വിജയനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഞ്ഞൂറ്റമ്പലം വീരർക്കാവിൽ പടക്കം പൊട്ടിച്ച ശശിയുടെയും, രാജേഷിന്റെയും സഹായിയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്ത വിജയൻ. നീലേശ്വരം കൊട്രച്ചാൽ സ്വദേശിയായ ഇയാൾ അപകട സമയത്ത് പടക്കത്തിന് തിരികൊളുത്താൻ സഹായിച്ചിരുന്നു. കേസിൽ പൊലീസ് പ്രതിചേർത്ത അഞ്ചുപേർ ഒളിവിലാണ്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോടും, ജില്ലാ പൊലീസ് മേധാവിയോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജില്ലയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ പരിഗണിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം.

അതേസമയം, അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാലുപേർ കൂടി ഇന്ന് ആശുപത്രി വിട്ടു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലെ ആശുപത്രികളിലായി 98 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ 29 പേർ ഐസിയുവിലാണ്. വെന്റിലേറ്ററിൽ കഴിയുന്ന ഏഴുപേരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽപ്പെട്ടവരുടെ ചിലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.


Share our post
Continue Reading

Kerala

കന്നുകാലികൾക്ക് പരിരക്ഷ ഉറപ്പാക്കി സർക്കാർ

Published

on

Share our post

തിരുവനന്തപുരം> കന്നുകാലികൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കി സർക്കാർ. സംസ്ഥാന ഇൻഷൂറൻസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷൂറൻസ്‌ പദ്ധതിക്ക്‌ തുടക്കമായി. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ്‌ ഇന്ത്യ ഇൻഷൂറൻസ്‌ കമ്പനിയുമായും സഹകരിച്ച്‌ നടപ്പാക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടു.

ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, മൃഗസംരക്ഷണ വകുപ്പ്‌ മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുടെ സാന്നിധ്യത്തിൽ, സംസ്ഥാന ഇൻഷൂറൻസ്‌ വകുപ്പ്‌ ഡയറക്ടറുടെ ചുമതലയുള്ള ബുഷ്‌റ എസ്‌ ദീപ, മൃഗസംരക്ഷണ വകുപ്പ്‌ അഡീഷണൽ ഡയറക്ടർ ഡോ. കെ സിന്ധു, യുണൈറ്റഡ്‌ ഇന്ത്യ ഇൻഷൂറൻസ്‌ കമ്പനി ഡെപ്യുട്ടി ജനറൽ മാനേജർ ജെന്നി പി ജോൺ എന്നിവരാണ്‌ ധാരണാപത്രത്തിൽ ഒപ്പിട്ടത്‌. പദ്ധതിയിലെ ആദ്യ ഇൻഷൂറൻസ്‌ സർട്ടിഫിക്കറ്റും ചടങ്ങിൽ പ്രകാശനം ചെയ്‌തു.

ചരിത്രത്തിൽ ആദ്യമായിട്ടാണ് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഇൻഷൂറൻസ് വകുപ്പുമായി ചേർന്ന് കന്നുകാലി ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ഗോസമൃദ്ധി പദ്ധതിയുമായി സംയോജിപ്പിച്ച്‌ ആദ്യഘട്ടത്തിൽ അമ്പതിനായിരം കന്നുകാലികൾക്കാണ്‌ ഇൻഷൂറൻസ്‌ പരിരക്ഷ ഉറപ്പാക്കുന്നത്‌. ഈ വർഷം ഒരുലക്ഷം കന്നുകാലികൾക്കെങ്കിലും ഇൻഷൂറൻസ്‌ പരിരക്ഷ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. 65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികൾക്കാണ്‌ ഇൻഷൂറൻസ്‌ പരിരക്ഷ ഉറപ്പാക്കുന്നത്‌. പൊതുവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക്‌ 50 ശതമാനവും, പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക്‌ 70 ശതമാനവും പ്രീമിയം തുക സർക്കാർ സബ്സിഡി നൽകും.

യുണൈറ്റഡ്‌ ഇൻഷൂറൻസ്‌ കമ്പിനി വഴി നടപ്പാക്കുന്ന പദ്ധതിയിൽ ഒരുവർഷ ഇൻഷൂറൻസ് കാലയളവിലേക്കായി ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനമായിരിക്കും പ്രീമിയം തുക. മൂന്ന് വർഷത്തേക്ക് ഇൻഷൂർ ചെയ്യുന്നതിനായി മതിപ്പുവിലയുടെ 10.98 ശതമാനം പ്രീമിയം നിരക്കും നിശ്ചയിച്ചിട്ടുണ്ട്‌. 65,000 രുപ മതിപ്പ്‌ വിലയുള്ള കാലിക്ക്‌ ഒരുവർഷ പ്രീമിയം 2912 രൂപയായിരിക്കും. ഇതിൽ പൊതുവിഭാഗത്തിലെ കുടുംബം 1456 രുപ അടച്ചാൽ മതി. തുല്യ തുക സർക്കാർ വഹിക്കും. പട്ടികവിഭാഗ കുടുംബമാണെങ്കിൽ 874 രുപ പ്രീമിയം നൽകിയാൽ മതിയാകും. 2038 രുപ സർക്കാർ വഹിക്കും. മൂന്നു വർഷ പ്രീമിയത്തിനും ഇതേ നിരക്കിൽ സബ്‌സിഡി ഉറപ്പാക്കിയിട്ടുണ്ട്‌.

