Connect with us

Social

വാട്‌സ്ആപ്പില്‍ വീണ്ടും പുത്തന്‍ ഫീച്ചറുകള്‍

Published

on

Share our post

വാട്‌സ്ആപ്പില്‍ വീണ്ടും പുത്തന്‍ ഫീച്ചറുകള്‍ എത്തിയിരിക്കുകയാണ്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്സ്ചറുകളുമുള്ള ചാറ്റ്-സ്പെസിഫിക് തീമുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്ഡേറ്റ്. ചാറ്റുകളില്‍ തനതായ തീമുകള്‍ ഉപയോഗിച്ച് സംഭാഷണങ്ങള്‍ പ്രൈവറ്റ് ആക്കാന്‍ ഈ പുതിയ ഫീച്ചര്‍ സഹായിക്കുമെന്നാണ് വാട്സ്ആപ്പ് അപ്ഡേറ്റുകള്‍ ഫോളോ ചെയ്യുന്ന വാബീറ്റ്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചാറ്റ് തീം ഫീച്ചര്‍, ബീറ്റ വേര്‍ഷനിലാണ് ആദ്യം പരീക്ഷിക്കുന്നത്. ഇത് ആക്സസ് ചെയ്യാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡ് 2.24.21.34 വാട്‌സ്ആപ്പ് ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുകയുള്ളു. ഇവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാവും ഈ ഫീച്ചര്‍ വിപുലമായി വാട്സ്ആപ്പ്
അവതരിപ്പിക്കുക.

റിയല്‍-ടൈം വോയ്സ് മോഡിലൂടെ മെറ്റ എഐയുമായി സംസാരിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാന്‍ പറ്റുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ചിത്രങ്ങളിലെ ബാക്ക്ഗ്രൗണ്ടും അനാവശ്യ ഭാഗങ്ങളും ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ഈ ഫീച്ചറും കൈവിരല്‍ത്തുമ്പില്‍ ഉടന്‍ തന്നെ എത്തുമെന്നാണ് പ്രതീക്ഷ. ഒരു ചിത്രം കൊടുത്താല്‍ അതെന്താണെന്ന് മെറ്റ വിശദീകരിക്കുന്ന ഫീച്ചറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറും ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭിക്കും.


Share our post

Social

ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുമായി പുതിയ ഐ.ഒ.എസ് അപ്‌ഡേറ്റ് വരുന്നു; തിയ്യതി, പുതിയ ഫീച്ചറുകള്‍

Published

on

Share our post

ഐഫോണ്‍ 16 സീരീസിന്റെ ഏറ്റവും വലിയ സവിശേഷത ആപ്പിള്‍ ഇന്റലിജന്‍സ് ആണെന്നായിരുന്നു ആപ്പിളിന്റെ പ്രഖ്യാപനം. എന്നാല്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഇല്ലാതെയാണ് കമ്പനി ഫോണുകള്‍ വില്‍പനയ്‌ക്കെത്തിച്ചത്. വരുന്ന ഐ.ഒ.എസ് 18 അപ്‌ഡേറ്റുകളില്‍ ഘട്ടം ഘട്ടമായാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അവതരിപ്പിക്കുക എന്നാണ് കമ്പനിയുടെ പ്രഖ്യാപനം.ഐഒഎസ് 18.1 അപ്‌ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് വിവരം. ഈ അപ്‌ഡേറ്റ് ഒക്ടോബര്‍ 28 ന് അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഐഫോണില്‍ മാത്രമല്ല ഐപാഡുകളിലും മാക്കിലുമെല്ലാം സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചര്‍ എത്തും. ഓക്ടോബര്‍ പകുതിയോടെ 18.1 അപ്‌ഡേറ്റ് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

