Connect with us

Kerala

യുവാക്കൾക്കിടയിൽ കുഴഞ്ഞു വീണ് മരണം കൂടുന്നു

Published

on

Share our post

തിരുവനന്തപുരം: മധ്യവയസ്‌കരിലും യുവാക്കളിലും ഹൃദയസ്തംഭനവും കുഴഞ്ഞു വീണുള്ള മരണവും കൂടുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വീണാജോര്‍ജ് (heart attacks-sudden deaths). എന്നാല്‍, ഈ മരണങ്ങള്‍ കോവിഡിന്റെ സങ്കീര്‍ണതകള്‍ കൊണ്ട് സംഭവിക്കുന്നതാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഗവേഷണഫലങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി . ഐ.സി.എം.ആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും ഇതേക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ മരണപ്പെട്ട ഏഴായിരത്തിലധികം ആളുകളിലായിരുന്നു പഠനം നടത്തിയത്. നേരത്തേ കണ്ടെത്തിയതോ കണ്ടത്താത്തതോ ആയ ജീവിതശൈലീരോഗങ്ങള്‍, പൊണ്ണത്തടി, പുകവലി തുടങ്ങിയവയാണ് മധ്യവയസ്‌കരിലും യുവാക്കളിലും പെട്ടെന്നുണ്ടാകുന്ന മരണത്തിനു കാരണമെന്നാണ് ഈ പഠനങ്ങള്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.


Share our post

Kerala

അയ്യപ്പനു കാണിക്കയായി ഹ്യുണ്ടായ് ഐ 10 നിയോസ് കാര്‍

Published

on

Share our post

തിരുവനന്തപുരം: ശബരിമല ശാസ്താവിനു കാണിക്കയായി ഹ്യുണ്ടായ് ഐ 10 നിയോസ്. കെശ്വിന്‍ ഹ്യുണ്ടായ് ആണ് കാണിക്കയായി പുതിയ കാര്‍ നല്‍കിയത്.കാറിന്റെ താക്കോല്‍ എം.ഡി. ഉദയ്കുമാര്‍ റെഡ്ഡി ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനു കൈമാറി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ചന്ദന്‍, സി.ഇ.ഒ. സഞ്ജുലാല്‍ രവീന്ദ്രന്‍, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജു വി.നാഥ് എന്നിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kerala

കെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം എ.സി: സര്‍വീസ് വിജയകരമെങ്കില്‍ കൂടുതല്‍ ബസുകള്‍ വരും, ടിക്കറ്റ് നിരക്ക് ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: ദീര്‍ഘദൂര യാത്രയ്ക്ക് പുതിയ പ്രീമിയം ബസ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പത്ത് ബസുകളാണ് നിരത്തിലേക്കിറങ്ങുന്നത്. സുരക്ഷയ്ക്കും യാത്രാ സൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കികൊണ്ടാണ് പുതിയ വാഹനം ഇറക്കിയിരിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ് ബസുകളേക്കാള്‍ അല്‍പം കൂടുതലും മറ്റ് എ.സി. ബസുകളേക്കാള്‍ കുറവുമായിരിക്കും ഇതിലെ യാത്രാനിരക്ക്.പഴയ സൂപ്പര്‍ ഫാസ്റ്റുകള്‍, ലോ ഫ്ളോര്‍ എസി ബസുകള്‍ എന്നിവയ്ക്കു പകരം ചെലവു കുറഞ്ഞ നാല് സിലിണ്ടര്‍ എന്‍ജിനുള്ള, മൈലേജ് കൂടിയതും വിലകുറഞ്ഞതുമായ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ ഓടിക്കാനാണ് കെ.എസ്ആര്‍.ടിസിയുടെ പദ്ധതി.

നിലവില്‍ ഉപയോഗിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും പ്രീമിയം എസി ബസുകളും കാലപ്പഴക്കത്താല്‍ നിരത്തില്‍ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമാണ്. ഇതാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍. നിലവിലെ സര്‍വീസുകള്‍ വിജയകരമായാല്‍ തുടര്‍ന്നും കൂടുതല്‍ ബസുകള്‍ വരും.