പദ്ധതിയിൽ കർഷകർക്കുള്ള പേർസണൽ ആക്‌സിഡന്റ് ഇൻഷുറൻസ് സംസ്ഥാന ഇൻഷൂറൻസ്‌ വകുപ്പ്‌ നേരിട്ട് നടപ്പിലാക്കും. ഇതനുസരിച്ച്‌ പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ്‌ ഒരു കർഷകന്‌ ലഭിക്കുന്ന പേർസണൽ ആക്‌സിഡന്റൽ ഇൻഷുറൻസ് കവറേജ്‌. ഒരു ലക്ഷം രൂപയ്‌ക്ക്‌ 20 രൂപ എന്ന നിരക്കിലെ നാമമാത്ര പ്രീമിയം മാത്രമാണ്‌ കർഷകൻ നൽകേണ്ടത്‌.


Share our post
Continue Reading

Kerala

നാലാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; നൃത്താധ്യാപകന് 80 വർഷം കഠിനതടവ്

Published

on

Share our post

തൊടുപുഴ: നാലാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകന് 80 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും. കോടിക്കുളം കോട്ടക്കവല നടുക്കുടിയിൽ സോയസ് ജോർജി(34)നെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി ആഷ് കെ.ബാൽ ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒരുമിച്ച് അനുഭവിക്കണം. അതിനാൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷംതടവ് അനുഭവിച്ചാൽ മതി. പിഴത്തുകയിൽ രണ്ടുലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം.

2015 നവംബർ, ഡിസംബർ മാസങ്ങളിലാണ് കുട്ടി പീഡനത്തിന് ഇരയായത്. പരിശീലനത്തിന്റെ പേരിൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഫോണിലും ലാപ്‌ടോപ്പിലും അശ്ലീല വീഡിയോകൾ കുട്ടിയെ കാണിച്ച് പീഡനത്തിന് ഇരയാക്കി. ഭയന്ന കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ ആശുപത്രിയിലാക്കി. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി വിവരം ഡോക്ടറോട് പറഞ്ഞത്.

ഡോക്ടർ ഇടുക്കി ചൈൽഡ് ലൈനിൽ സംഭവം റിപ്പോർട്ടുചെയ്തു. മറ്റൊരു കുട്ടിയേയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ കുട്ടിയുടെ മൊഴിയും നിർണായകതെളിവായി.

കുട്ടിയുടെ പുനരധിവാസത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശംനല്കി. തൊടുപുഴ എസ്.ഐ. ആയിരുന്ന വി.സി. വിഷ്ണുകുമാർ അന്വേഷിച്ച കേസിൽ സി.ഐ. അഭിലാഷ് ഡേവിഡാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.


Share our post
Continue Reading

Kerala13 mins ago

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി അറസ്റ്റിൽ

Kerala43 mins ago

കന്നുകാലികൾക്ക് പരിരക്ഷ ഉറപ്പാക്കി സർക്കാർ

Kerala48 mins ago

നാലാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; നൃത്താധ്യാപകന് 80 വർഷം കഠിനതടവ്

Kannur52 mins ago

നവീൻ ബാബുവിന് പകരക്കാരനെത്തി; പുതിയ കണ്ണൂർ എ.ഡി.എം സ്ഥാനമേറ്റു

Kerala1 hour ago

മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം;അമിക്കസ് ക്യൂറി

Kerala1 hour ago

ശമ്പളം കിട്ടിയില്ല; 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി

Kannur5 hours ago

വായുവിലും മണ്ണിലും ജലത്തിലും മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വര്‍ധിക്കുന്നതായി പഠനം

IRITTY5 hours ago

ഹരിതടൂറിസം പദവി ലക്ഷ്യമിട്ട്‌ ജബ്ബാർക്കടവ് സ്നേഹാരാമം

MATTANNOOR5 hours ago

ബാല്യകാല ഓര്‍മകളുണര്‍ത്തും ഈകുഞ്ഞെഴുത്തുകള്‍

IRITTY6 hours ago

മിന്നും വിജയവുമായി പഴശ്ശിരാജ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!