Connect with us

Kerala

കെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം എ.സി: സര്‍വീസ് വിജയകരമെങ്കില്‍ കൂടുതല്‍ ബസുകള്‍ വരും, ടിക്കറ്റ് നിരക്ക് ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: ദീര്‍ഘദൂര യാത്രയ്ക്ക് പുതിയ പ്രീമിയം ബസ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പത്ത് ബസുകളാണ് നിരത്തിലേക്കിറങ്ങുന്നത്. സുരക്ഷയ്ക്കും യാത്രാ സൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കികൊണ്ടാണ് പുതിയ വാഹനം ഇറക്കിയിരിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ് ബസുകളേക്കാള്‍ അല്‍പം കൂടുതലും മറ്റ് എ.സി. ബസുകളേക്കാള്‍ കുറവുമായിരിക്കും ഇതിലെ യാത്രാനിരക്ക്.പഴയ സൂപ്പര്‍ ഫാസ്റ്റുകള്‍, ലോ ഫ്ളോര്‍ എസി ബസുകള്‍ എന്നിവയ്ക്കു പകരം ചെലവു കുറഞ്ഞ നാല് സിലിണ്ടര്‍ എന്‍ജിനുള്ള, മൈലേജ് കൂടിയതും വിലകുറഞ്ഞതുമായ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ ഓടിക്കാനാണ് കെ.എസ്ആര്‍.ടിസിയുടെ പദ്ധതി.

നിലവില്‍ ഉപയോഗിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും പ്രീമിയം എസി ബസുകളും കാലപ്പഴക്കത്താല്‍ നിരത്തില്‍ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമാണ്. ഇതാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍. നിലവിലെ സര്‍വീസുകള്‍ വിജയകരമായാല്‍ തുടര്‍ന്നും കൂടുതല്‍ ബസുകള്‍ വരും.

പ്രീമിയം സൂപ്പര്‍ഫാസ്റ്റ് തിരുവനന്തപുരത്ത് നിന്നുള്ള നിരക്ക്

(ലോ ഫ്‌ളോറിനെക്കാള്‍ കുറവ്; സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കൂടുതല്‍)

തൊടുപുഴ-350

കോട്ടയം-240

മൂവാറ്റുപുഴ-330

അങ്കമാലി-380

തൃശ്ശൂര്‍-450

പാലക്കാട്-550

ചടയമംഗലം-100

കൊട്ടാരക്കര-120

പത്തനാപുരം-150

പത്തനംതിട്ട-190

എരുമേലി-240

ഈരാറ്റുപേട്ട-290

എ.സി. പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി.യില്‍ മാസം ആദ്യംതന്നെ ശമ്പളം നല്‍കാനുള്ള നടപടി ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.യുടെ എ.സി. പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ശമ്പളം മാസം ആദ്യം ലഭിക്കുക എന്നത് ജീവനക്കാരുടെ ആഗ്രഹമാണ്. അതിനും അടുത്തു തന്നെ ഇടയാക്കും’ മുഖ്യമന്ത്രി വ്യക്തമാക്കി.

നല്ല ഭാവിയിലേക്ക് കെ.എസ്.ആര്‍.ടി.സി. കുതിക്കുകയാണ്. കടുത്ത പ്രതിസന്ധി നേരിട്ട സ്ഥാപനമാണ്. രക്ഷിക്കാന്‍ കാര്യമായ ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. – മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അധ്യക്ഷനായി. 15 മാസമായി രണ്ട് തവണയായി ശമ്പളം നല്‍കിയിരുന്നത് ഒഴിവാക്കി ഒറ്റത്തവണയായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ടത്തില്‍ മാസം ഒന്നിനോ രണ്ടിനോ ശമ്പളം നല്‍കും. ഡ്രൈവര്‍ ഉറങ്ങാന്‍ തുടങ്ങിയാലോ, മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാലോ കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കുന്ന ക്രമീകരണം ബസിലുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ സെപ്റ്റംബറിലെ ശമ്പളം നല്‍കും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും ഇന്‍സെന്റീവ് നല്‍കുന്നത് പരിഗണനയിലുണ്ട്- മന്ത്രി പറഞ്ഞു.

10 ബസുകളാണ് ആദ്യഘട്ടത്തില്‍ ഇറങ്ങിയത്. മികച്ച വരുമാനം നേടിയ യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. പി.എസ്.പ്രമോജ് ശങ്കര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.ജി.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.


