Connect with us

Kerala

14കാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

Published

on

Share our post

തൃശൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. ചാവക്കാട് മണത്തല ചിന്നാരിൽ മുഹമ്മദ് സഫാൻ(22) എന്നയാളെയാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പതിനാല് വയസ്സുള്ള പെൺകുട്ടിയെ പ്രതി പല സമയങ്ങളിൽ പീഡിപ്പിച്ചതായാണ് പരാതി.സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തത് അറിഞ്ഞതോടെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഡി. വൈശാഖ്. സജീവ്, എ.എസ്ഐമാരായ രമേഷ്, നന്ദകുമാർ പൊലീസുകാരായ ജയകൃഷ്ണൻ, പ്രവീൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post

Kerala

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ

Published

on

Share our post

തൃശൂര്‍: തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യു.പി സ്കൂളിലെ അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയിൽ ഹാജരാക്കും.തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലാണ് ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിച്ചിരുന്നു.സ്കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അധ്യാപിക ഒളിവിൽ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിക്കുന്നത്. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.


Share our post
Continue Reading

Kerala

ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷത്തിന്റെ ഇൻഷുറൻസ്

Published

on

Share our post

തിരുവനന്തപുരം: ശബരിമലതീർഥാടകർക്കും ദിവസവേതനക്കാർ ഉൾപ്പെടെയുള്ള എല്ലാജീവനക്കാർക്കും ദേവസ്വംബോർഡിന്റെ അപകട ഇൻഷുറൻസ്. അപകടത്തിൽ മരണംസംഭവിച്ചാൽ അഞ്ചുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും.പരിക്കേറ്റവർക്ക് ചികിത്സച്ചെലവ് നൽകുന്നതിൽ ചർച്ചകൾ നടക്കുന്നതേയുള്ളൂ. ഒരുവർഷത്തെ കാലാവധിയിലാണ് ഇൻഷുറൻസ് പരിരക്ഷ. ഇതിനുള്ള പ്രീമിയംതുക തിരുവിതാംകൂർ ദേവസ്വംബോർഡ് വഹിക്കും. ശബരിമലക്ഷേത്രം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയ്ക്കുപുറമേ ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ എവിടെയുമുണ്ടാകുന്ന അപകടത്തിനാണ് തീർഥാടകർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. ശബരിമലയിൽ ജോലിക്കെത്തുന്ന താത്കാലിക ജീവനക്കാർക്കും ഇതേ ജില്ലകളിലുണ്ടാകുന്ന അപകടമരണത്തിനാണ് ആനുകൂല്യം.


Share our post
Continue Reading

Kerala

മീന്‍പിടിത്ത ടൂറിസം: കേരളത്തിന് അനുകരിക്കാന്‍ ഒരു സ്വീഡന്‍ മാതൃക

Published

on

Share our post

കൊല്ലം:സ്വീഡന്റെ വിനോദസഞ്ചാരത്തില്‍ മുഖ്യവരുമാന സ്രോതസ്സാണ് മീന്‍പിടിത്ത ടൂറിസം. കേരളത്തിന് ഏറെ സാധ്യതയുള്ള മേഖലയാണിതെന്ന് ലോക കേരളസഭാംഗവും സ്വീഡനില്‍ ഐ.ടി.പ്രൊഫഷണലുമായ ജിനു സാമുവല്‍ പറയുന്നു. സ്വീഡനിലെ ലാപ് ലാന്‍ഡില്‍നിന്ന് അത് നേരില്‍ കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ലോക കേരളസഭയില്‍ ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോഴ്സലെ മുനിസിപ്പാലിറ്റിയിലെ ക്രഡ്സലെയില്‍ സ്വീഡന്റെ ദേശീയ നദിയായ വിന്ഡല്‍ നദിക്കരയില്‍ ഇത്തരമൊരു വിനോദസഞ്ചാരകേന്ദ്രത്തില്‍ പോയ അനുഭവം ജിനു സാമുവലിനുണ്ട്. സാല്‍മണ്‍ വിഭാഗത്തില്‍പ്പെട്ട ട്രൗട്ട്, ഗ്രേലിങ്ക്, പൈക്ക് തുടങ്ങിയ മീനുകളെ പിടിക്കുന്നതാണ് ഹോബി. കരയില്‍ ടെന്റടിച്ച് കൂടാനും സൗകര്യമുണ്ട്. കാരവാനില്‍ വരുന്ന സഞ്ചാരികള്‍ക്ക് വൈദ്യുതി സൗകര്യവും ഒരുക്കും. മീനിനെ പിടിച്ച് അതിന്റെ വീതിയും നീളവും അളന്ന് രേഖപ്പെടുത്തി ഫോട്ടോയുമെടുത്ത് തിരികെ നദിയിലേക്കുതന്നെ വിടുന്ന ഹോബിയാണിവര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഏകാഗ്രത, മാനസികോല്ലാസം, ക്ഷമ എന്നിവയ്ക്ക് ഉത്തമമാണീ ഹോബിയെന്നും അവര്‍ പറയുന്നു.

