India
6ജി സാങ്കേതികവിദ്യയില് ഇന്ത്യന് കരുത്ത്; പേറ്റന്റ് സമർപ്പണങ്ങളില് ലോകത്തെ ആദ്യ ആറില്

ദില്ലി: ലോകത്ത് 6ജി നെറ്റ്വർക്ക് സാങ്കേതികവിദ്യ ഒരുക്കുന്നതില് ഇന്ത്യയും പതാകവാഹകരാകും. 6ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പേറ്റന്റ് സമർപ്പണങ്ങളില് ലോകത്തില് ആദ്യ ആറില് ഇന്ത്യ ഉള്പ്പെടുന്നതായി പഠനങ്ങള് പറയുന്നു. ആഗോളതലത്തില് ആറാം തലമുറ കണക്റ്റിവിറ്റി സൗകര്യ വികസനത്തില് ഇന്ത്യക്ക് സുപ്രധാന റോള് വഹിക്കാനുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്.
6ജി അടക്കമുള്ള സുപ്രധാന ആശയവിനിമയ സാങ്കേതികവിദ്യകളെ കുറിച്ച് ചർച്ചകള് നടക്കുന്ന ലോക ടെലികമ്മ്യൂണിക്കേഷന് സ്റ്റാന്ഡേർഡൈസേഷന് അസംബ്ലിക്ക് ഇന്ത്യ ഒക്ടോബർ 15 മുതല് 24 വരെ വേദിയാവുകയാണ്. ദില്ലിയിലാണ് സമ്മേളനം നടക്കുന്നത്. 6ജി, ആർട്ടിഫിഷ്യല് ഇന്റലിജന്സ്, ബിഗ് ഡാറ്റ അടക്കമുള്ള വരുംകാല സാങ്കേതിവിദ്യകളെ വിഭാവനം ചെയ്യുന്നതില് നിർണായകമാണ് ഈ സമ്മേളനം. ഏഷ്യയില് ഇതാദ്യമായാണ് ലോക ടെലികമ്മ്യൂണിക്കേഷന് സ്റ്റാന്ഡേർഡൈസേഷന് അസംബ്ലി നടക്കുന്നത്. അതിന് ഇന്ത്യ വേദിയാവുന്നു എന്നത് രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന് രംഗത്തിന് കരുത്തേകും. ഇതിനിടെയാണ് 6ജി പേറ്റന്റുകളിലെ ഇന്ത്യന് കരുത്ത് വ്യക്തമാക്കുന്ന കണക്കുകള് പുറത്തുവന്നത്.
6ജി ടെക്നോളജിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല് പേറ്റന്റുകള് സമർപ്പിച്ച രാജ്യങ്ങളില് നിലവില് ഇന്ത്യ ആറാമതുള്ളതായി ഐപി മാനേജ്മെന്റ് കമ്പനിയായ മാക്സ്വാലിന്റെ റിപ്പോർട്ട് പറയുന്നു. 6ജിയുമായി ബന്ധപ്പെട്ട 188 പേറ്റന്റുകളാണ് ഇന്ത്യ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024ല് തന്നെ ഇത് 200 കടക്കും. 6,001 പേറ്റന്റുകളുമായി ചൈനയാണ് തലപ്പത്ത്. 3,909 പേറ്റന്റുകളുമായി അമേരിക്ക രണ്ടും 1,417 പേറ്റന്റുമായി ദക്ഷിണ കൊറിയ മൂന്നും 584 പേറ്റന്റുമായി ജപ്പാന് നാലും 214 പേറ്റന്റുമായി യൂറോപ്യന് യൂണിയർ അഞ്ചും സ്ഥാനത്ത് നില്ക്കുന്നു. യുകെയും (151), ജർമനിയും (84), സ്വീഡനും (74), ഫ്രാന്സും (73 ഇന്ത്യക്ക് പിന്നിലാണ്.
അതേസമയം യുകെ ആസ്ഥാനമായുള്ള യു സ്വിച്ചിന്റെ പഠനം 6ജി പേറ്റന്റില് ഇന്ത്യക്ക് നാലാം സ്ഥാനം നല്കുന്നുണ്ട്. 265 പേറ്റന്റ് ഇന്ത്യക്കുണ്ട് എന്നാണ് അവരുടെ കണക്ക്. ഈ പട്ടികയില് ചൈന (4,604), യുഎസ് (2,229), ദക്ഷിണ കൊറിയ (760) എന്നീ രാജ്യങ്ങള് മാത്രമേ ഇന്ത്യക്ക് മുന്നിലുള്ളൂ. പേറ്റന്റുകളുടെ സുപ്രധാന വിതരണക്കാരും ചിലവ് കുറഞ്ഞ 6ജി സാങ്കേതികവിദ്യയുടെ അമരക്കാരുമാകാന് ഇന്ത്യക്കാകും എന്നാണ് പ്രതീക്ഷ.
India
രണ്ടുമണിക്കൂർ കൊണ്ട് മുംബയിൽ നിന്ന് ദുബായിലെത്താം ,1000 കിലോമീറ്റർ വേഗതയിൽ അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുമായി യു.എ.ഇ

