എം.കെ.പൂജാ സ്റ്റോർ നവീകരിച്ച ഷോറൂമിൽ പ്രവർത്തനം തുടങ്ങി

പേരാവൂർ: എം.കെ.പൂജാ സ്റ്റോർ ആൻഡ് ഓട്ടു പാത്രങ്ങളുടെ നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി. പൂജാ സ്റ്റോറിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി വി.ഐ.പുരുഷോത്തമൻ നമ്പൂതിരിയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലനും നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.ഷൈലജ ടീച്ചർ, കെ.ശരത്, ബേബി സോജ, നൂറുദ്ദീൻ മുള്ളേരിക്കൽ, ടി.രഗിലാഷ്, അഷറഫ് ചെവിടിക്കുന്ന്, ഷബി നന്ത്യത്ത്, വി.കെ.വിനേശൻ, അഡ്വ.എം.രാജൻ, കെ.ജയപ്രകാശ്, ഷിജിത്ത് വായന്നൂർ, ജോയിക്കുട്ടി, അനൂപ് നാമത്ത് എന്നിവർ സംസാരിച്ചു.