Connect with us

IRITTY

ഇരിട്ടിയില്‍ ഉദ്ഘാടനത്തിനൊരുങ്ങി വനം വകുപ്പിന്‍റെ ‘നഗരവനം’

Published

on

Share our post

ഇരിട്ടി: വനം വകുപ്പിന്‍റെ ജില്ലയിലെ ആദ്യത്തെ “നഗരവനം’ ഇരിട്ടി വള്ള്യാട് നാളെ ഉദ്ഘാടനം ചെയ്യും. ഇരിട്ടി നേരംപോക്കിലെ ഇരിട്ടി സഹകരണ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഓണ്‍ലൈനായി ഉദ്ഘാടനം നിർവഹിക്കും. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. വള്ള്യാട് ഇരിട്ടി-എടക്കാനം റോഡില്‍ പഴശി ജലസേചന വിഭാഗത്തിന്‍റെ 10 ഹെക്ട‌റോളം സ്ഥലത്താണ് നഗരവനം സ്ഥിതി ചെയ്യുന്നത്. സാമുഹ്യ വനവത്കരണ വിഭാഗത്തിന്‍റെ കീഴിലുണ്ടായിരുന്ന ഉണ്ടായിരുന്ന സഞ്ജീവനി ഔഷധ ഉദ്യാനം 40 ലക്ഷം രൂപ മുടക്കി നവീകരിച്ചാണ് നഗരവനമായി മാറ്റുന്നത്.

2003 ലാണ് വനംവകുപ്പിന്‍റെ കീഴില്‍ ഔഷധ ഉദ്യാനം സ്ഥാപിക്കുന്നത്. പതിമുഖം, നന്നാറി, തിപ്പലി, രത്നചന്ദനം, ആടലോടകം, വേങ്ങ തുടങ്ങി 25 ഇനങ്ങളിലായി 1000 ത്തോളം ചെടികളാണ് ഔഷധ ഉദ്യാനത്തില്‍ വച്ചുപിടിപ്പിച്ചിരുന്നത്. പിന്നീട് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ഔഷധ ഉദ്യാനം കാടുകയറി നശിച്ചുതുടങ്ങിയിരുന്നു. ഇവയ്ക്ക് പുതുജീവൻ നല്‍കിക്കൊണ്ടാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. നഗരവനം പദ്ധതി പ്രകാരം ഒന്നാംഘട്ടത്തില്‍ പുതുതായി 6000 വൃക്ഷത്തൈകള്‍ കൂടി നട്ടുപിടിപ്പിച്ചു. കൂടാതെ അടിക്കാട് വെട്ടി വൃത്തിയാക്കിയ നഗരവനത്തില്‍ നടപ്പാതകള്‍ നിർമിക്കുകയും ഇരിട്ടി പുഴയുടെ മനോഹരമായ കാഴ്ചകള്‍ ലഭ്യമാകും വിധം 50 ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ടിക്കറ്റ് കൗണ്ടറിന്‍റെയും ശുചിമുറി ബ്ലോക്കിന്‍റെയും നിർമാണം പൂർത്തിയായി. രണ്ടാംഘട്ടത്തില്‍ 30 ലക്ഷം രൂപ ചെലവില്‍ 10 ഹെക്‌ടറിലും നടപ്പാത, ഇന്‍റർലോക്ക് വിരിക്കല്‍, ഊഞ്ഞാലുകള്‍, ഏറുമാടങ്ങള്‍, കുളം എന്നിവയും മൂന്നാംഘട്ടത്തില്‍ സഞ്ചാരികള്‍ക്കായി തുഴ വഞ്ചികള്‍, വനംവകുപ്പിന്‍റെ ഓഫീസ്, മ്യൂസിയം, ഇന്‍റർപ്രട്ടേഷൻ സെന്‍റർ, പരിസ്ഥിതി ബോധവത്കരണ ക്യാന്പുകള്‍ക്കും ക്ലാസുകള്‍ക്കും ഉള്ള സൗകര്യം, വള്ള്യാട്, പെരുമ്ബറമ്ബ് പാർക്കുകളെ ബന്ധിപ്പിച്ചും ഇരിട്ടി-എടക്കാനം റോഡിലേക്കും പഴശി സംഭരണി ജലാശയത്തിനു മുകളിലൂടെ തൂക്കുപാലം എന്നിവ നിർമിക്കും.വള്ള്യാട് ഗ്രാമഹരിത സമിതിക്കാണ് ഉദ്യാനത്തിന്‍റെ നടത്തിപ്പു ചുമതല. മുൻ നഗരസഭാ അധ്യക്ഷൻ പി.പി. അശോകൻ പ്രസിഡന്‍റായ സമിതിയില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ എം.ഡി. സുമതിയാണ് സെക്രട്ടറി. നഗരവനത്തിലേക്കുള്ള പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തും.


