റിലയൻസ്, മാരുതി സുസുക്കി, എൽ.ആൻഡ് ടി അടക്കമുള്ള കമ്പനികളിൽ 90,849 അവസരം
പി.എം ഇന്റേൺഷിപ് പദ്ധതിയിൽ ആദ്യ ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷ നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കും pminternship.mca.gov.in വെബ്സൈറ്റ് സന്ദർശിക്കുക.193 കമ്പനികൾ 90,849 അവസരങ്ങൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ ബാച്ചിലേക്കുള്ള റജിസ്ട്രേഷൻ 25 വരെയാണ്. രാജ്യത്തെ വൻകിട കമ്പനികളിൽ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡുമായി ഇന്റേൺഷിപ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുക.മാരുതി സുസുക്കി ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ, എൽ ആൻഡ് ടി, മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള കമ്പനികൾ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ആദ്യ ബാച്ചിന്റെ ഇന്റേൺഷിപ് ഡിസംബർ രണ്ടിന് ആരംഭിക്കാനാണ് പദ്ധതി.
പ്രായം: 21-24. പൂർണ സമയ വിദ്യാഭ്യാസമോ പൂർണ സമയ ജോലിയോ ചെയ്യുന്നവർ ആകരുത്. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാം.ഒക്ടോബർ 27 മുതൽ നവംബർ ഏഴ് വരെ ചുരുക്ക പട്ടികയുടെ അടിസ്ഥാനത്തിൽ യുവാക്കളെ തിരഞ്ഞെടുക്കും. നവംബർ 8 മുതൽ 15 വരെ കമ്പനികളുടെ ഓഫർ ഓൺലൈനായി അംഗീകരിക്കാനുള്ള സമയമാണ്.ആദ്യ ഓഫർ താൽപര്യമില്ലെങ്കിൽ രണ്ട് ഓഫറുകൾ കൂടി ലഭിക്കും. 24 മേഖലകളിലാണ് അവസരങ്ങൾ. ഏറ്റവും അധികം ഓയിൽ, ഗ്യാസ്, ഊർജ മേഖലയിലാണ്. രണ്ടാമത് ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റിയാണ്.