കവരപ്പെട്ട അപകടം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചു വിടും

ചെന്നൈയ്ക്കടുത്ത കവരപ്പേട്ടയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഇന്നത്തെ 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു. അതിൽ എറണാകുളത്ത് നിന്ന് രാവിലെ 10:50ന് പുറപ്പെടുന്ന ബറൗണി രപ്തിസാഗർ എക്സ്പ്രസ്, എറണാകുളം-പറ്റ്ന സ്പെഷ്യൽ ട്രെയിൻ, റ്റാറ്റനഗർ-എറണാകുളം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും പെടും.