Connect with us

KOLAYAD

കോളയാട് ടൗൺ സൗന്ദര്യവത്കരണം തുടങ്ങി

Published

on

Share our post

കോളയാട് ടൗൺ സൗന്ദര്യ വത്കരണ പ്രവൃത്തി ഉദ്ഘാടനം കെ.കെ.ഷൈലജ എം.എൽ.എ നിർവഹിക്കുന്നു

കോളയാട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോളയാട് ടൗൺ സൗന്ദര്യ വത്കരണ പ്രവൃത്തികൾ തുടങ്ങി.ടൗൺ ഭാഗത്തെ ഒരു കിലോമീറ്റർ മെക്കാഡം ടാറിങ്, പാതയോരത്ത് കൈവരികൾ, നടപ്പാതകൾക്ക് ടൈൽ പാകൽ, ദിശാ സൂചന ബോർഡുകൾ, ആവശ്യനുസരണം സീബ്ര ലൈനുകൾ, വ്യാപാരികളുടെ സഹായത്തോടെ പൂച്ചെടികൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയവയാണ് നടപ്പിലാക്കുക. പദ്ധതിക്കായി രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി.

കോളയാട് ടൗണിൽ നടന്ന പ്രവൃത്തി ഉദ്ഘാടനം കെ. കെ. ഷൈലജ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ അധ്യക്ഷനായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എ. ടി. കെ.മുഹമ്മദ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ. പി.സുരേഷ്കുമാർ, കെ. ടി. ജോസഫ്, പഞ്ചായത്ത്‌ മെമ്പർ റോയ് പൗലോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷിജിത്ത് വായന്നൂർ, സാജൻ ചെറിയാൻ, ജനാർദ്ദനൻ, വ്യാപാരി പ്രതിനിധി മനോജ്‌ പഞ്ചായത്ത്‌ അസി. സെക്രട്ടറി എ.സി.അനീഷ്, പഞ്ചായത്ത്‌ മെമ്പർ പി.സുരേഷ് എന്നിവർ സംസാരിച്ചു.


Share our post

KOLAYAD

വെങ്ങളത്ത് പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു

Published

on

Share our post

കണ്ണവം: പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം. ഡിസിസി അംഗം പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടു.


Share our post
Continue Reading

KOLAYAD

കോളയാട് മഖാം ഉറൂസിന് നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റി

Published

on

Share our post

കോളയാട് : കോളയാട് മഖാം ഉറൂസിന് ഖുവ്വത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റി. മഖാം സിയാറത്തിന് ശേഷം മഹല്ല് ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറ മതവിഞ്ജാന സദസ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എ.പി.ഇബ്രാഹിം ഹാജി അധ്യക്ഷനായി. ഫളലു റഹ്മാൻ ഫൈസി, പേരോട് മുഹമ്മദ് അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി. അബ്ദുൾ ഖാദർ ഫലാഹി, സൽമാൻ ഫൈസി, ഷഫീഖ് സഖാഫി, കെ.പി.ഫൈസൽ, കെ.പി.അസീസ്, അഷ്റഫ് തവരക്കാടൻ, കെ.കെ.അബൂബക്കർ, മുഹമ്മദ് കാക്കേരി, വി.സി. ഇഹ്സാൻ എന്നിവർ സംസാരിച്ചു.

ചൊവ്വാഴ്ച നടന്ന മതവിഞ്ജാന സദസ് ഹാഫിസ് ഇല്യാസ് സഖാഫി ഉദ്ഘാടനം ചെയ്തു. നെല്ലേരി ഹമീദ് അലി അധ്യക്ഷനായി. ഖലീൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഹമീദ് മന്നാനി, മുഹമ്മദ് അഷറഫ് ഹിഷാമി, അബ്ദുൾ റാഷിദ് ഹംദാനി, അബ്ദുൾ ഗഫൂർ സഖാഫി, കെ.ഷക്കീർ, ഒ.കെ.അഷറഫ്, ടി.കെ.റഷീദ്, മുഹമ്മദ് പുന്നപ്പാലം, സലാം വായന്നൂർ എന്നിവർ സംസാരിച്ചു. ഉറൂസ് ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

KOLAYAD

കോളയാട്ടെ പൊതുശ്മശാനത്തിൽ മത്സ്യമാലിന്യം; കോൺഗ്രസ് ധർണ നടത്തി

Published

on

Share our post

കോളയാട്: പൊതു ശ്മശാനത്തിൽ മൽസ്യമാർക്കറ്റിലെ മാലിന്യങ്ങൾ കുഴിച്ചുമൂടിയതിൽ പ്രതിഷേധിച്ച് കോളയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.മണ്ടല്മ് പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷനായി. അന്ന ജോളി , കെ.എം.രാജൻ , കെ.വി.ജോസഫ് , ജോൺ ബാബു എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!