Connect with us

THALASSERRY

മാഹി തിരുനാൾ: നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

Published

on

Share our post

മാഹി : മാഹി സെന്റ് തെരേസ ബസിലിക്ക തീർഥാടനകേന്ദ്രത്തിലെ തിരുനാളിന്റെ ഭാഗമായി മാഹി പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ അറിയിച്ചു.തിരുനാളിന്റെ പ്രധാന ദിനങ്ങളായ നാളെയു മറ്റന്നാളും തലശ്ശേരി ഭാഗത്തുനിന്നു വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുകൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് പോകണം.

വടകര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മാഹി ഗവ. ഹോസ്പിറ്റൽ ജങ്ഷനിൽനിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലീസ് സ്റ്റേഷന് മുൻവശത്ത് കൂടി കടന്ന് മാഹിപ്പാലം ഭാഗത്തേക്ക് പോകണം.മെയിൻ റോഡിൽ സെമിത്തേരി റോഡ് ജങ്ഷൻ മുതൽ ഗവ. ആശുപത്രി ജങ്ഷൻ വരെയും വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ല. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിന്റെ തെക്കുവശം, ഗവ. ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം എന്നിവ ഉപയോഗിക്കാം.


Share our post

THALASSERRY

തിരുനാളാഘോഷ നിറവിൽ മാഹി

Published

on

Share our post

മയ്യഴി : മാഹി സെന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ നാലാംദിനത്തിലേക്ക് കടന്നു. തിങ്കളാഴ്ച വൈകിട്ട് ചാന്ത രൂപത അധ്യക്ഷൻമാർ. എഫ്രേം നരിക്കുളം ബിഷപ്പിന് ഇടവക വികാരിയും കോഴിക്കോട് രൂപത വികാരി ജനറലുമായ മോൺ. ഡോ. ജൻസൺ പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് ദിവ്യബലി, നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുണ്ടായി. ജോൺ ഓഫ് ആർക്ക് കുടുംബ യൂണിറ്റ് അംഗങ്ങൾ സഹായികളായി. ചൊവ്വ വൈകിട്ട് 5.30ന് ജപമാല, ആറിന് ദിവ്യബലി.


Share our post
Continue Reading

THALASSERRY

മാഹി ബസിലിക്ക തിരുനാളിന്‌ കൊടിയേറി

Published

on

Share our post

മയ്യഴി:മാഹി സെന്റ്‌ തെരേസ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന്‌ കൊടിയേറി. ശനിയാഴ്‌ച കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസെൻ പുത്തൻവീട്ടിൽ കൊടി ഉയർത്തിയതിനുശേഷം തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചു.
രമേശ് പറമ്പത്ത്‌ എംഎൽഎ, മുൻ മന്ത്രി ഇ വത്സരാജ്, മാഹി പൊലീസ് സൂപ്രണ്ട് ജി ശരവണൻ, സ്വാമി പ്രേമന്ദ എന്നിവർ പങ്കെടുത്തു. ദിവ്യബലിക്ക് മോൺ. ജെൻസൻ പുത്തൻവീട്ടിൽ കാർമികത്വം വഹിച്ചു. ദിവസവും വൈകിട്ട് നടക്കുന്ന ദിവ്യബലിക്കുശേഷം നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുണ്ടാകും.
പ്രധാന തിരുനാൾ ദിനമായ 14ന് തിരുനാൾ ജാഗരത്തിൽ വൈകിട്ട് ആറിന്
ആഘോഷ ദിവ്യബലിയും നഗരപ്രദക്ഷിണവുമുണ്ടാകും.15ന് പുലർച്ചെ ഒന്നുമുതൽ രാവിലെ ആറുവരെ ശയനപ്രദക്ഷിണം. രാവിലെ 10.30ന് സാഘോഷ ദിവ്യബലിയും പകൽ മൂന്നിന്‌ മേരിമാതാ കമ്യൂണിറ്റിഹാളിൽ സ്നേഹസംഗമവും നടക്കും. സമാപന ദിവസമായ 22ന് രാവിലെ 10.30ന് ദിവ്യബലി അർപ്പിക്കും. -ഉച്ചയ്‌ക്കുശേഷം തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ സമാപിക്കും.


