സെറ്റ് അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു

ഹയര്‍ സെക്കന്ററി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയ സംസ്ഥാന തല യോഗ്യത നിര്‍ണയ പരീക്ഷയായ സെറ്റ് ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു.നവംബര്‍ 6, 7, 8 തീയതികളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ മാറ്റം വരുത്താനും അവസരമുണ്ട്.നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍ പെടുന്നവര്‍ 2023 സപ്തംബർ 26നും 2024 നവംബര്‍ എട്ടിനും ഇടയില്‍ ലഭിച്ച നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഒറിജിനൽ സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണം.