കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന്‍ മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

Share our post

കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന്‍ മരിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയാണ് മംഗളൂരു-കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചത്.വാതിലില്‍ ഇരുന്ന് യാത്ര ചെയ്യവെ തള്ളിയിടുകയായിരുന്നുവെന്ന സംശയത്തിലാണ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. യാത്രക്കാരിൽ ഒരാൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!