മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

പാലക്കാട്: തൃശൂര്‍ – പാലക്കാട് ദേശിയപാതയില്‍ വാണിയമ്പാറ നിലിപ്പാറയില്‍ കാറിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു. മേരി മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഇസാം ഇഖ്ബാല്‍, മുഹമ്മദ് റോഷന്‍ എന്നിവരാണ് മരിച്ചത്.ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ഥികളെ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ പള്ളിയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്.