Connect with us

Kerala

തുലാമഴ തുടരുന്നു, സംസ്ഥാനത്ത് ഇന്ന് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പ് ഇങ്ങനെ

Published

on

Share our post

സംസ്ഥാനത്ത് ശക്തമായ തുലാമഴ തുടരുന്നു. ശനിയാഴ്ച എട്ട് ജില്ലകളില്‍ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിരീക്ഷിക്കുകയാണെന്നും കൂടുതല്‍ അറിയിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ പെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു.അറബികടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം മഹാരാഷ്ട്ര തീരത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകുന്ന ന്യുന മർദ്ദം ഞായറാഴ്ചയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍കടലില്‍ തമിഴ്നാട് തീരത്തിനു സമീപവും, തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍കടലിലും മുകളിലായി രണ്ട് ചക്രവാതചുഴികളും സ്ഥിതിചെയ്യുന്നു. അതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് നിഗമനം.


Share our post

Kerala

കവരപ്പെട്ട അപകടം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചു വിടും

Published

on

Share our post

ചെന്നൈയ്ക്കടുത്ത കവരപ്പേട്ടയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഇന്നത്തെ 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു. അതിൽ എറണാകുളത്ത് നിന്ന് രാവിലെ 10:50ന് പുറപ്പെടുന്ന ബറൗണി രപ്തിസാഗർ എക്സ്പ്രസ്, എറണാകുളം-പറ്റ്ന സ്പെഷ്യൽ ട്രെയിൻ, റ്റാറ്റനഗർ-എറണാകുളം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും പെടും.


Share our post
Continue Reading

Kerala

എൺപത് കഴിഞ്ഞവർക്കു വീട്ടിലെത്തി പെൻഷൻ മസ്റ്ററിങ്

Published

on

Share our post

സാമൂഹിക സുരക്ഷാ പെൻഷൻകാരുടേതടക്കം 80 വയസ്സ് കഴിഞ്ഞവരുടെയും കിടപ്പുരോഗികളുടെയും മസ്റ്ററിങ് വീട്ടിലെത്തി നടത്തുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഇവർക്കു വാതിൽപ്പടി പെൻഷൻ സേവനത്തിന് ഉത്തരവിറക്കിയിട്ടുണ്ട്. സർവീസ് പെൻഷൻ ട്രഷറി, ബാങ്ക് വഴി ലഭ്യമാക്കുന്നു. 75 വയസ്സ് കഴിഞ്ഞവർക്ക് മണിഓർഡറായും പെൻഷൻ അയക്കുന്നുണ്ടെന്ന് ഡോ. എൻ.ജയരാജിന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.


Share our post
Continue Reading

Kerala

നവരാത്രി പുണ്യം നുകര്‍ന്ന് ഭക്തര്‍; ഇന്ന് മഹാനവമി

Published

on

Share our post

നവരാത്രി ആഘോഷങ്ങളുടെ നിറവില്‍ മഹാനവമിയെ വരവേറ്റ് ക്ഷേത്രങ്ങള്‍. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ കൂടാതെ നൃത്തനൃത്യങ്ങളും സംഗീതപരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും.മഹാനവമി ദിനത്തില്‍ ഗ്രന്ഥപൂജ, ആയുധപൂജകള്‍, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്തക പൂജവെയ്പ്പ് നടന്നു. വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അക്ഷരമധുരം നുകരും.ക്ഷേത്രങ്ങളില്‍ പൂജയെടുപ്പ്, വാഹനപൂജ തുടങ്ങിയവയ്ക്കു ശേഷം എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ തുടങ്ങും. ക്ഷേത്രങ്ങള്‍ക്കു പുറമേ സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും.

മിക്ക ക്ഷേത്രങ്ങളിലും 10 ദിവസത്തെ പൂജാ പരിപാടികളാണ് നടക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ മുതല്‍ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മഹാദേവൻ്റെ നിര്‍ദ്ദേശ പ്രകാരം ദുര്‍ഗാദേവിയായി അവതരിച്ച പാര്‍വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ കൊന്ന ദിവസമാണ് മഹാനവമി.മഹിഷാസുര വധത്തിന്മേലുള്ള വിജയാഘോഷമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഒമ്ബത് രാത്രിയും പത്ത് പകലുമായി നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷത്തില്‍ ആദിപരാശക്തിയുടെ ഒമ്ബത് രൂപങ്ങളെയാണ് ഭക്തർ ആരാധിക്കുക. നാളെ വിജയ ദശമി നാളിലെ വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങള്‍ സമാപിക്കും.കൊല്ലൂർ മൂകാംബികാ ക്ഷേത്രം, കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കേരളത്തില്‍ പ്രധാനമായും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച്‌ ക്ഷേത്രങ്ങളില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


Share our post
Continue Reading

Kannur10 mins ago

വിമുക്ത ഭട ആശ്രിതർക്ക് സ്‌കോളർഷിപ്പ്

Breaking News1 hour ago

കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം

Kerala2 hours ago

കവരപ്പെട്ട അപകടം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചു വിടും

Kannur3 hours ago

ആഗോള തൊഴിൽ മേളയുമായി കണ്ണൂർ കോർപ്പറേഷൻ

Kerala3 hours ago

എൺപത് കഴിഞ്ഞവർക്കു വീട്ടിലെത്തി പെൻഷൻ മസ്റ്ററിങ്

Kerala4 hours ago

നവരാത്രി പുണ്യം നുകര്‍ന്ന് ഭക്തര്‍; ഇന്ന് മഹാനവമി

Kerala4 hours ago

തുലാമഴ തുടരുന്നു, സംസ്ഥാനത്ത് ഇന്ന് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പ് ഇങ്ങനെ

IRITTY18 hours ago

തിങ്കളാഴ്ച‌ നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് മാറ്റി

Kerala18 hours ago

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതി, മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല

Kannur18 hours ago

സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം: യോഗം 14-ന്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!