Share our post

IRITTY

കാട്ടുപന്നികൾ പരക്കെ; പൊറുതിമുട്ടി പെരുമ്പറമ്പ്‌

Published

on

Share our post

ഇരിട്ടി:പെരുമ്പറമ്പിലെ ജനവാസമേഖലയിൽ രണ്ടാം ദിവസവും കാട്ടുപന്നിക്കൂട്ടമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. മാതോളി ശ്രീനിവാസൻ, മന്നമ്പേത്ത് പ്രമോദ്കുമാർ എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, ചേന, ചേമ്പ്, കൂവ എന്നിവ കഴിഞ്ഞ രാത്രിയിൽ തകർത്തു. തിങ്കൾ രാത്രിയിലും കാട്ടുപന്നികളിറങ്ങി ജോണി യോയാക്കിന്റെ 200 നേന്ത്രവാഴകളും കപ്പയും നശിപ്പിച്ചിരുന്നു.മാതോളി ശ്രീനിവാസൻ കൃഷിയിടത്തിന്ചുറ്റും സാരിവിരിച്ച്‌ തീർത്ത വേലിയും തകർത്താണ്‌ വിളവെടുപ്പിന് പാകമായ കപ്പയും കൂവയും ചേമ്പും നശിപ്പിച്ചത്‌. പ്രമോദ്കുമാറിന്റെ വീട്ടുപറമ്പിലെ ചേനയും ചേമ്പുമാണ്‌ നശിപ്പിച്ചത്‌. വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഫോറസ്റ്റർ സുനിൽകുമാർ ചെന്നപ്പൊയിൽ, ബീറ്റ് ഫോറസ്റ്റർ ഈടൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ കൃഷിനഷ്ടം വിലയിരുത്തി. വനമേഖലയിൽനിന്ന്‌ കിലോമീറ്ററോളം അകലെയുള്ള ജനവാസ മേഖലയാണ് കാട്ടുപന്നികൾ താവളമാക്കിയത്‌. പന്നികളെ വെടിവച്ചുകൊല്ലാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി രജനി പറഞ്ഞു.


Share our post
Continue Reading

IRITTY

ഇരിട്ടി നഗരസഭാ കേരളോത്സവം ഡിസംബർ ഒന്ന് മുതൽ 15 വരെ

Published

on

Share our post

ഇരിട്ടി: ഇരിട്ടി നഗരസഭാ കേരളോത്സവം ഡിസംബർ 1 മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. ക്രിക്കറ്റ് മത്സരം ഡിസംബർ 1ന് വളള്യാട് ഗ്രൗണ്ടിലും, വോളിബോൾ മത്സരം നിടിയാഞ്ഞിരം ഗ്രൗണ്ടിലും, വടംവലി മത്സരം ഇരിട്ടി പുതിയ സ്റ്റാൻ്റ് പരിസരത്ത്ഡിസംബർ 4ന് 7 മണിക്കും, ചെസ് മത്സരം ഡിസംബർ 7 ന് നഗരസഭ ഹാളിലും, കബഡി മത്സരം മിത്തലെ പുന്നാട് നിവേദിത സ്ക്കൂൾ ഗ്രൗണ്ടിലും, അത് ലറ്റിക്ക് മത്സരങ്ങൾ ഡിസംബർ 8 ന് രാവിലെ 8 മണി മുതൽ വളള്യാട് ഗ്രൗണ്ടിലും, ഷട്ടിൽ ടൂർണമെൻ്റ്ഡിസംബർ 10 ന് വൈകുന്നേരം 5 ണി മുതൽ ഇരിട്ടി എം.എസ് ഗോൾഡ് ഇൻ്റോർ ഗ്രൗണ്ടിലും, ഫുട്ബോൾ മത്സരം ഡിസംബർ 14 ന് വളള്യാട് ഗ്രൗണ്ടിൽ വച്ചും, കലാമത്സരങ്ങൾ ഡിസംബർ 15ന് ചാവശ്ശേരി മിനി സ്റ്റേഡിയത്തിലും നടക്കും.

