THALASSERRY
നവീൻകുമാർ മടങ്ങി പ്രിയപ്പെട്ടവരുടെ അടുക്കലേക്ക്

തലശേരി:നഷ്‌ടപ്പെട്ടുവെന്നു കരുതിയിടത്തുനിന്നും മൂന്നുവർഷങ്ങൾക്കിപ്പുറം മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഹരിയാന സ്വദേശികൾ. ആനന്ദത്താൽ ആശ്ലേഷിച്ചും ചുംബിച്ചും നവീനിനെ പിതാവ് സുശീൽകുമാർ ചേർത്തുപിടിച്ചു. തലശേരി ഗവ. ചിൽഡ്രൻസ് ഹോം ജീവനക്കാരുടെ ഇടപെടലിലാണ് ഭിന്നശേഷിക്കാരനായ നവീൻകുമാറി(23)ന്റെ കുടുംബത്തെ മണിക്കൂറുൾക്കകം കണ്ടെത്താനായത്.
14ന് രാത്രി മട്ടന്നൂർ കോളോളത്ത് സംശയാസ്‌പദമായ രീതിയിൽ കാണപ്പെട്ട യുവാവിനെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി. കണ്ണൂർ സിഡബ്ല്യുസിയുടെ നിർദേശപ്രകാരം തലശേരി ചിൽഡ്രൻസ് ഹോമിൽ എത്തിച്ചു. ഉടൻ ചിൽഡ്രൻസ് ഹോം ജീവനക്കാർ യുവാവിന്റെ രക്ഷിതാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമമാരംഭിച്ചു.
മിസിങ് പേഴ്സൺ കേരള വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ കൂടിയായ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഒ.കെ മുഹമ്മദ് അഷറഫ് വിവിധ ഉത്തരേന്ത്യൻ ഗ്രൂപ്പുകൾ വഴിയും പരിചയക്കാർ വഴിയും നടത്തിയ അന്വേഷണത്തിനൊടുവിൽ നവീൻ കുമാറിന്റെ കുടുംബത്തെ കണ്ടെത്തുകയായിരുന്നു. ഹരിയാന പഞ്ചഗുള ആന്റി ഹ്യൂമൺ ട്രാഫിക്കിങ് എസ്.ഐ രാജേഷ് കുമാറിന്റെ സഹായവുമുണ്ടായി.ഹരിയാനയിലെ ഫാത്തിയാബാദ് ജില്ലയിൽ ടൊഹാന സ്വദേശികളുടെ മകനെ മൂന്നുവർഷം മുമ്പാണ് കാണാതാവുന്നത്. ഹരിയാന പൊലീസിൽ പരാതി നൽകിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല. മൂന്ന് വർഷത്തിനിപ്പുറം മകന്റെ മുഖം വീഡിയോകോളിൽ തെളിഞ്ഞപ്പോൾ അമ്മ അനിതയ്‌ക്കും കുടുംബാംഗങ്ങൾക്കും സന്തോഷക്കണ്ണീരിന്റെ നിമിഷങ്ങളായി.
വ്യാഴാഴ്‌ച രാവിലെ വിമാനമാർഗം തലശേരിയിലെത്തിയ ബന്ധുക്കൾ നവീനിനെയും കൂട്ടി സ്വദേശത്തേക്ക് മടങ്ങി. സിഡബ്ല്യു ഐ.പി.കെ ഷിജു, സിഡബ്ല്യുസി ചെയർമാൻ അഡ്വ. രവി എന്നിവരും കുടുംബത്തെ യാത്ര അയക്കാനുണ്ടയി.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
THALASSERRY
തലശേരിയിൽ ഗർഭിണിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ

തലശേരി: തലശേരി റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് 33 കാരിയായ ഗഭർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ബിഹാർ സ്വദേശികളടക്കം മൂന്നുപേർ കസ്റ്റഡിയിൽ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ സ്വദേശികളായ ദുർഗാപുരിലെ ആസിഫ് (19), പ്രാൻപുർ കതിഹാറിലെ സഹബുൾ (24) എന്നിവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇവരെ ചൊദ്യം ചെയ്തുവരികയാണ്. ഏപ്രിൽ 26ന് രാത്രി ഏഴു മണിയോടെയാണ് യുവതിയെ സംഘം ചേർന്ന് ആക്രമിച്ചത്. അവശനിലയിലായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. യുവതി തനിക്ക് നേരിട്ട ദുരനുഭവം ഡോക്‌ടർമാരെ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിന് വിവരം നൽകിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മൂന്നുപേരെ കസ്‌റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർക്ക് നേരിട്ട് ബന്ധമുള്ളതായി തലശേരി എഎസ്‌പി എഎസ്‌പി പിബി കിരൺ പറഞ്ഞു .തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്ന് പുതിയബസ്‌സ്‌റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലെ റെയിൽവെ മേൽപാലത്തിനടുത്ത് വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട് ബലമായി മേലൂട്ട്‌മേൽപാലം ഭാഗത്തേക്ക് കൊണ്ടുപോയി. യുവതിയെ എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്