Connect with us

Kannur

പി.പി ദിവ്യക്കെതിരെ കണ്ണൂരിൽ പ്രതിഷേധത്തിൻ്റെ വേലിയേറ്റം

Published

on

Share our post

കണ്ണൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്യാനിടയായ ദാരുണ സംഭവത്തിൽ  പ്രതിഷേധം വ്യാപകമായി. കാലത്ത് പള്ളിക്കുന്നിലെ വീട്ടിൽ നവീൻ ബാബുവിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റിയപ്പോൾ യു.ഡി.എഫ്, ബി.ജെ.പി, സർവ്വീസ് സംഘടനാ പ്രവർത്തകർ വാഹനം തടഞ്ഞ് വൻ പ്രതിഷേധമാണ് ഉയർത്തിയത്.ആംബുലൻസ് തടഞ്ഞ പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.തുടർന്ന് പള്ളിക്കുന്ന ഹയർ സെക്കന്ററി സ്കൂളിന് സമീപം യു ഡി എഫ് , ബി ജെ പി പ്രവർത്തകർ ഇരു ഭാഗങ്ങളിലായി റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് മാറ്റുകയായിരുന്നു. പതിനൊന്നു മണിയോടെ ജില്ലാ പഞ്ചായത്തിലേക്ക് കരിങ്കൊടിയുമായി എത്തിയ യുവമോർച്ചാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.


Share our post

Kannur

എ.ഡി.എം നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ വീടിന് സി.പി.എം സംരക്ഷണം, പുറത്ത് വനിതാ പ്രവർത്തകരും

Published

on

Share our post

കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം. ബി.ജെ.പി.യും യൂത്ത് കോണ്‍ഗ്രസും പി.പി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുകൾ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.ബുധനാഴ്ച രാവിലെ തന്നെ സി.പി.എം. പ്രവര്‍ത്തകര്‍ ദിവ്യയുടെ വീടിന് മുന്നിലെത്തിയിരുന്നു. പാർട്ടിയുടെ വനിതാ പ്രവർത്തകരാണ് ഭൂരിഭാ​ഗവും. ലോക്കല്‍ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തുണ്ട്. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ദിവ്യ ഇതുവരെ തയ്യാറായിട്ടില്ല. ചൊവ്വാഴ്ച പങ്കെടുക്കാൻ നിശ്ചയിച്ച പൊതു പരിപാടികളിലും അവർ എത്തിയിരുന്നില്ല.

കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബു (55) ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ സംരക്ഷണം.തിങ്കളാഴ്ച കണ്ണൂർ കളക്ടേററ്റിൽ ചേർന്ന യോ​ഗത്തിൽ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നവീൻ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. പെട്രോൾപമ്പിന് എതിർപ്പില്ലാരേഖ നൽകുന്നതിൽ നവീൻബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം.


Share our post
Continue Reading

Kannur

തരംമാറ്റൽ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ

Published

on

Share our post

കണ്ണൂർ: ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ സമയ ബന്ധിതമായി തീർപ്പാക്കുന്നതിന് സർക്കാർ നടത്തുന്ന തരംമാറ്റൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25-ന് കണ്ണൂരിൽ നടക്കും.രാവിലെ 10-ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ രാജൻ നിർവഹിക്കും. 25 മുതൽ നവംബർ 15 വരെ താലൂക്ക് അടിസ്ഥാനത്തിൽ തരംമാറ്റൽ അദാലത്തുകൾ നടക്കും.ഓഗസ്റ്റ് 31 വരെ അപേക്ഷ ലഭിച്ചതും സൗജന്യമായി അനുവദിക്കേണ്ടതുമായ 25 സെൻറിൽ താഴെ ഭൂമി സംബന്ധിച്ച ഫോറം അഞ്ച്, ഫോറം ആറ് അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുക. ഉദ്ഘാടന ദിനം കണ്ണൂർ താലൂക്കിലെ തരംമാറ്റൽ അദാലത്ത് നടക്കും.തളിപ്പറമ്പ് താലൂക്കുതല തരംമാറ്റൽ അദാലത്ത് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ 26-ന് നടക്കും.തലശ്ശേരി താലൂക്കുതല അദാലത്ത് രണ്ടിന് തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിലും പയ്യന്നൂർ താലൂക്കുതല അദാലത്ത് ആറിന് പയ്യന്നൂർ താലൂക്ക് ഓഫീസ് വളപ്പിലും നടത്തും.ഇരിട്ടി താലൂക്കുതല അദാലത്ത് 7ന് ഇരിട്ടി ബ്ലോക്ക് കോൺഫറൻസ് ഹാളിലാണ്.


