Kerala
രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ– സ്റ്റാമ്പിങ് ; മുദ്രപ്പത്രങ്ങൾ ലഭ്യമായിത്തുടങ്ങി
തിരുവനന്തപുരം:രജിസ്ട്രേഷൻവകുപ്പിൽ എല്ലാ മൂല്യങ്ങൾക്കുമുള്ള മുദ്രപ്പത്രങ്ങൾ ഇ-–-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമായിത്തുടങ്ങി. ഈ സംവിധാനമേർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. ഏത് മൂല്യത്തിലുള്ളതും ലഭ്യമാകുമെന്നതിനാൽ മുദ്രപ്പത്ര ക്ഷാമമെന്ന പരാതിയുണ്ടാകില്ല. സ്റ്റോക്കുള്ള കടലാസ് മുദ്രപ്പത്രങ്ങൾ മാർച്ചുവരെ ഉപയോഗിക്കാം. സമ്പൂർണ ഇ–- സ്റ്റാമ്പിങ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ സെമിനാർ ഹാളിൽ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികസുരക്ഷയ്‌ക്ക് രജിസ്‌ട്രേഷൻമേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. സുതാര്യതയും വേഗവും ഉറപ്പാക്കാൻ ഇ–- സ്റ്റാമ്പിങ് സേവനങ്ങൾക്ക് കഴിയും. വെണ്ടർമാരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്–- മന്ത്രി പറഞ്ഞു.
രജിസ്ട്രേഷൻ, റവന്യൂ സർവേ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് ‘എന്റെ ഭൂമി’ എന്ന പോർട്ടലിലേക്ക് മാറുന്നതോടെ രജിസ്ട്രേഷൻ നടപടി സുഗമവും സുതാര്യവുമാകുമെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾത്തന്നെ പോക്കുവരവുകൂടി നടത്തി ഭൂമിയുടെ സർവേ സ്കെച്ച് സഹിതം അന്നുതന്നെ രേഖകളാക്കി നൽകാനാകും. പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ നടത്തി പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും ഇത് പൂർത്തിയായി. അവശേഷിക്കുന്നിടങ്ങളിലും ഉടൻ പൂർത്തിയാകും–- മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷൻ ഐജി ശ്രീധന്യ സുരേഷ്, ട്രഷറി ഡയറക്ടർ വി സാജൻ എന്നിവർ സംസാരിച്ചു.
Kerala
കുട്ടികളിൽ ‘വോക്കിങ് ന്യുമോണിയ’ ബാധ കൂടുന്നു; കരുതൽ വേണം
തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിൽ ‘വോക്കിങ് ന്യുമോണിയ’ ബാധ കൂടുന്നു. ന്യൂമോണിയയുടെ അത്ര തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ ശ്വാസകോശ അണുബാധയാണിത്. തീവ്രമല്ലെങ്കിലും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണം. പൊതുവിൽ പ്രകടവും കഠിനവുമായ രോഗലക്ഷണങ്ങൾ ഈ രോഗത്തിനില്ല. ചെറിയ പനി, ചുമ, ശ്വാസംമുട്ട്, ശരീരവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കൂടുതൽ അപകടകരമല്ലാത്ത രോഗമായതിനാലാണ് അസുഖത്തിന് ഈ പേരുവന്നത്.
പുതിയ രോഗമല്ല
കാലങ്ങളായി കണ്ടുവരുന്ന ‘എടിപ്പിക്കൽ ന്യൂമോണിയ’ എന്ന അസുഖത്തെയാണ് സാധാരണയായി ‘വോക്കിങ് ന്യൂമോണിയ’ എന്ന് പറയാറ്. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഇത്തരം ന്യൂമോണിയ ഉണ്ടാക്കുന്നത്. ചില വൈറസുകൾ ഉണ്ടാക്കുന്ന ന്യൂമോണിയയും സമാന ലക്ഷണങ്ങൾ കാണിക്കാറുണ്ട്.
