വയനാട് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നു :പ്രവേശന ഫീസ് പുതുക്കി നിശ്ചയിച്ചു

വയനാട്:ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തില്‍ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നു. കുറുവാ ദ്വീപ്, ചെമ്ബ്രാ പീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുരമല മീന്‍മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്ങ് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ദീപയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുറക്കാന്‍ തീരുമാനമായത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനഫീസ് ഉയര്‍ത്താനും സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്താനും തീരുമാനമായി. കുറുവാ ദ്വീപില്‍ ഒക്ടോബര്‍ 15 മുതല്‍ സഞ്ചാരികളെ പ്രവേശിപ്പിക്കും. ചെമ്ബ്രാ പീക്ക്, ബാണാസുരമല മീന്‍മുട്ടി വെള്ളച്ചാട്ടം , കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്ങ് എന്നിവയില്‍ ഒക്ടോബര്‍ 21 മുതലാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. സൂചിപ്പാറ വെള്ളച്ചാട്ടം നവംബര്‍ ഒന്ന് മുതല്‍ തുറക്കും.
കുറുവാ ദ്വീപ്
പ്രതിദിനം പരമാവധി സഞ്ചാരികള്‍ 400
(പാക്കം കവാടം 200 പാല്‍വെളിച്ചം 200)
ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ 220
കുട്ടികള്‍ 150
വിദേശികള്‍ 440
ചെമ്ബ്രാപീക്ക്
പ്രതിദിനം പരമാവധി സഞ്ചാരികള്‍ 75
ട്രക്കിങ്ങ് 5 പേരുടെ ഗ്രൂപ്പ് മുതിര്‍ന്നവര്‍ 5000
കുട്ടികള്‍ 1600
വിദേശികള്‍ 8000
സൂചിപ്പാറ വെള്ളച്ചാട്ടം
പ്രതിദിനം പരമാവധി സഞ്ചാരികള്‍ 500
മുതിര്‍ന്നവര്‍ 118
കുട്ടികള്‍ 70
വിദേശികള്‍ 236
ബാണാസുരമല മീന്‍മുട്ടി വെള്ളച്ചാട്ടം
പ്രതിദിനം പരമാവധി സഞ്ചാരികള്‍ 500
മുതിര്‍ന്നവര്‍ 100
കുട്ടികള്‍ 50
വിദേശികള്‍ 200
കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്ങ്
പ്രതിദിനം പരമാവധി സഞ്ചാരികള്‍ 25
മുതിര്‍ന്നവര്‍ (5 പേരുടെ ഗ്രൂപ്പ്്) 5000
കുട്ടികള്‍ (5പേരുടെ ഗ്രൂപ്പ്) 3000
വിദേശികള്‍ (5 പേരുടെ ഗ്രൂപ്പ്) 7000