പ്രീമിയം സൂപ്പര്‍ഫാസ്റ്റ് തിരുവനന്തപുരത്ത് നിന്നുള്ള നിരക്ക്

(ലോ ഫ്‌ളോറിനെക്കാള്‍ കുറവ്; സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കൂടുതല്‍)

തൊടുപുഴ-350

കോട്ടയം-240

മൂവാറ്റുപുഴ-330

അങ്കമാലി-380

തൃശ്ശൂര്‍-450

പാലക്കാട്-550

ചടയമംഗലം-100

കൊട്ടാരക്കര-120

പത്തനാപുരം-150

പത്തനംതിട്ട-190

എരുമേലി-240

ഈരാറ്റുപേട്ട-290

എ.സി. പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി.യില്‍ മാസം ആദ്യംതന്നെ ശമ്പളം നല്‍കാനുള്ള നടപടി ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.യുടെ എ.സി. പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ശമ്പളം മാസം ആദ്യം ലഭിക്കുക എന്നത് ജീവനക്കാരുടെ ആഗ്രഹമാണ്. അതിനും അടുത്തു തന്നെ ഇടയാക്കും’ മുഖ്യമന്ത്രി വ്യക്തമാക്കി.

നല്ല ഭാവിയിലേക്ക് കെ.എസ്.ആര്‍.ടി.സി. കുതിക്കുകയാണ്. കടുത്ത പ്രതിസന്ധി നേരിട്ട സ്ഥാപനമാണ്. രക്ഷിക്കാന്‍ കാര്യമായ ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. – മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അധ്യക്ഷനായി. 15 മാസമായി രണ്ട് തവണയായി ശമ്പളം നല്‍കിയിരുന്നത് ഒഴിവാക്കി ഒറ്റത്തവണയായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ടത്തില്‍ മാസം ഒന്നിനോ രണ്ടിനോ ശമ്പളം നല്‍കും. ഡ്രൈവര്‍ ഉറങ്ങാന്‍ തുടങ്ങിയാലോ, മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാലോ കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കുന്ന ക്രമീകരണം ബസിലുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ സെപ്റ്റംബറിലെ ശമ്പളം നല്‍കും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും ഇന്‍സെന്റീവ് നല്‍കുന്നത് പരിഗണനയിലുണ്ട്- മന്ത്രി പറഞ്ഞു.

10 ബസുകളാണ് ആദ്യഘട്ടത്തില്‍ ഇറങ്ങിയത്. മികച്ച വരുമാനം നേടിയ യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. പി.എസ്.പ്രമോജ് ശങ്കര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.ജി.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.


Share our post
Continue Reading

Kerala

ഓട്ടിസവും സംസാരപ്രശ്‌നങ്ങളുമുള്ള കുട്ടികള്‍ക്കും ഇനി അങ്കണവാടിയില്‍ പ്രവേശനം

Published

on

Share our post

ഒറ്റപ്പാലം: ശാരീരികവെല്ലുവിളി നേരിടുന്ന കുട്ടികളെ ചികിത്സയ്‌ക്കൊപ്പം അങ്കണവാടികളില്‍ ഇനി പ്രവേശിപ്പിക്കാം. ഓട്ടിസം, സംസാര, ഭാഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയവ നേരിടുന്ന കുട്ടികളെയാണ് അങ്കണവാടികളില്‍ മറ്റുകുട്ടികള്‍ക്കൊപ്പം പ്രവേശിപ്പിക്കാമെന്ന് വനിതാ-ശിശുവികസന വകുപ്പ് ഉത്തരവായത്.രണ്ടോമൂന്നോ വയസ്സുള്ള കുട്ടികള്‍ക്കാണ് അങ്കണവാടികളില്‍ പ്രവേശനം അനുവദിക്കുക. ആവശ്യമാണെങ്കില്‍ കുട്ടിക്ക് ഒരു കൂട്ടിരിപ്പാളെ അനുവദിക്കാമെന്ന നിര്‍ദേശവുമുണ്ട്. കുട്ടിയുടെ എല്ലാ ആവശ്യങ്ങള്‍ക്കും നേരിട്ട് അറിയുന്നൊരാള്‍ കൂടെയുണ്ടാകുന്നത് നല്ലതെന്ന നിലയിലാണ് ഈ നിര്‍ദേശം. നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് ചികിത്സചെയ്യുന്നത്. തുടര്‍ച്ചയായുള്ള ചികിത്സയിലൂടെയാണ് ഓട്ടിസമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുള്ള കുട്ടികളെ കഴിയാവുന്നത്ര സാധാരണ ജീവിതത്തിലേക്കെത്തിക്കുക. ഈ ചികിത്സ നിലനിര്‍ത്തിക്കൊണ്ടുള്ള അങ്കണവാടി പ്രവേശനമാണ് ഉദ്ദേശിക്കുന്നത്.

