നവീൻ ബാബുവിന്റെ ആത്മഹത്യ സ്വതന്ത്ര ഏജൻസി അന്വേഷിക്കണം; സുദീപ് ജെയിംസ്

കോളയാട് മണ്ഡലം കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഡി.സി.സി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു
കോളയാട് : എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യസ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ് ആവശ്യപ്പെട്ടു. കോളയാട് മണ്ഡലം കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ശരിയായ ദിശയിലാണെങ്കിൽ അവസാനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അവതാരങ്ങളിൽ എത്തുമെന്നും ദിവ്യക്കെതിരെ പാർട്ടി നടപടി എടുക്കാത്തത് ബിനാമി കച്ചവടത്തിലെ സി.പി.എം ഉന്നതരുടെ പേര് പറയുമെന്ന ഭയത്താലാണെന്നും സുദീപ് ആരോപിച്ചു.
സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഇ.ആർ.വിനോദ് മുഖ്യപ്രഭാഷണം നടത്തി. എം.ജെ.പാപ്പച്ചൻ , കെ.എം.രാജൻ , കെ.വി.ജോസഫ് , അന്ന ജോളി , ബിജു കാപ്പാടൻ , റോയ് പൗലോസ് , രൂപ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.