വൈ.എം.സി.എ സപ്‌തതി സന്ദേശ സമാധാന യാത്രക്ക് തിങ്കളാഴ്ച തൊണ്ടിയിൽ സ്വീകരണം

പേരാവൂർ : വൈ. എം. സി. എ കേരള റീജിയൻ സപ്തതി സമാധാന യാത്രക്ക് തിങ്കളാഴ്ച തൊണ്ടിയിൽ സ്വീകരണം നൽകും. ഇരിട്ടി സബ് റീജിയൻ സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങ് രാവിലെ പത്തിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ സപ്തതി സന്ദേശം നൽകും. പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് ആർച്ച് പ്രീസ്റ്റ് ഫാ.മാത്യു തെക്കേമുറി അനുഗ്രഹ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ഇരിട്ടി സബ് റീജിയൻ ചെയർമാൻ ജോണി തോമസ്, കൺവീനർ കെ. സി. അബ്രഹാം,പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഒ. മാത്യു എന്നിവർ പങ്കെടുത്തു.