നഗരസഭ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ചെയർപേഴ്സൺ കെ.ശ്രിലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാർ പി.പി. ഉസ്മാൻ അധ്യക്ഷനായി. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവിന്ദ്രൻ, ടി.കെ. ഫസീല, പി.കെ. ബൾക്കീസ്, കൗൺസിലർമാരായ പി.രഘു, എ.കെ. ഷൈജു, എം.കെ. നജുമുന്നിസ്സ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ. അശോകൻ, എൻ. രാജൻ, യുത്ത് കോഡിനേറ്റർ അശ്വിൻ കാരായി എന്നിവർ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികൾ : കെ.ശ്രീലത (ചെയർമാൻ), രാഗഷ് പാലേരി വീട്ടിൽ (ജനറൽ കൺവീനർ ).


Share our post
Continue Reading

IRITTY

വിസ വാഗ്ദാനം നൽകി പണം തട്ടിയെടുത്തു;ഉളിക്കൽ സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

Published

on

Share our post

ഉളിക്കൽ.ഒമാനിലേക്ക് വിസ വാഗ്‌ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കളം സ്വദേശി തെക്കേപ്പറമ്പിൽ ലൂസ് ടി.മാത്യുവിന്റെ പരാതിയിലാണ് മലപ്പുറം പൊന്നാനിയിലെ ജുനൈദ്, ഭാര്യ സുമയ്യ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രവരി 20നും 21 നുമിടയിൽ പരാതിക്കാരനും സുഹൃത്തിനും ഒമാനിലേക്ക് വിസ വാഗ്‌ദാനം നൽകി ബേങ്ക് വഴിയും ഗൂഗിൾ പേ വഴിയും ഒന്നര ലക്ഷം രൂപ കൈപറ്റിയ ശേഷം വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.


Share our post
Continue Reading

KANICHAR7 mins ago

മാടായി, കണിച്ചാർ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്

Kerala9 mins ago

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്

Kerala30 mins ago

ച​ക്ര​വാ​ത​ച്ചു​ഴി തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​കും; അ​ഞ്ചു​ദി​വ​സം ഇ​ടി​വെ​ട്ടി മ​ഴ​പെ​യ്യും

Kerala33 mins ago

വിളിക്കാത്ത കല്യാണത്തിന്‌ പോകല്ലേ പണി പാളും; സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌

Kerala36 mins ago

കേരളത്തിൽ കോളേജ് വിദ്യാർഥികൾക്കായി സ്‌പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

Kannur3 hours ago

നിർമാണം അന്തിമഘട്ടത്തിൽ ജില്ലയിൽ രണ്ടു മ്യൂസിയംകൂടി

THALASSERRY3 hours ago

സ്വപ്‌നതീരമൊരുങ്ങുന്നു, ആകാശക്കാഴ്‌ചകൾ കാണാൻ

IRITTY3 hours ago

കാട്ടുപന്നികൾ പരക്കെ; പൊറുതിമുട്ടി പെരുമ്പറമ്പ്‌

Kannur3 hours ago

കണ്ണൂർ ഫ്ളവർ ഫസ്റ്റ് 27 മുതൽ കലക്ട്രേറ്റ് മൈതാനിയിൽ

Kerala5 hours ago

എ.ഐ ക്യാമറകള്‍ വീണ്ടും ആക്ടീവ്; തലങ്ങും വിലങ്ങും പിഴ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!