Connect with us

Kerala

സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന മദ്രസകളില്ല; കേന്ദ്ര നിര്‍ദേശം കേരളത്തെ ബാധിക്കില്ല

Published

on

Share our post

 തിരുവനന്തപുരം: മദ്രസാ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തെ ബാധിക്കില്ലെന്ന് അധികൃതര്‍. കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ ബോര്‍ഡുകളില്ല. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മദ്രസാ അധ്യാപകരുമില്ല. അതിനാല്‍ തന്നെ കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തിന് ബാധകമാകില്ല. ഇത് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ വരുന്ന മദ്രസകളെയാണ് നേരിട്ട് ബാധിക്കുക. അത്തരം ബോര്‍ഡുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

ആകെയുള്ളത് മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി മാത്രമാണ്. ഇതും പ്രതിമാസം അവരിൽ നിന്ന് പിരിക്കുന്ന തുകയില്‍ നിന്ന് പെന്‍ഷന്‍ നല്‍കാനാണ് ഉപയോഗിക്കുന്നത്. മദ്രസാ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. ക്ഷേമനിധിയില്‍ മദ്രസ മാനേജ്മെന്റും മദ്രസയിലെ അധ്യാപകരും അംഗങ്ങളാണ്. ഇരു കൂട്ടരും ഇതില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ട്രഷറിയിലാണ്. ഇതിന്റെ പലിശ പോലും മതവിരുദ്ധമായതിനാല്‍ ക്ഷേമനിധിയിലേക്ക് വാങ്ങാറുമില്ല.

ക്ഷേമനിധി രൂപീകരിച്ചു നല്‍കിയപ്പോള്‍ കോര്‍പ്പസ് ധനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാതെ യാതൊരു ഫണ്ടും സര്‍ക്കാരിന്റെതില്ല. കേന്ദ്ര ബാലാവകാശ കമ്മീഷന്റെ തീരുമാനം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാക്കുന്നതാണ്. സംസ്ഥാനത്ത് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത് അതാത് മഹല്ല് കമ്മിറ്റികള്‍ക്ക് കീഴിലാണ്. ഇത്തരം മദ്രകള്‍ അടച്ചുപൂട്ടിക്കുമെന്ന പ്രചരണം ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേക്കും.

കേരളം മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ഇക്കാര്യത്തിലും നിലകൊള്ളുന്നത്. കേരളത്തില്‍ കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം നേടുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി തന്നെയാണ്. എന്നാല്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങി നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതല്ല സാഹചര്യം. പൊതുവിദ്യാഭ്യാസത്തിന് അവസരങ്ങള്‍ കുറവുള്ള ചില മേഖലകളില്‍ മദ്രസകളെയാണ് വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ തന്നെ 120 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്രസകളുണ്ട്. ഏതാണ്ട് 17 ലക്ഷം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നതെന്നാണ് കണക്ക്. ഇതില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള 16500 മദ്രസകളുണ്ട്. ഇതില്‍ 500 എണ്ണത്തിന് സര്‍ക്കാര്‍ ഫണ്ടും കൊടുക്കുന്നുണ്ട്. ഇതേപോലെ ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇത്തരം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് മതവിശ്വാസത്തിലുള്ളവരും മദ്രസകളില്‍ പഠിക്കുന്നുണ്ട് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരം മദ്രസകള്‍ക്കാണ് കേന്ദ്ര ബാലാവകാശ കമ്മീഷന്റെ തീരുമാനം ബാധിക്കുക.


Share our post

Kerala

മൊബൈല്‍ ഫോണുകള്‍ നഷ്ടമായാല്‍ പരാതി നല്‍കൂ; പോലീസ് കണ്ടെത്തിത്തരും

Published

on

Share our post

തിരുവനനന്തപുരം: നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുകയോ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോകുകയോ ചെയ്താല്‍ വിഷമിക്കേണ്ട. കേരളാ പോലീസ് ഈ ഫോണുകള്‍ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനല്‍കും. ഇത്തരത്തില്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്ത 11 പേരുടെ ഫോണുകള്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി ഉടമകള്‍ക്ക് കൈമാറി.ഫോര്‍ട്ട് പോലീസിന്റെ പരിധിയില്‍ വച്ച് നഷ്ടപ്പെട്ടതും മോഷണം പോയതുമായവയെയാണ് കണ്ടെത്തി ഉടമകളെ വിളിച്ചുവരുത്തി കൈമാറിയത്.