ദുബായ് : രണ്ടു മണിക്കൂർ കൊണ്ട് ദുബായിൽ നിന്ന് എത്താൻ കഴിയുന്ന അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയാണ് യു.എ.ഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് നടപ്പാക്കുന്നത്. രണ്ടു മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സാധിക്കുെ എന്നതാണ് അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയുടെ നേട്ടം. മണിക്കൂറിൽ 600 കിലോമീറ്റർ മുതൽ 1000 കിലോമീറ്റർവരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് ഇത്തരം ട്രെയിനുകൾ. ഇന്ധനം ഉൾപ്പെടെയുള്ള ചരക്കുകളും ഇത്തരം ട്രെയിനുകളിൽ കൊണ്ടുപോകാൻ സാധിക്കും.
നിലവിൽ യു.എ.ഇയിൽ നിന്ന് വിമാനത്തിൽ ഇന്ത്യയിലെത്താൻ നാലു മണിക്കൂറെടുക്കും, യാത്രയ്ക്കും ചരക്കുനീക്കത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതിനാൽ യു.എ.ഇയ്ക്കും ഇന്ത്യക്കും മാത്രമല്ല, ട്രെയിൻ കടന്നുപോകുന്ന മറ്റു രാജ്യങ്ങൾക്കും പദ്ധതി ഗുണകരമാകുമെന്ന് നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൾട്ടന്റ് അബ്ദുള്ള അൽ ഷെഹി വ്യക്തമാക്കി,യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ശുദ്ധജലം കയറ്റി അയക്കാനും സാധിക്കും. യാത്രക്കാർക്ക് ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് അണ്ടർവാട്ടർ ട്രെയിൻ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നതെന്നാണ് വിവരം.
India
വാര്ഷിക കണക്കെടുപ്പ്; എസ്.ബി.ഐ ഡിജിറ്റല് സേവനങ്ങള് തടസ്സപ്പെട്ടു

ന്യൂഡല്ഹി: വാര്ഷിക കണക്കെടുപ്പിനെത്തുടര്ന്ന് എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഓണ്ലൈന് സേവനങ്ങള്ക്ക് തടസ്സം നേരിട്ടു. വിവിധ ഡിജിറ്റല് സേവനങ്ങള്ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല് വൈകീട്ട് നാലുവരെ തടസ്സം നേരിടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നേരത്തെ അറിയിച്ചിരുന്നു. യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള് ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചിരുന്നു.എസ്ബിഐക്ക് പുറമേ മറ്റുചില ബാങ്കുകളുടേയും സേവനം തടസ്സപ്പെട്ടെന്ന് നാഷണല് പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്പിസിഐ) അറിയിച്ചു. യുപിഐ സിസ്റ്റം പ്രവര്ത്തനക്ഷമമാണെന്നും എന്പിസിഐ വ്യക്തമാക്കിയിരുന്നു. എസ്ബിഐയുടെ ഇന്റര്നെറ്റ് ബാങ്കിങ്, കോര്പ്പറേറ്റ് ഇന്റര്നെറ്റ് ബാങ്കിങ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യോനോ, യു.പി.ഐ സേവനങ്ങളാണ് തടസപ്പെട്ടത്.
India
യു.എ.ഇയില് ചെറിയ പെരുന്നാള് നിസ്കാര സമയങ്ങള് പ്രഖ്യാപിച്ചു; ഓരോ എമിറേറ്റിലെയും സമയം അറിയാം

ദുബായ്: റമദാന് അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള് ഇസ്ലാമിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ ഈദുല് ഫിത്വര് (ചെറിയ പെരുന്നാള്) സന്തോഷത്തിലേക്ക് കടക്കുകയാണ് യുഎഇ നിവാസികള്. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിലും പ്രത്യേക ഓപ്പണ് മൈതാനങ്ങളിലും അതിരാവിലെ തന്നെ നിസ്കാരം തുടങ്ങും. ശവ്വാല് ചന്ദ്രപിറവി കാണാന് സാധ്യതയുള്ളതിനാല് ഇന്ന് വൈകുന്നേരം യു.എ.ഇയുടെ ചന്ദ്രക്കല സമിതി മഗ്രിബ് പ്രാര്ത്ഥനകള്ക്ക് ശേഷം യോഗം ചേരും. കേരളത്തിലേതിനെക്കാള് ഒരുദിവസം നേരത്തെ ഗള്ഫ് നാടുകളില് റമദാന് തുങ്ങിയിട്ടുണ്ട്. കേരളത്തില് ഇന്ന് 28ാം നോമ്പ് ആണെങ്കില് ഗള്ഫില് ഇന്ന് 29 ആണ്. ഈ സാഹചര്യത്തില് ഇന്ന് മാസപ്പിറവി കണ്ടാല് യു.എ.ഇ ഉള്പ്പെടെയുള്ള ഗള്ഫ് രാജ്യങ്ങളില് നാളെ (മാര്ച്ച് 30 ഞായറാഴ്ച) ശവ്വാല് ഒന്ന് ആയിരിക്കും. ഇന്ന് മാസം കണ്ടില്ലെങ്കില് മറ്റന്നാള് (മാര്ച്ച് 31 തിങ്കളാഴ്ച) ആയിരിക്കും ചെറിയ പെരുന്നാള്. ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന പെരുന്നാള് നിസ്കാരം ഏഴ് എമിറേറ്റുകളിലും നിശ്ചിതസമയത്തായിരിക്കും നടക്കുക. പെരുന്നാള് ഏത് ദിവസം ആയാലും താഴെ കൊടുക്കുന്ന സമയത്തായിരിക്കും നിസ്കാരം നടക്കുക.
നിസ്കാര സമയക്രമം
അബൂദബി: രാവിലെ 6:22
അല് ഐന്: രാവിലെ 6:23
ദുബായ്: രാവിലെ 6:20
ഷാര്ജ: രാവിലെ 6:19
അജ്മാന്: രാവിലെ 6:19
ഉമ്മുല് ഖുവൈന്: രാവിലെ 6:18
റാസല് ഖൈമ: രാവിലെ 6:17
ഫുജൈറ: രാവിലെ 6:15
ഖോര്ഫക്കാന്: രാവിലെ 6:16
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്