ജനത്തിരക്കിലമർന്ന് മയ്യഴി ബസിലിക്കയിൽ ശയന പ്രദക്ഷിണവും സ്നേഹസംഗമവും

Share our post

മാഹി: മാഹി സെന്റ്റ് തെരേസാ ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ജാഗരത്തിൽ പങ്കെടുക്കാൻ ആയിരങ്ങളെത്തി. ദേവാലയത്തിന് മുന്നിലെ ദേശീയപാതയിൽ നടന്ന ശയന പ്രദക്ഷിണത്തിൽ നൂറുകണക്കിന് തീർഥാടകർ പങ്കെടുത്തു. ചൊവ്വാഴ്ച‌ പുലർച്ചെ രണ്ടിന് ആരംഭിച്ച ചടങ്ങുകൾ രാവിലെ ഏഴോടെ സമാപിച്ചു. കേരളത്തിനകത്തും പുറത്തുനിന്നുമായി തീർഥാടകർ എത്തിയതോടെ മാഹിനഗരം ജനത്തിരക്കിലമർന്നു. പൂർണദണ്ഡ വിമോചന ദിനമായ ചൊവ്വാഴ്ച രാവിലെ കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കലിനെയും
കണ്ണൂർ രൂപത നിയുക്ത സഹായ മെത്രാൻ ഡെന്നീസ് കുറുപ്പശേരി യെയും കോഴിക്കോട് രൂപത വി കാരി ജനറൽ ഡോ. ജെൻസെൻ പുത്തൻവീട്ടിൽ സ്വീകരിച്ചു. തുടർന്ന് ആഘോഷ ദിവ്യബലിയും പ്രദക്ഷിണവുമുണ്ടായി.
വൈകിട്ട് സ്നേഹസംഗമം രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാ. വർഗീസ് ചക്കാലക്കൽ അധ്യക്ഷനാ യി. ഇ വത്സരാജ്, എം മുകുന്ദൻ, ജി ശരവണൻ, എം കെ സെയ്നു, തോട്ടത്തിൽ ശശിധരൻ, സിസ്റ്റർ. വിജയ, സിസ്റ്റർ. മേരി മഗ്ഡെ ലെൻ, പ്രൊഫ. ഡോ. ആന്റണി ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു. ഡോ. ജെൻസെൻ
പുത്തൻവീട്ടിൽ സ്വാഗതവും ഷിബു കല്ലാമല നന്ദിയുംപറഞ്ഞു.തിരുന്നാൾ 22ന് സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!