‘ദന’ ചുഴലിക്കാറ്റ് വരുന്നു; സംസ്ഥാനത്ത് തുലാ വർഷം തുടരും

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ‘ദന’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റാണ് ഭീഷണിയുയർത്തുന്നത്. ആൻഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമർദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുക. കേരളത്തിന് ദന വലിയ ഭീഷണി ഉയർത്തില്ലെന്നാണ് സൂചന. എന്നാൽ കേരളത്തിൽ തുലാവർഷത്തോടനുബന്ധിച്ചുള്ള മഴ തുടരും. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.