ബഗ്ഗുകളില്ലാതെ ഫീച്ചര്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ഇത് വൈകുന്നതെന്നാണ് കരുതുന്നത്. പ്രൈവറ്റ് ക്‌ളൗഡ് കംപ്യൂട്ടിങ് സെര്‍വറുകള്‍ക്ക് ഉപകരണങ്ങളില്‍ നിന്നുള്ള എഐ ട്രാഫിക് താങ്ങാനാവുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.ഐഫോണ്‍ 15 പ്രോ ഫോണുകളിലും ഈ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 16 സീരീസ് ഫോണുകളിലും അനുയോജ്യമായ മാക്ക്, ഐപാഡ് ഉപകരണങ്ങളിലുമാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ എത്തേുക.എ.ഐ അധിഷ്ഠിത ടെക്സ്റ്റ് റൈറ്റിങ്, ടെക്സ്റ്റ് എഡിറ്റിങ് ടൂളുകള്‍, പുതിയ ഡിസൈനിലുള്ള സിരി, നോട്ടിഫിക്കേഷന്‍ സമ്മറികള്‍, എഐ ഫോട്ടോ എഡിറ്റിങ് ടൂളുകള്‍ ഉള്‍പ്പടെയുള്ള ചില എഐ ഫീച്ചറുകളാണ് ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരില്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ ആദ്യം എത്തുക.കൂടുതല്‍ എഐ ഫീച്ചറുകള്‍ ഐഒഎസിന്റെ മറ്റ് അപ്‌ഡേറ്റുകളിലായിരിക്കും ഫോണില്‍ അവതരിപ്പിക്കുക. ചാറ്റ് ജിപിടി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിരി, വിഷ്വല്‍ ഇന്റലിജന്‍സ്, ജെന്‍മോജി, ഓണ്‍ ഡിവൈസ് ഇമേജ് ജനറേറ്റര്‍ പോലുള്ള മറ്റ് എഐ ഫീച്ചറുകള്‍ ഭാവിയില്‍ വരാനിരിക്കുന്ന ഒഎസ് അപ്‌ഡേറ്റുകളിലാണ് ഉപകരണങ്ങളിലെത്തുക. അതായ്ത് ഐഒഎസ് 18.1 അപ്‌ഡേറ്റില്‍ തുടങ്ങി വരാനിരിക്കുന്ന പ്രധാന ഒഎസ് അപ്‌ഡേറ്റുകളില്‍ ഒരോന്നിലും ഏതെങ്കിലും ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുണ്ടാവും.


Share our post
Continue Reading

Social

ഇനി വിശദമായിട്ടാവാം; യൂട്യൂബ് ഷോർട്സ് മൂന്ന് മിനിറ്റ് വരെ

Published

on

Share our post

യൂട്യൂബ് ഷോർട്സ് ഇനി മൂന്ന് മിനിറ്റ് വരെയാവാം. ഒക്‌ടോബർ 15 മുതൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ ഷോർട്സിൽ സാധ്യമാവും. കമ്പനിയുടെ ബ്ലോ​ഗിലാണ് വാഗ്ദാനം.ചതുരത്തിലോ മൊബൈൽ കാഴ്ചയിൽ കുത്തനെയോ ഉള്ള വീഡിയോകൾക്കാണ് കൂടുതൽ സമയം ലഭിക്കുക. യൂസേഴ്സിന് ഇഷ്‌ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്തെടുക്കാൻ കഴിയുന്ന ഫീച്ചറും പ്രഖ്യാപനത്തിലുണ്ട്.യൂട്യൂബ് ഷോർട്ട്‌സ്, ഇൻസ്റ്റാഗ്രാം റീൽസിന്റെ ബദലായി 2020ൽ ആണ് പുനരവതരിപ്പിച്ചത്. അന്ന് മുതൽ ഉപയോക്താക്കൾക്ക് 60 സെക്കൻഡ് വീഡിയോ മാത്രമേ റെക്കോർഡ് ചെയ്ത് അവതരിപ്പിക്കാൻ കഴിയുമായിരുന്നുള്ളു.പിന്നണി സംഗീതം മാറ്റാം ടെംപ്ലേറ്റ് ആഡ് ചെയ്യാം ഉപയോക്താക്കൾക്ക് ടെംപ്ലേറ്റുകൾ ഉപയോഗിച്ച് ഷോർട്സ് എളുപ്പത്തിൽ പുനർനിർമ്മിക്കാൻ ഇപ്പോൾ സാധ്യമാവും. പഴയത് വ്യത്യസ്ത ഓഡിയോ ചേർക്കാൻ ഇതോടെ എളുപ്പമായി. ഒരാൾക്ക് അവർ ഇഷ്ടപ്പെടുന്ന ഷോർട്ട്സിൽ “റീമിക്സ്” ടാപ്പ് ചെയ്ത് “യൂസ് ദിസ് ടെംപ്ലേറ്റ്” ഓപ്‌ഷൻ തിരഞ്ഞെടുത്ത് പരീക്ഷിച്ച് നോക്കാവുന്നതാണ്.ഷോർട്ട്സ് ക്യാമറയിൽ നിന്ന് തന്നെ യൂട്യൂബ് ഉള്ളടക്കത്തിന്റെ വിൻഡോയിലേക്ക് ഒരു ടാപ്പിലൂടെ പോകാൻ സാധിക്കുന്ന അപ്ഡേറ്റും പ്രഖ്യാപച്ചിട്ടുണ്ട്.Google DeepMind വീഡിയോ ജനറേറ്റിംഗ് മോഡലായ Veo യൂട്യൂബ് ഷോർടിസിലേക്ക് ചേർക്കാൻ സൌകര്യവും പിന്നാലെ വരുന്നുണ്ട്.ഇതോടെ ഹോം ഫീഡിൽ നിങ്ങൾക്ക് കുറച്ച് ഷോർട്ട്‌സ് മാത്രമേ ലഭിക്കൂ എന്ന പരിമിതിയുണ്ടാവാം.youtube.com/shorts/RanGfQUQE4g


