Connect with us

Kerala

നേമം-കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു; ഇനി തിരുവനന്തപുരം നോർത്തും സൗത്തും

Published

on

Share our post

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു. കൊച്ചുവേളി ഇനി മുതൽ തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക. സംസ്ഥാന സർക്കാറിൻ്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും.

കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്റ്റേഷനെ തന്നെയാണ്. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതൽ ട്രെയിനുകളുമെത്തുമെന്നും കരുതുന്നു.


Share our post

Kerala

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ; ഹൈക്കോടതി നടപടി സർക്കാരിൻ്റെ അപ്പീലിൽ

Published

on

Share our post

കൊച്ചി: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കും.


Share our post
Continue Reading

Kerala

രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ– സ്റ്റാമ്പിങ്‌ ; മുദ്രപ്പത്രങ്ങൾ ലഭ്യമായിത്തുടങ്ങി

Published

on

Share our post

തിരുവനന്തപുരം:രജിസ്ട്രേഷൻവകുപ്പിൽ എല്ലാ മൂല്യങ്ങൾക്കുമുള്ള മുദ്രപ്പത്രങ്ങൾ ഇ-–-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമായിത്തുടങ്ങി. ഈ സംവിധാനമേർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ്‌ കേരളം. ഏത് മൂല്യത്തിലുള്ളതും ലഭ്യമാകുമെന്നതിനാൽ മുദ്രപ്പത്ര ക്ഷാമമെന്ന പരാതിയുണ്ടാകില്ല. സ്റ്റോക്കുള്ള കടലാസ്‌ മുദ്രപ്പത്രങ്ങൾ മാർച്ചുവരെ ഉപയോഗിക്കാം.  സമ്പൂർണ ഇ–- സ്റ്റാമ്പിങ്‌ സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ സെമിനാർ ഹാളിൽ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികസുരക്ഷയ്‌ക്ക് രജിസ്‌ട്രേഷൻമേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. സുതാര്യതയും വേഗവും ഉറപ്പാക്കാൻ ഇ–- സ്റ്റാമ്പിങ്‌ സേവനങ്ങൾക്ക് കഴിയും. വെണ്ടർമാരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്–- മന്ത്രി പറഞ്ഞു.

രജിസ്ട്രേഷൻ, റവന്യൂ സർവേ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് ‘എന്റെ ഭൂമി’ എന്ന പോർട്ടലിലേക്ക് മാറുന്നതോടെ രജിസ്ട്രേഷൻ നടപടി സുഗമവും സുതാര്യവുമാകുമെന്ന്‌ ചടങ്ങിൽ അധ്യക്ഷനായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾത്തന്നെ പോക്കുവരവുകൂടി നടത്തി ഭൂമിയുടെ സർവേ സ്കെച്ച് സഹിതം അന്നുതന്നെ രേഖകളാക്കി നൽകാനാകും. പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ നടത്തി പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും ഇത് പൂർത്തിയായി. അവശേഷിക്കുന്നിടങ്ങളിലും ഉടൻ പൂർത്തിയാകും–- മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷൻ ഐജി ശ്രീധന്യ സുരേഷ്, ട്രഷറി ഡയറക്ടർ വി സാജൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kerala

പരീക്ഷകളില്‍ ന്യൂനത; പി.എസ്.സി റദ്ദാക്കുന്ന ചോദ്യങ്ങള്‍ ഏറുന്നു

Published

on

Share our post

കൊല്ലം: പി.എസ്.സി.പരീക്ഷകളില്‍ ന്യൂനതകാരണം റദ്ദാക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂടുന്നു. ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച, ഹൈസ്‌കൂള്‍ തുന്നല്‍ ടീച്ചര്‍ പരീക്ഷയുടെ അന്തിമ ഉത്തരസൂചികയില്‍ ഏഴു ചോദ്യങ്ങള്‍ റദ്ദാക്കി. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍) പരീക്ഷയിലും ഏഴുചോദ്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ചോദ്യത്തിന് വ്യക്തത ഇല്ലാതിരിക്കുക, ഓപ്ഷനുകളില്‍ ഒന്നിലധികം ശരിയായ ഉത്തരങ്ങള്‍ ഉണ്ടാകുക, ഒരു ഓപ്ഷനും ശരിയാകാതിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് ചോദ്യങ്ങള്‍ ഒഴിവാക്കുന്നത്.