Share our post

Kerala

കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നൂ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

Share our post

തിരുവനന്തപുരം:സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. നാളെ മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു.വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.അതേസമയം കേരളത്തിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.


Share our post
Continue Reading

Kerala

ആംബുലന്‍സ് വാടക തോന്നുംപടിയല്ല, കൃത്യമായ വാടകയും വെയ്റ്റിങ് ചാര്‍ജും; ആശ്വാസമായി നിരക്ക് നിര്‍ണയം

Published

on

Share our post

സ്വകാര്യ ആംബുലന്‍സുകള്‍ക്ക് കാത്തിരിപ്പുസമയം കണക്കാക്കിയുള്ള വാടക നിര്‍ണയം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമാകുന്നു. വാടകനിരക്കിലെ ഏകോപനമില്ലായ്മ തര്‍ക്കങ്ങള്‍ക്കും ചൂഷണത്തിനും വഴിവെക്കുന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വാടകനിരക്ക് പുനര്‍നിര്‍ണയിച്ചത്.സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നതോതില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുള്ള ‘ഡി’ ലെവല്‍ മുതല്‍ ചെറിയ വാഹനങ്ങളടങ്ങിയ ‘എ’ ലെവല്‍ വരെ ആംബുലന്‍സുകളെ അഞ്ചുവിഭാഗങ്ങളായിത്തിരിച്ച് 20 കിലോമീറ്റര്‍പോയി തിരിച്ചെത്തുന്നത് അടിസ്ഥാനദൂരമായി കണക്കാക്കിയാണ് നിരക്കുനിര്‍ണയം. ആദ്യ ഒരുമണിക്കൂറിന് കാത്തിരുപ്പുനിരക്ക് നല്‍കേണ്ടതില്ല.

വാനും ജീപ്പും പോലുള്ള ചെറിയ ആംബുലന്‍സുകള്‍ക്ക് (എ ലെവല്‍) കുറഞ്ഞവാടക എ.സി. സംവിധാനമില്ലാത്തതിന് 600 രൂപയും എ.സി.യുള്ളതിന് 800 രൂപയുമാണ്. 20 കിലോമീറ്ററില്‍ അധികമായിവരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ (നോണ്‍ എ.സി.), 25 രൂപ (എ.സി.) വീതം നല്‍കണം. ഓക്‌സിജന്‍ സംവിധാനമുണ്ടെങ്കില്‍ 200 രൂപ അധികമായി നല്‍കണം. ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 150 രൂപ (നോണ്‍ എ.സി.), 200 രൂപ (എ.സി.) തോതിലാണ് കാത്തിരിപ്പുനിരക്ക്.

മറ്റുവിഭാഗത്തിലെ നിരക്കുകള്‍

*ബി ലെവല്‍ ട്രാവലര്‍ (നോണ്‍ എ.സി.): കുറഞ്ഞവാടക 1,000 രൂപ (20 കി.മീ), അധികം വരുന്ന ഓരോ കിലോമീറ്ററിനും 30 രൂപ. കാത്തിരുപ്പുനിരക്ക് ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 200 രൂപ.

* സി ലെവല്‍ ട്രാവലര്‍ (എ.സി.): കുറഞ്ഞവാടക 1,500 രൂപ (20 കി.മീ.). അധികംവരുന്ന ഓരോ കിലോമീറ്ററിനും 40 രൂപ.

* ഡി ലെവല്‍ ഐ.സി.യു: കുറഞ്ഞവാടക 2,500 രൂപ (20 കി.മീ.). അധികം വരുന്ന ഓരോ കിലോമീറ്ററിനും 50 രൂപ. ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സാങ്കേതിക വിദഗ്ധനും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഡോക്ടറുടെ സേവനം, മരുന്നുകള്‍ എന്നിവയ്ക്കുള്ള തുക ഉള്‍പ്പെടുത്തിയിട്ടില്ല. കാത്തിരുപ്പ് വാടക ആദ്യ ഒരുമണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിലും 350 രൂപ.


Share our post
Continue Reading

Kerala

വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

Published

on

Share our post

വയനാട് : വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം നടന്നത്. ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവർത്തകൻ്റെ മാനസിക പീഡനം എന്ന് ആരോപണം.ജോയിൻ്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക. ഇതിൽ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ആരോപണം ഉയർന്നു. യുവതിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!