മറവിരോഗ ബാധിതരെ കണ്ടെത്താൻ ഇനി ആശാവർക്കർമാരും

Share our post

സംസ്ഥാനത്തെ ഡിമെൻഷ്യ, അൽഷിമേഴ്സ് ബാധിതരെ കണ്ടെത്തുന്നതിനായി ഇനി ആശാവർക്കർമാരുടെ സേവനവും. സംസ്ഥാനത്തെ വയോമിത്രം യൂണിറ്റുകളിൽ നംവബറിൽ ‘ഓർമ്മത്തോണി’ ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ആശാവർക്കർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.

ഡിമെൻഷ്യ സൗഹൃദകേരളം പദ്ധതിയുടെ ഭാഗമായി സാമൂഹികനീതി വകുപ്പിനുകീഴിൽ കേരള സാമൂഹികസുരക്ഷാ മിഷൻ വഴിയാണ് സംസ്ഥാനത്തെ വയോമിത്രം യൂണിറ്റുകളിൽ ഓർമ്മത്തോണി ക്ലിനിക്കുകൾ ആരംഭിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ക്ലിനിക്കുകളിൽ വയോജനങ്ങളെ പരിശോധിക്കും.

മറവിരോഗം സ്ഥിരീകരിക്കുന്നവർക്ക് വിദഗ്ധ ചികിത്സയും മരുന്നും ഉറപ്പാക്കും. ആശാവർക്കർമാർക്ക് പരിശീലനം നൽകുന്നതിനുള്ള കൈപ്പുസ്തകവും പരിചരണ വിവരങ്ങൾ ഉൾപ്പെടുത്തിയ സാമഗ്രികളും പ്രചാരണ ഉപാധികളും തയ്യാറാക്കി രോഗികളെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്ക് ഹെൽപ്പ് ലൈൻ സംവിധാനം ഒരുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!