ഫോണുകള്‍ നഷ്ടപ്പെടുന്നവര്‍ നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ. ഐ നമ്പറും ഫോണ്‍ നമ്പറും ചേര്‍ത്ത് ceir.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക. അല്ലെങ്കില്‍ ബന്ധപ്പെട്ട സ്റ്റേഷനില്‍ പരാതി നല്‍കുമ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നെ രജിസ്റ്റര്‍ ചെയ്യും.നഷ്ടപ്പെട്ട ഫോണുകളില്‍ മറ്റൊരാള്‍ സിം ഉപയോഗിക്കുകയോ ഇതേ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്താല്‍ പോര്‍ട്ടലില്‍ നിന്ന് പോലീസിന് ഇതറിയാനാവും. തുടര്‍ന്ന് ലൊക്കേഷന്‍ തിരഞ്ഞ് ആളെ കണ്ടെത്തുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്യുന്നതാണ് രീതി. ഫോര്‍ട്ട് എസ്.എച്ച്.ഒ. ശിവകുമാറിന്റെ നേത്യത്വത്തില്‍ എസ്.ഐ. ശ്രീജേഷ്, സി.പി.ഒ. മാരായ ശ്രീജിത്, പ്രവീണ്‍, വിഷ്ണു എന്നിവരാണ് അന്വേഷണം നടത്തിയത്.


Share our post
Continue Reading

Kerala

പ്രൊഫസർ ജി.എൻ. സായിബാബ അന്തരിച്ചു

Published

on

Share our post

ന്യൂഡൽഹി: ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബ (57) അന്തരിച്ചു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ഏറെക്കാലം തടവിൽ കഴിഞ്ഞിരുന്നു. തുടർന്ന് കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ജയിൽ മോചിതനാക്കിയിരുന്നു.2017-ലാണ് വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ശാരീരിക അവശതകളെത്തുടർന്ന് വീൽ ചെയറിലായിരുന്നു അദ്ദേഹം ജയിലിൽ കഴിഞ്ഞിരുന്നത്.


Share our post
Continue Reading

Kerala

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകര്‍ത്തിയ നേമം സ്വദേശി പിടിയിൽ

Published

on

Share our post

തിരുവനന്തപുരം: പ്രണയം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡന ദൃശ്യങ്ങൾ പകർത്തി സൈറ്റുകളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. നേമം പള്ളിച്ചൽ സ്വദേശി ശ്രീകുമാർ (33) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. ടെക്നോ പാർക്കിൽ ഐടി ജീവനക്കാരനായ ശ്രീകുമാർ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കുളത്തൂരിലെ ആഢംബര ഹോട്ടലിലെത്തിച്ചാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു.തുടർന്ന് യുവതിയെ നിരന്തരം പണത്തിനായി ഇയാൾ ബ്ലാക്ക്മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും
പണം കിട്ടാതെ വന്നതോടെയാണ് എക്സ് – ടെലഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലും ചില സൈറ്റുകളിലും പീഡനദൃശ്യങ്ങൾ അപ് ലോഡ് ചെയ്യുകയുമായിരുന്നു. ഇത് തിരിച്ചറിഞ്ഞ കോഴിക്കോട് സ്വദേശിനിയായ യുവതി തുമ്പ പോലീസിൽ പരാതി നൽകുകയായിരുന്നു.ഇയാളെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളിൽ നിന്ന് ദൃശ്യങ്ങളുള്ള ലാപ് ടോപ്പും മൊബൈലും പിടിച്ചെടുത്തു. ബലാൽസംഗത്തിനും ഐടി ആക്ടും അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ലാപ്ടോപ്പും, മൊബൈലും പരിശോധിച്ചതിൽ നിന്നും സമാനമായ നിരവധി യുവതികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സമാനരീതിയിൽ മറ്റു സ്ത്രീകളെയും ഇയാൾക്ക് ഇരയാക്കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

Kerala3 hours ago

സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന മദ്രസകളില്ല; കേന്ദ്ര നിര്‍ദേശം കേരളത്തെ ബാധിക്കില്ല

Kannur3 hours ago

കണ്ണൂരിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Kannur3 hours ago

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

IRITTY4 hours ago

യാത്ര ദുഷ്കരം, അപകടങ്ങൾ പതിവ്; ദുർഘട പാതയായി മാക്കൂട്ടം ചുരം റോഡ്

Kerala4 hours ago

മൊബൈല്‍ ഫോണുകള്‍ നഷ്ടമായാല്‍ പരാതി നല്‍കൂ; പോലീസ് കണ്ടെത്തിത്തരും

Kerala4 hours ago

പ്രൊഫസർ ജി.എൻ. സായിബാബ അന്തരിച്ചു

India4 hours ago

മദ്രസാ ബോർഡുകൾ പിരിച്ചുവിടണം, ധനസഹായവും വേണ്ട- ദേശീയ ബാലാവകാശ കമ്മീഷന്‍

Kerala5 hours ago

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകര്‍ത്തിയ നേമം സ്വദേശി പിടിയിൽ

Kannur5 hours ago

അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകൾ; ഇന്ന് വിദ്യാരംഭം

THALASSERRY5 hours ago

മാഹി തിരുനാൾ: നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!