Share our post
Continue Reading

Social

‘മൂന്നു കുത്താ’യി ‘ടൈപ്പിങ്…’ താഴേക്കിറങ്ങുന്നു; വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വമ്പന്‍മാറ്റം

Published

on

Share our post

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വമ്പന്‍ മാറ്റം ഒരുങ്ങുന്നുവെന്ന് സൂചന. ചാറ്റിലെ ടൈപ്പിങ് ഇന്‍ഡിക്കേറ്ററുമായി ബന്ധപ്പെട്ടാണ് മാറ്റം. നിലവില്‍ ചാറ്റ് ബാറിന്റെ മുകളിലുള്ള ഇന്‍ഡിക്കേറ്റര്‍ മറ്റ് മെസ്സേജിങ് ആപ്പുകള്‍ക്ക് സമാനമായ രീതിയിലേക്ക് മാറുന്നുവെന്നാണ് വിവരം.വാട്‌സാപ്പിന്റെ 2.24.21.18 ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഇതിന്റെ ടെസ്റ്റിങ് നടക്കുകയാണ്. മാറ്റം നടപ്പാവുന്നതോടെ ചാറ്റിന്റെ കെട്ടിലും മട്ടിലും വലിയ മാറ്റമുണ്ടാകുമെന്ന് ബീറ്റ് വേര്‍ഷന്‍ ആക്‌സസ് ലഭിച്ച മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

ചാറ്റ് ചെയ്യുന്ന ആളുടെ സേവ് ചെയ്ത് പേരിന് തൊട്ടുതാഴെ ടൈപിങ് എന്നായിരുന്നു നേരത്തെ കാണിക്കാറുണ്ടായിരുന്നത്. യൂസര്‍ ഓണ്‍ലൈനാണെന്ന് കാണിക്കുന്ന അതേയിടത്ത് ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ അതുമാറി ടൈപ്പിങ് എന്ന് കാണിക്കും. ഇതാണ് നിലവിലെ രീതി.എന്നാല്‍, പുതിയ അപ്‌ഡേറ്റില്‍ ഇത് മാറും. ഇന്‍സ്റ്റഗ്രാമിലും മറ്റുമുള്ളതുപോലെ ബബിള്‍ ആയിട്ടായിരിക്കും ഇനി ചാറ്റ് ഇന്‍ഡിക്കേറ്റര്‍ ഉണ്ടാവുക. ആളുകള്‍ ടൈപ് ചെയ്യാന്‍ തുങ്ങുമ്പോള്‍ ‘മൂന്ന് കുത്തുകള്‍’ നീങ്ങുന്നുണ്ടാവും. സ്‌ക്രീനില്‍ വലതുഭാഗത്തായി ഇത് കാണിക്കും. മാറ്റം എപ്പോഴുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍തന്നെ റിലീസ് ചെയ്‌തേക്കുമെന്നാണ് സൂചന.


Share our post
Continue Reading

Kerala43 mins ago

അടവിയും ഗവിയും ആസ്വദിക്കാം, മതിവരുവോളം; വീണ്ടും സജീവമായി വനംവകുപ്പിന്റെ ടൂര്‍ പാക്കേജ്

Kerala51 mins ago

105 ദിവസം വാലിഡിറ്റി, 2 ജിബി ഡാറ്റ; വമ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍

Kerala52 mins ago

കേരളത്തിൽ ഉയരുന്നത് 30 സ്വകാര്യ വ്യവസായ പാർക്കുകൾ

Kerala4 hours ago

ഉയരും, 450 സ്വപ്‌ന ‘ഗൃഹശ്രീ’ ; വീടില്ലാത്ത പാവപ്പെട്ടവർക്ക്‌ സ്വന്തം വീടുകൾ ഒരുങ്ങുന്നു

Kannur4 hours ago

അഴീക്കോട്‌ ഒരു രൂപക്ക്‌ ഒരു ലിറ്റർ വെള്ളം

Kerala4 hours ago

താമരശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം

Social4 hours ago

വാട്‌സ്ആപ്പില്‍ വീണ്ടും പുത്തന്‍ ഫീച്ചറുകള്‍

Kerala4 hours ago

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി

Breaking News5 hours ago

മൈസൂരിൽ മലയാളി യുവാവ് മരിച്ച നിലയിൽ ; കേളകം സ്വദേശിയെന്ന് സംശയം

Kerala5 hours ago

വെറും 39 രൂപ മുതല്‍; പുതിയ ഐ.എസ്.ഡി. പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!