Share our post
Continue Reading

THALASSERRY

എടക്കാട്‌ ഇനി സൈലേജ്‌ സുലഭം

Published

on

Share our post

എടക്കാട്:എടക്കാട്‌ ബ്ലോക്കിൽ സമ്പൂർണ പോഷക കാലിത്തീറ്റയായ സൈലേജ്‌ ഇനി സുലഭമായി ലഭിക്കും. സൈലേജ്, ടി എം ആർ (ടോട്ടൽ മിക്സഡ് റേഷൻ)നിർമാണം ഏച്ചൂർ കമാൽ പീടികയിൽ തുടങ്ങി. പച്ചപ്പുല്ലിനു ക്ഷാമമുള്ള വേനൽ കാലത്ത്‌ പശുക്കൾക്ക്‌ നൽകാവുന്ന മികച്ച തീറ്റയാണ്‌ സൈലേജ്. എടക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്താണ്‌ ഇത്‌ നിർമിച്ച്‌ ക്ഷീരകർഷകർക്ക്‌ വിതരണം ചെയ്യുന്നത്‌.ഓരോ പിടി തീറ്റയിലും സമ്പൂർണ പോഷകങ്ങള്‍ ലഭിക്കുന്ന സമ്പൂര്‍ണ കാലിത്തീറ്റ പദ്ധതിയാണിത്‌. പാഴാക്കി കളയുന്ന ഗിനി,തിൻ നേപ്പിയർ പോലെയുള്ള പുല്ലുകൾ കുടുംബശ്രീ സംവിധാനത്തിലൂടെ ശേഖരിച്ച് സംസ്കരിച്ച് സൈലേജ് ആക്കി ക്ഷീര സംഘങ്ങൾ വഴി വിതരണംചെയ്യും. എടക്കാട്‌ ബ്ലോക്ക് പഞ്ചായത്ത് ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. മുണ്ടേരി ക്ഷീര സഹകരണ സംഘത്തിലെ 10 വനിതാ സംരംഭകർ ‘പവിഴം’ സൈലേജ് ജെഎൽജി ഗ്രൂപ്പ് ആരംഭിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ പ്രമീള ഉദ്‌ഘാടനം ചെയ്‌തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ്‌ എ അനീഷ അധ്യക്ഷയായി. ആദ്യ വിൽപന ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഒ സജിനി നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം വി ജയൻ, കട്ടേരി പ്രകാശൻ, കെ പി ബാലഗോപാലൻ, എ പങ്കജാക്ഷൻ, മുംതാസ് കെ, സി എം പ്രസീത, ലാവണ്യ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ വി പ്രസീത, മുഹമ്മദ് അർഷദ്, മുണ്ടേരി ഗംഗാധരൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, സി ലത, ഗീത തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Kerala29 mins ago

സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന മദ്രസകളില്ല; കേന്ദ്ര നിര്‍ദേശം കേരളത്തെ ബാധിക്കില്ല

Kannur31 mins ago

കണ്ണൂരിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Kannur37 mins ago

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

IRITTY2 hours ago

യാത്ര ദുഷ്കരം, അപകടങ്ങൾ പതിവ്; ദുർഘട പാതയായി മാക്കൂട്ടം ചുരം റോഡ്

Kerala2 hours ago

മൊബൈല്‍ ഫോണുകള്‍ നഷ്ടമായാല്‍ പരാതി നല്‍കൂ; പോലീസ് കണ്ടെത്തിത്തരും

Kerala2 hours ago

പ്രൊഫസർ ജി.എൻ. സായിബാബ അന്തരിച്ചു

India2 hours ago

മദ്രസാ ബോർഡുകൾ പിരിച്ചുവിടണം, ധനസഹായവും വേണ്ട- ദേശീയ ബാലാവകാശ കമ്മീഷന്‍

Kerala3 hours ago

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകര്‍ത്തിയ നേമം സ്വദേശി പിടിയിൽ

Kannur3 hours ago

അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകൾ; ഇന്ന് വിദ്യാരംഭം

THALASSERRY3 hours ago

മാഹി തിരുനാൾ: നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!