Connect with us

Kerala

ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷത്തിന്റെ ഇൻഷുറൻസ്

Published

on

Share our post

തിരുവനന്തപുരം: ശബരിമലതീർഥാടകർക്കും ദിവസവേതനക്കാർ ഉൾപ്പെടെയുള്ള എല്ലാജീവനക്കാർക്കും ദേവസ്വംബോർഡിന്റെ അപകട ഇൻഷുറൻസ്. അപകടത്തിൽ മരണംസംഭവിച്ചാൽ അഞ്ചുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും.പരിക്കേറ്റവർക്ക് ചികിത്സച്ചെലവ് നൽകുന്നതിൽ ചർച്ചകൾ നടക്കുന്നതേയുള്ളൂ. ഒരുവർഷത്തെ കാലാവധിയിലാണ് ഇൻഷുറൻസ് പരിരക്ഷ. ഇതിനുള്ള പ്രീമിയംതുക തിരുവിതാംകൂർ ദേവസ്വംബോർഡ് വഹിക്കും. ശബരിമലക്ഷേത്രം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയ്ക്കുപുറമേ ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ എവിടെയുമുണ്ടാകുന്ന അപകടത്തിനാണ് തീർഥാടകർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. ശബരിമലയിൽ ജോലിക്കെത്തുന്ന താത്കാലിക ജീവനക്കാർക്കും ഇതേ ജില്ലകളിലുണ്ടാകുന്ന അപകടമരണത്തിനാണ് ആനുകൂല്യം.


Share our post

Kerala

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്, ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം

Published

on

Share our post

റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60 ദിവസം മുമ്പ് മാത്രമായിരിക്കും. നേരത്തെ 120 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം ഇത് 60 ദിവസത്തേക്ക് ചുരുക്കിയിരിക്കുകയാണ് റെയിൽവേ. മാറ്റം നവംബർ ഒന്ന് മുതൽ നിലവിൽ വരുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. അതേസമയം, 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനിൽക്കുമെന്നും റെയിൽവേ അറിയിക്കുന്നു.


Share our post
Continue Reading

Kerala

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

Published

on

Share our post

യു.ജി.സി നെറ്റ് ജൂണ്‍ പരീക്ഷ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നാളെ പ്രഖ്യാപിക്കും. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ugcnet.ntaonline.in nta.ac.in എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ പ്രവേശിച്ച് സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

എക്‌സിലൂടെയാണ് പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചത്. എന്‍ടിഎയുടെ വെബ്‌സൈറ്റില്‍ ഹോം പേജിലെ യുജിസി നെറ്റ് ജൂണ്‍ 2024 റിസല്‍റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയതാൽ ഫലം അറിയാന്‍ കഴിയും. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്താല്‍ സ്‌ക്രീനില്‍ തെളിയുന്ന സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.


Share our post
Continue Reading

Kerala

വായിക്കാനും എഴുതാനും പ്രായോഗിക പരിശീലനം:ഹിന്ദി പഠനത്തിന് ഇക്യൂബ് ലാബ്

Published

on

Share our post

തിരുവനന്തപുരം: അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹിന്ദി പഠനം എളുപ്പമാക്കുന്നതിന് കൈറ്റ് തയ്യാറാക്കിയ ഇക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൈറ്റ് സ്‌കൂളുകളില്‍ നടപ്പാക്കിവരുന്ന ഇക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബിന്റെ തുടര്‍ച്ചയായാണിത്.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കുമുള്ള ലോഗിന്‍ ഉണ്ട്. കഥകള്‍ കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും പ്രായോഗിക പരിശീലനം നേടാം. ഓരോ കുട്ടിയുടെയും പഠനപുരോഗതി നിരീക്ഷിക്കാനും കഴിയും. അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അന്വഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.എല്ലാ പ്രൈമറി സ്‌കൂളുകളിലെയും ലാപ്‌ടോപ്പില്‍ ഹിന്ദി പഠനം സംവിധാനം ഉടന്‍ എത്തിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജും സംസാരിച്ചു.


Share our post
Continue Reading

Kannur11 mins ago

വേറെ ലെവലാ…വയക്കരയുടെ കൈക്കരുത്ത്‌

PERAVOOR16 mins ago

ചുരത്തിൽ മണ്ണിടിയുന്നു; പുനർനിർമാണം പ്രതിസന്ധിയിൽ

Kannur19 mins ago

ജില്ലയിൽ അഞ്ച് ആയുഷ്‌ സ്ഥാപനങ്ങൾക്ക് കൂടി അംഗീകാരം

Kerala23 mins ago

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്, ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം

Kerala25 mins ago

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

Kerala52 mins ago

വായിക്കാനും എഴുതാനും പ്രായോഗിക പരിശീലനം:ഹിന്ദി പഠനത്തിന് ഇക്യൂബ് ലാബ്

PERAVOOR1 hour ago

അനധികൃത നിയമനം ; പേരാവൂർ താലൂക്കാസ്പത്രി മുൻ സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala2 hours ago

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ

PERAVOOR2 hours ago

എം.കെ.പൂജാ സ്റ്റോർ നവീകരിച്ച ഷോറൂമിൽ പ്രവർത്തനം തുടങ്ങി

Kerala3 hours ago

ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷത്തിന്റെ ഇൻഷുറൻസ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!