Connect with us

Kerala

സർക്കാർ അതിഥിമന്ദിരങ്ങളിലെ വാടക കുത്തനെ കൂട്ടി, വർധന നവംബർ ഒന്നു മുതൽ

Published

on

Share our post

സംസ്ഥാനത്തെ ഗവ. ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളിലെയും മുറിവാടക ടൂറിസം വകുപ്പ് കുത്തനെ കൂട്ടി. കോൺഫറൻസ് ഹാളുകളുടെ വാടകയും കൂട്ടിയിട്ടുണ്ട്. നവംബർ ഒന്നുമുതലാണ് വർധന.പൊൻമുടി, വർക്കല, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പീരുമേട്, ആലുവ, തൃശ്ശൂർ, സുൽത്താൻ ബത്തേരി തുടങ്ങിയ ഗസ്റ്റ് ഹൗസുകളിൽ മുറിവാടക ഇരട്ടിയോ അതിൽ കൂടുതലോ ആണ്. മലപ്പുറത്ത് സ്യൂട്ട് റൂം വാടക ഇരട്ടിയിലധികമാക്കിയപ്പോൾ കാസർകോട് ഡബിൾ, നോൺ എ.സി. സ്യൂട്ട് റൂമുകളുടെ കാര്യത്തിലാണ് ഈ വർധന.തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിൽ എ.സി. സിംഗിൾ റൂം നിരക്ക് 700-ൽനിന്ന് 1200 ആയും ഡബിൾ റൂം 1000-ൽ നിന്ന് 1800 ആയും സ്യൂട്ട്‌ 2000-ൽനിന്ന് 3300 ആയും കൂട്ടി. സംസ്ഥാനത്ത് രണ്ട് ഗവ. ഗസ്റ്റ് ഹൗസുകളാണ് കടൽത്തീരത്തുള്ളത്. കോവളവും കണ്ണൂരും. കോവളത്ത് എ.സി. ഡബിൾ റൂം 1000-ൽനിന്ന് 1800 ആയും സ്യൂട്ട് 2000-ൽനിന്ന് 3300 ആയും കൂട്ടി.

കണ്ണൂരിൽ എ.സി. ഡബിൾ റൂമിന്‌ 800-ന് പകരം 1800 രൂപ നൽകണം. ഡീലക്സിന്‌ 2500-ഉം സ്യൂട്ടിന് 3300-ഉം ആണ് വാടക. ഹാളുകൾ പകുതിദിവസത്തേക്കും ഒരുദിവസത്തേക്കും വാടകയ്ക്ക് ലഭിക്കും. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലെ ഹാളിന് പകുതി ദിവസത്തേക്ക് 1000 രൂപയായിരുന്നത് 3000 രൂപയും ഒരു ദിവസത്തേക്ക് 1500 രൂപയായിരുന്നത് 5000 രൂപയുമാക്കി.മുംബൈ, കന്യാകുമാരി കേരള ഹൗസുകളിലെ മുറിവാടകയും കൂട്ടി. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെ വാടക 2022-ൽ കൂട്ടിയതിനാൽ ഇത്തവണത്തെ വർധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.


Share our post

Kerala

വന്യജീവികളുണ്ടാക്കുന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കൂട്ടും

Published

on

Share our post

വന്യജീവികൾ കാരണമുള്ള കൃഷിനാശത്തിൽ നഷ്ടപരിഹാരം കൂട്ടാൻ സർക്കാർ. വനംവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. തുക നിശ്ചയിക്കാൻ വിദഗ്‌ധസമിതി ഉടൻ രൂപവത്കരിക്കും. 2018- ലാണ് അവസാനമായി നഷ്ടപരിഹാരത്തുക പുതുക്കിയത്. 35 ശതമാനമെങ്കിലും വർധന വന്നേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌ത് അംഗീകാരം നേടിയതായും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

പല വിളകളുടെയും നഷ്ടപരിഹാരം വളരെ മോശമാണെന്ന് കർഷകസംഘടനകൾ പരാതിപ്പെട്ടിരുന്നു. കൃഷിയിടത്തിൽ നാശമുണ്ടാക്കിയ 5000 കാട്ടുപന്നികളെ ഇതിനകം കൊന്നു. നാട്ടിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാനും സംസ്ക്കരിക്കാനുമുള്ള തുകയും വർധിപ്പിക്കും. ലൈസൻസിക്ക് 1500, സംസ്ക്കാരത്തിന് 2000 എന്ന ക്രമത്തിലാക്കണമെന്നാണ് ശുപാർശ. നിലവിൽ ലൈസൻസിക്ക് 1000 രൂപയാണ് കൂലി. സംസ്കാരച്ചെലവില്ല.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Kerala

മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Published

on

Share our post

മലപ്പുറം: മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം.എല്‍.എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എം.എസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.


Share our post
Continue Reading

Trending

error: Content is protected !!