എല്‍.പി. സ്‌കൂളിലെ ഐ.ടി. പഠനം പോരാ; നിരീക്ഷണംവരും

Share our post

തിരുവനന്തപുരം: പ്രൈമറി സ്‌കൂളുകളിലെ ഐ.ടി. പഠനം മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിനിറങ്ങുന്നു. പുതിയ പാഠ്യപദ്ധതിയുമായസംയോജിപ്പിച്ച് നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ളവ പഠിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും സ്‌കൂള്‍ തലത്തില്‍ ഐ.ടി. പഠനം ഫലപ്രദമല്ല. ഇതു പരിഹരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും സ്‌കൂള്‍ തലത്തില്‍ ഐ.ടി. പഠനം ഫലപ്രദമല്ല. ഇതു പരിഹരിക്കാന്‍ എ.ഇ.ഒ.മാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് ഐ.ടി. പഠനം ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഇതിനായി വിദ്യാഭ്യാസവകുപ്പ് പ്രത്യേകം ഉത്തരവിറക്കി.എല്‍.പി., യു.പി. ക്ലാസുകളില്‍ ഐ.സി.ടി. പാഠപുസ്തകങ്ങള്‍ ഫലപ്രദമായി വിനിമയംചെയ്യാനുള്ള ക്രമീകരണങ്ങളൊരുക്കാന്‍ പ്രഥമാധ്യാപകര്‍ക്കാണ് ചുമതല.

പഠനം സ്‌കൂള്‍ തലത്തില്‍ ഉറപ്പാക്കുകയുംവേണം. പ്രഥമാധ്യാപകരും എ.ഇ.ഒ.മാരും പുരോഗതി വിലയിരുത്തണം.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കുള്ള സാങ്കേതികസഹായം ആവശ്യമെങ്കില്‍ അതു ലഭ്യമാക്കാന്‍ കൈറ്റിനെയും ചുമതലപ്പെടുത്തി. പ്രൈമറിതലത്തില്‍ ഐ.ടി. പഠനത്തിനായി ‘കളിപ്പെട്ടി’ എന്നപേരിലാണ് പുസ്തകങ്ങള്‍. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളില്‍ ഇതു പഠിപ്പിക്കും. വിവിധ കളികളിലൂടെ കുട്ടികളെ ഐ.ടി. പഠിപ്പിക്കുന്ന രീതിയാണ് അവലംബിക്കുക. കുട്ടികള്‍ക്ക് ഐ.ടി. നൈപുണിയും ഐ.ടി. അധിഷ്ഠിത അറിവും നേടാന്‍ സഹായകരമായ ഉള്ളടക്കം പുതിയ പാഠപുസ്തകങ്ങളുമായി സംയോജിപ്പിക്കും. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഈവര്‍ഷം ഒന്ന്, മൂന്ന് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. അടുത്തവര്‍ഷം രണ്ട്, നാല് ക്ലാസുകളിലും പുതിയ പുസ്തകങ്ങളെത്തും.പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ഐ.ടി. പരിശീലനം ഈ മാസം തുടങ്ങും. യു.പി. സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!