സാധാരണ കുട്ടികള്‍ക്കൊപ്പം പ്രവേശനം നല്‍കുമ്പോള്‍ ഇവര്‍ മറ്റുകുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ കാണുകയും അതേപോലെയാകാന്‍ ശ്രമിക്കുകയും ചെയ്യും. ഇത് ചികിത്സയ്ക്കും ഗുണംചെയ്‌തേക്കാം. ഒപ്പം ഇത്തരം കുട്ടികളുടെ കഴിവുകളും സര്‍ഗശേഷിയും ചെറുപ്പംമുതലേ ഉണര്‍ത്താനുമാകും. സമൂഹവുമായുള്ള പരിചയം, മാനസികവും ബുദ്ധിപരവുമായ വളര്‍ച്ച, സംസാരത്തിലുള്ള മികവ് എന്നിവ നേടാനാകുമെന്നും വകുപ്പ് കണക്കുകൂട്ടുന്നു.എന്നാല്‍, മുഴുവന്‍സമയവും അങ്കണവാടിയില്‍ ഇരിക്കേണ്ടിവരില്ല. രണ്ടുമുതല്‍ നാലുമണിക്കൂര്‍വരെ അങ്കണവാടിയില്‍ ചെലവഴിച്ച് തിരിച്ചുകൊണ്ടുപോകാനാകും. ബാക്കി സമയം ചികിത്സയ്ക്കുപയോഗിക്കാനുമാകും. സാധാരണ കുട്ടികള്‍ നേടുന്നതിന് സമാനമായ രീതിയിലാണ് ഈ കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുക. അതിനായി പ്രത്യേക മാനദണ്ഡം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.


Share our post
Continue Reading

PERAVOOR7 mins ago

പേരാവൂർ മഹല്ല് കമ്മിറ്റി പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും

Kerala1 hour ago

അയ്യപ്പനു കാണിക്കയായി ഹ്യുണ്ടായ് ഐ 10 നിയോസ് കാര്‍

Kerala2 hours ago

കെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം എ.സി: സര്‍വീസ് വിജയകരമെങ്കില്‍ കൂടുതല്‍ ബസുകള്‍ വരും, ടിക്കറ്റ് നിരക്ക് ഇങ്ങനെ

Kerala2 hours ago

ഓട്ടിസവും സംസാരപ്രശ്‌നങ്ങളുമുള്ള കുട്ടികള്‍ക്കും ഇനി അങ്കണവാടിയില്‍ പ്രവേശനം

Kannur2 hours ago

എ.ഡി.എം നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ വീടിന് സി.പി.എം സംരക്ഷണം, പുറത്ത് വനിതാ പ്രവർത്തകരും

Kannur3 hours ago

തരംമാറ്റൽ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ

THALASSERRY3 hours ago

ഗതാഗതം പൂർണ്ണമായും നിരോധിച്ചു

Kerala4 hours ago

ഓടുന്ന ബസില്‍ നിന്നും റോഡിലേക്ക് വീണ യാത്രക്കാരന്‍ മരിച്ചു

Kannur4 hours ago

ഹർ ഘർ ജൽ പഞ്ചായത്ത്: കൂടുതൽ കണ്ണൂർ ജില്ലയിൽ

Kannur4 hours ago

അതിശക്തമായ മഴ കണ്ണൂരിൽ ഓറഞ്ച് അലര്‍ട്ട്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!