Connect with us

Kerala

മാനന്തവാടിയിൽ എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

Published

on

Share our post

മാനന്തവാടി: എം.ഡി.എം.എയുമായി രണ്ട് പേർ എക്സൈസ് പിടിയിൽ. നല്ലൂർനാട് പള്ളികണ്ടി പി കെ അജ്മൽ(27), കാരക്കാമല കുന്നുമ്മൽ കെ.അജ്നാസ്(24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 7.362 ​ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. മാനന്തവാടി പായോടിലെ സ്വകാര്യ ഹോട്ടൽ റൂമിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. എക്സൈസ് ഇൻപ്സെക്ടർ കെ ശശി, പ്രിവൻറീവ് ഓഫീസർമാരായ പി.കെ ചന്തു, സി.കെ രഞ്ജിത്ത്, സീനിയർ എക്സൈസ് ഓഫീസർ കെ.യു ജോബീഷ്, കെ.എം അഖിൽ, പി.വിജേഷ്കുമാർ, കെ.സജിലാഷ്, അമൽവിഷ്ണു, ഡ്രൈവർ സി.യു അമീർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.


Share our post

Kerala

വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിനു സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.മറ്റൊരു സംഭവത്തിൽ, വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം എന്നാണ് ആരോപണം.

ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജിന് ജാമ്യം

Published

on

Share our post

കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.


Share our post
Continue Reading

Kerala

കോട്ടയത്ത് മൂന്നു പേര്‍ ട്രെയിന്‍തട്ടി മരിച്ചു; അമ്മയും മക്കളുമെന്ന് വിവരം, ആത്മഹത്യയെന്ന് ലോക്കോ പൈലറ്റ്

Published

on

Share our post

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂർ പോലീസ് പരിശോധന നടത്തുന്നു.പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ മൂന്ന് മൃതദേഹങ്ങളും പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!