പ്രതിരോധക്കരുത്തിൽ മയ്യിലെ ‘ആർച്ച’മാർ

മയ്യിൽ:പെൺകുട്ടികൾക്ക് പ്രതിരോധത്തിന്റെ ആത്മവിശ്വാസം പകർന്ന് ‘ആർച്ച’. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് എൻ.എസ്എസ്, എസ്.പി.സി, എൻ.സി.സി, ഗൈഡ്‌സ് എന്നീ യൂണിറ്റുകളുടെ സ്വയം പ്രതിരോധ പരിശീലനം ‘ആർച്ച’ സംഘടിപ്പിച്ചത്.ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജനമൈത്രി പൊലീസ് സഹകരണത്തോടെ നടന്ന പരിപാടി മയ്യിൽ എസ്ഐ.എൻ മനേഷൻ ഉദ്ഘാടനം ചെയ്തു. സി പത്മനാഭൻ അധ്യക്ഷനായി. വനിതാ പൊലീസ് ഓഫീസർമാരായ കെ പി സറീന, കെ മഹിത, കെ മിനി, എം ഷംസീറ, വി വി സൗമ്യ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. കെ കെ വിനോദ് കുമാർ, പി വി പ്രസീത, കെ ഷൈത, പി പ്രസാദ്, ബീറ്റ് ഓഫീസർ രമേശൻ എന്നിവർ സംസാരിച്ചു. സി വി ഹരീഷ് കുമാർ സ്വാഗതവും സി കെ വിസ്മയ നന്ദിയും പറഞ്ഞു.