Connect with us

Kannur

വിവിധ അധ്യാപക ഒഴിവുകൾ

Published

on

Share our post

തോട്ടട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 23ന് പകൽ 11 മണിക്ക് സ്‌കൂൾ ഓഫിസിൽ.

മട്ടന്നൂർ ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക് അധ്യാപക തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിന് 21ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. ഫോൺ: 0490 2433830.

എടയന്നൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് നിയമനത്തിന് 21ന് പകൽ 11 മണിക്ക് ഇന്റർവ്യൂ നടത്തും. ഫോൺ: 0490 2484245.


Share our post

Kannur

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബർ 14ന്

Published

on

Share our post

കണ്ണൂർ: പി.പി ദിവ്യ രാജിവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നവംബർ 14ന് തിരഞ്ഞെടുപ്പ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. 14ന് രാവിലെ 11ന് ആണ് തിരഞ്ഞെടുപ്പ്. കലക്‌ടറാണ് ഭരണാധികാരി. അന്നു തന്നെ പുതിയ പ്രസിഡന്റ് അധികാരമേൽക്കും.ജില്ലാപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ താൽക്കാലിക ചുമതല വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യനാണ്. 24 അംഗ ഭരണസമിതിയിൽ 7 പേർ യു.ഡി.എഫും 17 പേർ എൽ.ഡി.എഫുമാണ്. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ കെ.കെ രത്നകുമാരിയെയാണ് പ്രസിഡൻന്റ് സ്ഥാനത്തേക്ക് സി.പി.എം നിർദേശിച്ചിട്ടുള്ളത്.


Share our post
Continue Reading

Breaking News

എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യ കസ്റ്റഡിയിൽ

Published

on

Share our post

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യ പോലീസ് കസ്റ്റഡിയിൽ. കണ്ണപുരം പോലീസ് ആണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സെഷൻസ് കോടതിയിൽ നൽകി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായിരിക്കുന്നത്.എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവില്‍ പോയ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ യോഗം ചേരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ദിവ്യയെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചു. ചോദ്യംചെയ്യലിന് ശേഷം തുടര്‍നടപടികളെടുക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.ദിവ്യയ്ക്കെതിരായ നടപടി പോലീസ് നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആപോണമുണ്ടായിരുന്നു. ദിവ്യയ്ക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ അറസ്റ്റുചെയ്യുക മാത്രമായിരുന്നു പോലീസിന്റെ മുന്നിലെ മാര്‍ഗം. കോടതി വിധിക്ക് പിന്നാലെ ഇവരുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ദിവ്യ പയ്യന്നൂരിലാണുള്ളതെന്ന വിവരവും പുറത്തുവന്നിരുന്നു.ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ സാഹചര്യത്തില്‍ ഇനിയും കീഴടങ്ങള്‍ നീട്ടിക്കൊണ്ട് പോവുന്നത് സർക്കാരിന് തിരിച്ചടിയാവുമെന്ന് കണ്ടതോടെയാണ് ദിവ്യയ്ക്കെതിരേ നടപടിയെടുക്കാൻ പോലീസ് നിർബന്ധിതമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.


Share our post
Continue Reading

Breaking News

പി.പി.ദിവ്യക്ക് തിരിച്ചടി, മുൻകൂർ ജാമ്യമില്ല; ആഗ്രഹിച്ച വിധിയെന്ന് നവീന്റെ കുടുംബം

Published

on

Share our post

കണ്ണൂർ : അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു.ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നൽകാം. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ ഉടൻ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. കോടതി നിർദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാൽ, അറസ്റ്റിനു മുൻപ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയുമാകാം.

കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്.യാത്രയയപ്പ് യോഗത്തിൽ പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു. സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ പരസ്യവിചാരണ. പി.പി.ദിവ്യ രാജിവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നവംബർ 14ന് തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിര‍ഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.


Share our post
Continue Reading

Kerala19 mins ago

സൗരോർജത്തിൽ കുതിച്ച്‌ കേരളം ;ആറ്‌ വർഷത്തിനുള്ളിൽ സൗരോർജ വൈദ്യുതശേഷി
 3000 മെഗാവാട്ടായി ഉയർത്തും

Kerala28 mins ago

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ

Kerala33 mins ago

ഒരു രൂപയ്‌ക്കുവേണ്ടി വധശ്രമം; പ്രതിക്ക്‌ 15 വർഷം കഠിനതടവ്‌

Kerala40 mins ago

ഉരുൾപൊട്ടൽ ദുരന്തമുണ്ടായി മൂന്ന് മാസം മാത്രം,പുനരധിവാസത്തിനായി സമരത്തിനിറങ്ങി ദുരന്തബാധിതർ

Kerala1 hour ago

പെട്രോൾ പമ്പ് ഡീലർമാർക്ക് സന്തോഷവാർത്ത: കമ്മീഷൻ തുക വർധിപ്പിച്ച് എണ്ണക്കമ്പനികൾ, ഇന്ധന വില കൂടില്ല

Kerala2 hours ago

മലയാളികള്‍ക്ക് ഇലക്‌ട്രിക്‌ വാഹന കമ്പം; രജിസ്‌ട്രേഷന്‍ രണ്ടുലക്ഷത്തിലേക്ക്

Kerala2 hours ago

ജെ.ഇ.ഇ. മെയിൻ 2025: ജനുവരിയിലും ഏപ്രിലിലും

India3 hours ago

നവംബര്‍ ഒന്നിന് പുതിയ മാറ്റങ്ങള്‍ വരുന്നു

India3 hours ago

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: കരട് പ്രസിദ്ധീകരിച്ചു; അന്തിമ പട്ടിക ജനുവരിയില്‍

Kerala3 hours ago

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!