ഏറെ നിയന്ത്രണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് എടുക്കണം. ഒരു ദിവസത്തേക്ക് 100 ക്രോണ്‍ (800 രൂപ). ചില പ്രത്യേക മീനുകള്‍ കിട്ടുന്ന സ്ഥലത്ത് 8,000 രൂപ വരെയാകും. ഒരുദിവസം അഞ്ചുപേര്‍ക്കേ ലൈസന്‍സ് കൊടുക്കൂ. പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരുണ്ട്. ലൈസന്‍സ് ഇല്ലാതെ പിടിച്ചാല്‍ 5,000 രൂപയാണ് പിഴ.

ചെക്കോസ്ലോവാക്യ, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു ധാരാളംപേര്‍ ഇതിനായെത്തുന്നുണ്ട്. ഈ സീസണില്‍ 5,000 വിദേശികളാണ് വന്നത്. മൂന്നു കിലോവരെ വരുന്ന മീനൊക്കെ കിട്ടും. പത്തുവര്‍ഷമായി സ്ഥിരമായി വരുന്നവരുണ്ട്. അവരുടെ കൂട്ടായ്മയും രൂപവത്കരിക്കും. ഗ്രൂപ്പുകളില്‍ ഇത് ആഘോഷമാക്കും.

ഉത്തരവാദിത്വബോധത്തോടെയാണ് മീന്‍പിടിത്ത ടൂറിസം എന്നതാണ് മറ്റൊരു പ്രത്യേകത. ‘ഫ്‌ലൈ ഫിഷിങ്’ എന്നറിയപ്പെടുന്ന രീതിയാണ്. ചെറിയ ചൂണ്ട, ഈച്ചയെ പോലെ തോന്നുന്ന കൃത്രിമ ഇര, മീന്‍ ഇര വായിലാക്കിയാലും വലിയ പരിക്കില്ലാതെ മോചിപ്പിക്കാം എന്നതൊക്കെയാണ് ഇതിന്റെ രീതികള്‍. ഇത്രയേറെ നദികളും കായലും തടാകങ്ങളുമെല്ലാമുള്ള കേരളത്തില്‍ ഇത്തരമൊരു വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളുണ്ടെന്ന് ജിനു സാമുവല്‍ പറഞ്ഞു.


Share our post
Continue Reading

Kerala13 mins ago

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ

PERAVOOR19 mins ago

എം.കെ.പൂജാ സ്റ്റോർ നവീകരിച്ച ഷോറൂമിൽ പ്രവർത്തനം തുടങ്ങി

Kerala1 hour ago

ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷത്തിന്റെ ഇൻഷുറൻസ്

Kerala2 hours ago

മീന്‍പിടിത്ത ടൂറിസം: കേരളത്തിന് അനുകരിക്കാന്‍ ഒരു സ്വീഡന്‍ മാതൃക

Kerala2 hours ago

അനസ്തീഷ്യ: ജാഗ്രതവേണം, ഡോക്ടറോട് ഉള്ളത് പറഞ്ഞില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകും

Kerala2 hours ago

14കാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

Kerala2 hours ago

പുത്തന്‍ നീലക്കുപ്പായത്തില്‍ ജനശതാബ്ദി ട്രാക്കില്‍

Kerala3 hours ago

നവീൻ ബാബുവിന് അന്ത്യയാത്ര നൽകാനൊരുങ്ങി ജന്മദേശം; കളക്ടറേറ്റിലും വീട്ടിലും പൊതുദർശനം

Kerala3 hours ago

കണ്ണന് 25 പവന്‍റെ പൊന്നിൻ കിരീടം; ഗുരുവായൂരിൽ പ്രവാസിയുടെ വഴിപാട്

Kerala4 hours ago

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമം;രണ്ട് പേർ പിടിയിൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!