ദീപാവലിക്ക് ആശ്വസിക്കാം; വിമാനനിരക്ക് കുറവ്, പക്ഷേ നേരത്തെ ബുക്ക് ചെയ്യണം

Share our post

ന്യൂഡല്‍ഹി: ദീപാവലിക്കാലത്തെ വിമാനനിരക്കില്‍ കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് 20 മുതല്‍ 25 ശതമാനംവരെ കുറവ്. യാത്രാപോര്‍ട്ടലായ ഇക്‌സിഗോ നടത്തിയ വിശകലനത്തിലാണ് നിരക്ക് കുറഞ്ഞതായി കണ്ടെത്തിയത്.വിമാനങ്ങളുടെ ശേഷി വര്‍ധിച്ചതും ഇന്ധനവിലയിലുണ്ടായ ഇടിവുമാണ് ദീപാവലിക്ക് വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാക്കിയത്. 30 ദിവസത്തിനുമുന്‍പ് ബുക്ക് ചെയ്യുന്ന വണ്‍-വേ ടിക്കറ്റുകളുടെ നിരക്കിലാണ് കുറവുള്ളത്.ദീപാവലിക്കാലമായ 2023 നവംബര്‍ 10 മുതല്‍ 16 വരെയും 2024 ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ മൂന്നുവരെയുള്ള വിമാനനിരക്കുകള്‍ തമ്മിലാണ് വിശകലനം നടത്തിയത്.കഴിഞ്ഞവര്‍ഷം ഗോ ഫസ്റ്റ് എയര്‍ലൈന്‍ താത്കാലികമായി നിര്‍ത്തിവെച്ചതിനാല്‍ വിമാനനിരക്കില്‍ വര്‍ധനവുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!