ചെറിയ പനി, തലവേദന, ശരീരവേദന, ചുമ, ക്ഷീണം തുടങ്ങി ശ്വാസം മുട്ടൽവരെ ലക്ഷണങ്ങളായി കണ്ടേക്കാം. നേരിട്ടുള്ള പരിശോധനയിലൂടെയാണ് സാധാരണയായി രോഗം സ്ഥിരീകരിച്ച് ചികിത്സ നൽകുന്നത്. രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ രക്തപരിശോധന, എക്സ്‌റേ എന്നിവയും നിർദേശിക്കാറുണ്ട്.ഡോ. ബിപിൻ കെ.നായർ (ശിശുരോഗ വിദഗ്ധൻ, കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആസ്പത്രി)
Kerala
‘പി.എം വിദ്യാലക്ഷ്മി’, ഉന്നതി വിദ്യാഭ്യാസം നേടാന്‍ കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ വായ്പ പദ്ധതി
ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും, നല്ല സ്കോര്‍ ഉണ്ടായിരിക്കണമെന്ന കാര്യത്തില്‍ സംശയമില്ല..എന്നാല്‍ ഇന്നത്തെ കാലത്ത് അത് മാത്രം പോരാ..ഉന്നത വിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക പിന്‍ബലം കൂടി വേണം. ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും പണമില്ലാത്തതിന്‍റെ പേരില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍ മന്ത്രി വിദ്യാലക്ഷ്മി (പിഎം വിദ്യാലക്ഷ്മി) പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ, എല്ലാ വര്‍ഷവും 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.
പിഎം വിദ്യാലക്ഷ്മി പദ്ധതിയുടെ സവിശേഷതകള്‍
ഈട് രഹിത, ഗ്യാരണ്ടര്‍ രഹിത വിദ്യാഭ്യാസ വായ്പ
വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
7.5 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ നല്‍കും, സര്‍ക്കാര്‍ 75% ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കും.
8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3% പലിശ സബ്വെന്‍ഷന്‍ പദ്ധതി നല്‍കും.
4.5 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പലിശ സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നും വായ്പകള്‍ ലഭിക്കും.
പി.എം വിദ്യാലക്ഷ്മി പദ്ധതിക്കുള്ള യോഗ്യത
മെറിറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം
എല്ലാ വരുമാന ഗ്രൂപ്പുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാം.
കോഴ്സ് ഫീസും അനുബന്ധ ഫീസുകളും അനുസരിച്ചായിരിക്കും വായ്പ തുക. ഇത്തരത്തിലുള്ള വായ്പയ്ക്ക് സര്‍ക്കാര്‍ ഒരു കട്ട്-ഓഫ് തുകയും നിശ്ചയിച്ചിട്ടില്ല.
മാനേജ്മെന്‍റ് ക്വാട്ട ഉള്‍പ്പെടെ ക്വാട്ടയിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് അര്‍ഹതയില്ല.
പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് എങ്ങനെ അപേക്ഷിക്കാം?
വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാനുള്ള ഒരു പ്ലാറ്റ്ഫോമായ വിദ്യാലക്ഷ്മി പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
ഒരു അക്കൗണ്ട് സൃഷ്ടിച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ‘ന്യൂ യൂസര്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക. പേര്, ഇമെയില്‍, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ നല്‍കണം
രജിസ്ട്രേഷന് ശേഷം, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.
‘ലോണ്‍ ആപ്ലിക്കേഷന്‍ വിഭാഗ’ത്തിലേക്ക് പോയി വായ്പയുടെ തരം തിരഞ്ഞെടുക്കുക.
കോഴ്സിന്‍റെ പേര്, സ്ഥാപനം, മറ്റ് വ്യക്തിഗത വിശദാംശങ്ങള്‍ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക.
വായ്പ ലഭിക്കുന്നതിന് ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ തിരഞ്ഞെടുക്കുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
അപേക്ഷ സമര്‍പ്പിച്ച ശേഷം, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക.
പി.എം വിദ്യാലക്ഷ്മി പദ്ധതിയുടെ പലിശ നിരക്ക്
മറ്റ് വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിനേക്കാള്‍ കുറവായിരിക്കും പിഎം-വിദ്യാലക്ഷ്മി പദ്ധതി പ്രകാരമുള്ള വായ്പകളുടെ പലിശ. മൊറട്ടോറിയം കാലയളവ് ഒഴികെ, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് കാലയളവ് 15 വര്‍ഷം വരെയാണ്.
Kerala
വടക്കാഞ്ചേരി റെയില്‍വേ ട്രാക്കിനരികിൽ രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി
തൃശൂര്‍: വടക്കാഞ്ചേരി എങ്കക്കാട് റയിൽവേ ട്രാക്കിനരികിൽ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തരയോടെ ആണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ശരീര അവശിഷ്ടങ്ങൾ പത്തു മീറ്റർ അകലെ വരെ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ആളെ തിരിച്ചറിയാൻ വടക്കാഞ്ചേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു