വായിക്കാനും എഴുതാനും പ്രായോഗിക പരിശീലനം:ഹിന്ദി പഠനത്തിന് ഇക്യൂബ് ലാബ്

തിരുവനന്തപുരം: അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹിന്ദി പഠനം എളുപ്പമാക്കുന്നതിന് കൈറ്റ് തയ്യാറാക്കിയ ഇക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൈറ്റ് സ്‌കൂളുകളില്‍ നടപ്പാക്കിവരുന്ന ഇക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബിന്റെ തുടര്‍ച്ചയായാണിത്.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കുമുള്ള ലോഗിന്‍ ഉണ്ട്. കഥകള്‍ കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും പ്രായോഗിക പരിശീലനം നേടാം. ഓരോ കുട്ടിയുടെയും പഠനപുരോഗതി നിരീക്ഷിക്കാനും കഴിയും. അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അന്വഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.എല്ലാ പ്രൈമറി സ്‌കൂളുകളിലെയും ലാപ്‌ടോപ്പില്‍ ഹിന്ദി പഠനം സംവിധാനം ഉടന്‍ എത്തിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജും സംസാരിച്ചു.