Share our post
Continue Reading

Kannur

ഹർ ഘർ ജൽ പഞ്ചായത്ത്: കൂടുതൽ കണ്ണൂർ ജില്ലയിൽ

Published

on

Share our post

കണ്ണൂർ: ജലജീവൻ മിഷൻ വഴി എല്ലാ വീടുകളിലേക്കും ശുദ്ധജല കണക്‌ഷൻ നൽകിയ കൂടുതൽ പഞ്ചായത്തുകൾ കണ്ണൂരിൽ.ജില്ലയിലെ 22 പഞ്ചായത്തുകളെ കേന്ദ്ര സർക്കാർ ഹർ ഘർ ജൽ പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലയിലെ 71 പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലജീവൻ ശുദ്ധജല കണക്‌ഷൻ 43% വീടുകളിൽ നൽകി കഴിഞ്ഞു.കണ്ണൂരിലെ 4,33,842 ഗ്രാമീണ വീടുകളിൽ 80,423 വീടുകളിൽ മാത്രമേ ശുദ്ധജല കണക്‌ഷൻ ഉണ്ടായിരുന്നുള്ളൂ. ജലജീവൻ മിഷൻ 3,76,986 വീടുകളിലാണ് പുതിയ കണക്‌ഷൻ നൽകേണ്ടത്. ഇതിൽ 1,62,669 വീടുകളിൽ നൽകി കഴിഞ്ഞു.


Share our post
Continue Reading

Kerala1 hour ago

പരീക്ഷകളില്‍ ന്യൂനത; പി.എസ്.സി റദ്ദാക്കുന്ന ചോദ്യങ്ങള്‍ ഏറുന്നു

India2 hours ago

ഇന്ത്യ-കാനഡ തര്‍ക്കം:വിസ ഇടപാടുകള്‍ വൈകിയേക്കും,വിദ്യാര്‍ഥികള്‍ക്കും പ്രയാസം

PERAVOOR3 hours ago

പേരാവൂർ മഹല്ല് കമ്മിറ്റി പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും

Kerala4 hours ago

അയ്യപ്പനു കാണിക്കയായി ഹ്യുണ്ടായ് ഐ 10 നിയോസ് കാര്‍

Kerala4 hours ago

കെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം എ.സി: സര്‍വീസ് വിജയകരമെങ്കില്‍ കൂടുതല്‍ ബസുകള്‍ വരും, ടിക്കറ്റ് നിരക്ക് ഇങ്ങനെ

Kerala4 hours ago

ഓട്ടിസവും സംസാരപ്രശ്‌നങ്ങളുമുള്ള കുട്ടികള്‍ക്കും ഇനി അങ്കണവാടിയില്‍ പ്രവേശനം

Kannur4 hours ago

എ.ഡി.എം നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ വീടിന് സി.പി.എം സംരക്ഷണം, പുറത്ത് വനിതാ പ്രവർത്തകരും

Kannur6 hours ago

തരംമാറ്റൽ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ

THALASSERRY6 hours ago

ഗതാഗതം പൂർണ്ണമായും നിരോധിച്ചു

Kerala6 hours ago

ഓടുന്ന ബസില്‍ നിന്നും റോഡിലേക്ക് വീണ യാത്രക്കാരന്‍ മരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!