യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

യു.ജി.സി നെറ്റ് ജൂണ്‍ പരീക്ഷ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നാളെ പ്രഖ്യാപിക്കും. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ugcnet.ntaonline.in nta.ac.in എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ പ്രവേശിച്ച് സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
എക്‌സിലൂടെയാണ് പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചത്. എന്‍ടിഎയുടെ വെബ്‌സൈറ്റില്‍ ഹോം പേജിലെ യുജിസി നെറ്റ് ജൂണ്‍ 2024 റിസല്‍റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയതാൽ ഫലം അറിയാന്‍ കഴിയും. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്താല്‍ സ്‌ക്രീനില്‍ തെളിയുന്ന സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.