പി.എസ്.സി.പരീക്ഷകളുടെ ചോദ്യങ്ങളില്‍ ന്യൂനതകളില്ലെന്നും ഈവര്‍ഷം ചോദ്യങ്ങളൊന്നും ഒഴിവാക്കേണ്ടി വന്നിട്ടില്ലെന്നുമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. കുറ്റമറ്റരീതിയില്‍ ചോദ്യങ്ങളും ഓപ്ഷണല്‍ ഉത്തരങ്ങളും തയ്യാറാക്കുന്നതിന് പി.എസ്.സി. നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്‍വര്‍സാദത്തിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ജൂണ്‍ 15-ന് നടന്ന ഡിഗ്രി പ്രിലിമിനറി മൂന്നാംഘട്ട പരീക്ഷയിലെ 16 ചോദ്യങ്ങളാണ് റദ്ദാക്കിയത്. ഓഗസ്റ്റ് 12-ലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ഹിസ്റ്ററി) പരീക്ഷയിലും ഓഗസ്റ്റ് 17-ന് നടന്ന എല്‍.ഡി.സി. (കൊല്ലം, കണ്ണൂര്‍) പരീക്ഷയിലും ഒന്‍പതു ചോദ്യങ്ങള്‍വീതം ഒഴിവാക്കി. ഓഗസ്റ്റ് 13-ന് നടന്ന എല്‍.ഡി.സി. (പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട്) കന്നഡ മീഡിയം പരീക്ഷയില്‍ 14 ചോദ്യങ്ങളും റദ്ദാക്കി. ഇതേ പരീക്ഷയുടെ മലയാളം, തമിഴ് മീഡിയങ്ങളില്‍ നാലു ചോദ്യങ്ങള്‍വീതവും ഒഴിവാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ പരാതിയെത്തുടര്‍ന്നാണ് ചോദ്യങ്ങള്‍ റദ്ദാക്കുന്നത്.

ഒഴിവാക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂടിയത് മേയ് മുതല്‍ നടത്തിയ പരീക്ഷകളിലാണ്. മേയ് മുതല്‍ നടന്ന ഇരുപതിലധികം പരീക്ഷകളില്‍ അഞ്ചില്‍ കൂടുതല്‍ ചോദ്യങ്ങള്‍വീതം റദ്ദാക്കിയിട്ടുണ്ട്. അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് റെക്കോഡിസ്റ്റ്, പ്ലാനിങ് ബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റ്, ജല അതോറിറ്റി സാനിറ്ററി കെമിസ്റ്റ്, ഓവര്‍സിയര്‍ ഗ്രേഡ് (മൂന്ന്), ജല അതോറിറ്റി മൈക്രോബയോളജിസ്റ്റ്, എല്‍.ഡി.ക്ലര്‍ക്ക്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ മലയാളം, കംപ്യൂട്ടര്‍ സയന്‍സ്, ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍, ഡ്രഗ്‌സ് കണ്‍ട്രോള്‍ ലബോറട്ടറി അറ്റെന്‍ഡര്‍, സഹകരണവകുപ്പ് ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക് നടന്ന പരീക്ഷകളെല്ലാം ഇതില്‍പ്പെടും.

ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നവരുടെ അശ്രദ്ധമൂലമാണ് ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടിവരുന്നതെന്നാണ് ആരോപണം. പരീക്ഷകളില്‍ ചോദ്യങ്ങള്‍ ഒഴിവാക്കുമ്പോള്‍ പല മാനദണ്ഡങ്ങളാകും ഉത്തരക്കടലാസ് നോക്കുമ്പോള്‍ പരിഗണിക്കുക എന്നാണ് ഉദ്യോഗാര്‍ഥികളുടെ ആശങ്ക.


Share our post
Continue Reading

Kerala19 mins ago

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ; ഹൈക്കോടതി നടപടി സർക്കാരിൻ്റെ അപ്പീലിൽ

Kannur22 mins ago

ജനത്തിരക്കിലമർന്ന് മയ്യഴി ബസിലിക്കയിൽ ശയന പ്രദക്ഷിണവും സ്നേഹസംഗമവും

Kerala26 mins ago

രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ– സ്റ്റാമ്പിങ്‌ ; മുദ്രപ്പത്രങ്ങൾ ലഭ്യമായിത്തുടങ്ങി

Kerala3 hours ago

പരീക്ഷകളില്‍ ന്യൂനത; പി.എസ്.സി റദ്ദാക്കുന്ന ചോദ്യങ്ങള്‍ ഏറുന്നു

India4 hours ago

ഇന്ത്യ-കാനഡ തര്‍ക്കം:വിസ ഇടപാടുകള്‍ വൈകിയേക്കും,വിദ്യാര്‍ഥികള്‍ക്കും പ്രയാസം

PERAVOOR4 hours ago

പേരാവൂർ മഹല്ല് കമ്മിറ്റി പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും

Kerala5 hours ago

അയ്യപ്പനു കാണിക്കയായി ഹ്യുണ്ടായ് ഐ 10 നിയോസ് കാര്‍

Kerala5 hours ago

കെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം എ.സി: സര്‍വീസ് വിജയകരമെങ്കില്‍ കൂടുതല്‍ ബസുകള്‍ വരും, ടിക്കറ്റ് നിരക്ക് ഇങ്ങനെ

Kerala5 hours ago

ഓട്ടിസവും സംസാരപ്രശ്‌നങ്ങളുമുള്ള കുട്ടികള്‍ക്കും ഇനി അങ്കണവാടിയില്‍ പ്രവേശനം

Kannur5 hours ago

എ.ഡി.എം നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ വീടിന് സി.പി.എം സംരക്ഷണം, പുറത്ത് വനിതാ പ്രവർത്തകരും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!