റോഡ് സുരക്ഷ പഠിക്കാതെ ഇനി ലൈസൻസ് കിട്ടില്ല; കടുപ്പിച്ച്‌ മോട്ടോര്‍വാഹനവകുപ്പ്

Share our post

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റില്‍ പങ്കെടുക്കാൻ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത രേഖ നിർബന്ധമാക്കി മോട്ടോർവാഹനവകുപ്പ്ഇതിനായി ലേണേഴ്സ് ടെസ്റ്റില്‍ വിജയിക്കുന്നവർക്ക് ആഴ്ചതോറും നിശ്ചിതദിവസങ്ങളില്‍ ആർ.ടി.ഒ. ഓഫീസുകളില്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തും. ഇതില്‍ പങ്കെടുത്തതിന്റെ രേഖയുമായി എത്തിയാലേ ലൈസൻസ് ടെസ്റ്റ് നടത്തുകയുള്ളൂ.നേരത്തേ ലൈസൻസ് അപേക്ഷകർക്ക് റോഡ് സുരക്ഷാ ബോധവത്കരണക്ലാസ് ഉണ്ടായിരുന്നു. കോവിഡ് കാലത്താണ് ഇവ നിലച്ചത്. ക്ലാസുകള്‍ വീണ്ടും തുടങ്ങാൻ കഴിഞ്ഞദിവസമാണ് ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചത്. ക്ലാസിന് കൃത്യമായ സിലബസും നിർദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മോട്ടോർ വെഹിക്കിള്‍സ് (ഡ്രൈവിങ്) റെഗുലേഷൻസ് 2017 പ്രകാരം വാഹനം ഓടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട നിർദേശങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസില്‍ നല്‍കുക. മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാർ, അസിസ്റ്റൻറ് ഇൻസ്പെക്ടർമാരുള്‍പ്പെടുന്ന ഉദ്യോഗസ്ഥർ ക്ലാസെടുക്കും.ഓരോ ഓഫീസിലും സൗകര്യാനുസരണം മാറ്റങ്ങളുണ്ടാകാമെങ്കിലും ബുധൻ, ശനി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ പത്തുവരെയാണ് ക്ലാസുകള്‍ നടത്തുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!