യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി

കൊല്ലം: പുത്തൂരിൽ യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. എസ്എൻ പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. വല്ലഭൻകരയിൽ ലാലുമോനാണ് ജീവനൊടുക്കിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ശാരുവിനെ വെട്ടി പരിക്കേൽപ്പിച്ചശേഷം ലാലുമോൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ശാരുവിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റിരുന്നു. ശാരുവിന്റെ കരച്ചിൽകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്.ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും ഏറെകാലമായി സ്നേഹത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.2022ൽ ശാരുവിനെ റബർ തോട്ടത്തിൽ കെട്ടിയിട്ടെന്ന പരാതിയിൽ ലാലു ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.