വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു

കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നൽകുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹത.എസ്എസ്എല്‍സി, പ്ലസ്ടു, ഗ്രാജുവേഷന്‍ തലങ്ങളിൽ ധനസഹായം ലഭിക്കും.അപേക്ഷകര്‍ 2023-24 അക്കാദമിക് വര്‍ഷത്തില്‍ മേല്‍ പരാമര്‍ശിച്ചിട്ടുള്ള തലങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ചതും 2024-25 വര്‍ഷം യോഗ്യത സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരും ആയിരിക്കണം.വിവരങ്ങൾക്ക് ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടുക. അവസാന തീയതി ഒക്ടോബര്‍ 25.വിശദ വിവരങ്ങൾ kdfwf.org വെബ്സൈറ്റിൽ ലഭ്യമാണ്.