Connect with us

Kannur

അഴീക്കോട്‌ ഒരു രൂപക്ക്‌ ഒരു ലിറ്റർ വെള്ളം

Published

on

Share our post

അഴീക്കോട്:ഒരുരൂപയ്‌ക്ക്‌ ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന വാട്ടർ എടിഎം അഴീക്കോട് ചാൽ ബീച്ചിൽ ശനിയാഴ്‌ച രാവിലെ പ്രവർത്തനം തുടങ്ങും. അഴീക്കോട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി സിഎഫ്സി ടൈഡ് ഫണ്ടിൽനിന്ന്‌ 4,89,000 രൂപ ചെലവിൽ ഇ മാർക്കറ്റ് പ്ലേയ്സ്(ജെഇഎം) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. തണുത്തതും ചൂടുള്ളതും സാധാരണ വെള്ളവും എടിഎമ്മിലുണ്ടാകും. ലിറ്ററിന് ഒരുരൂപയും അഞ്ച് ലിറ്ററിന് അഞ്ച് രൂപയുടെ കോയിനും എടിഎമ്മിൽ നിക്ഷേപിച്ച് ഓപ്ഷൻ ബട്ടൺ അമർത്തിയാൽ വെള്ളം ലഭിക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്യാനുള്ള സംവിധാനവുമുണ്ട്.കടൽക്കാറ്റടിച്ച് തുരുമ്പ് പിടിക്കാതിരിക്കാൻ പ്രത്യേക മെറ്റൽ ഉപയോഗിച്ചാണ് എടിഎം നിർമിച്ചത്. കോയിൻ ഇടുന്ന ഭാഗത്തൂടെ മണൽ അകത്തേക്ക് കയറാതിരിക്കാൻ ഷട്ടറും സ്ഥാപിച്ചിട്ടുണ്ട്. പൈപ്പ് ലൈൻ വഴിയെത്തുന്ന വെള്ളം ശുദ്ധീകരിച്ചാണ് വിതരണം.

വെള്ളം ശേഖരിക്കാൻ സ്ഥാപിച്ച ടാങ്കിന് 1, 000 ലിറ്റർ സംഭരണശേഷിയുണ്ട്. കൂടുതൽ സഞ്ചാരികളെത്തുന്ന ഇടമായതിനാലാണ് ചാൽ ബീച്ച് തെരഞ്ഞെടുത്തത്. ബീച്ചിന്റെ പ്രവേശനകവാടത്തിലും പാർക്കിന് അകത്തുമായി രണ്ട് വാട്ടർ എടിഎമ്മാണ് സ്ഥാപിച്ചത്.വൻകുളത്തുവയൽ, മൂന്നുനിരത്ത്, പൂതപ്പാറ, പഞ്ചായത്ത് മിനി സ്റ്റേഡിയം, അഴീക്കോട് പഞ്ചായത്തിന് സമീപം, അഴീക്കൽ പോർട്ട് ഓഫീസ് എന്നിവിടങ്ങളിലും വാട്ടർ എടിഎം സ്ഥാപിക്കും. ഫറോക്കിലെ ആക്സിയം അക്ക്വാ സോല്യൂഷൻസാണ് എടിഎം സ്ഥാപിച്ചത്. ശുദ്ധമായ കുടിവെള്ളം ലഭ്യത ഉറപ്പുവരുത്തുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കി പരിസര മലിനീകരണം തടയുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്നും പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ നടപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ കെ അജീഷ് പറഞ്ഞു. വാട്ടർ എടിഎമ്മിന്റെ ഉദ്ഘാടനം ശനി പകൽ 11ന് കെ വി സുമേഷ് എം.എൽ.എ നിർവഹിക്കും.


Share our post

Kannur

പാപ്പിനിശ്ശേരി, അഴീക്കോട് മൂന്നുനിരത്ത് ദിനേശ് ബീഡി ശാഖ അടച്ചുപൂട്ടി

Published

on

Share our post

പാ​പ്പി​നി​ശ്ശേ​രി: അ​ഴീക്കോ​ട് ദി​നേ​ശ് ബീ​ഡി വ്യ​വ​സാ​യ സ​ഹ​ക​ര​ണ കേ​ന്ദ്ര​ത്തി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന പാ​പ്പി​നി​ശ്ശേ​രി​യി​ലും അ​ഴീ​ക്കോ​ട് മൂ​ന്നു നി​ര​ത്തി​ലെ​യും ര​ണ്ടു ശാ​ഖ​ക​ളും അ​ട​ച്ചു​പൂ​ട്ടി. 1985 മേ​യ് ഒ​ന്നി​ന് 130 ഓ​ളം തൊ​ഴി​ലാ​ളി​ക​ളു​മാ​യാ​ണ് സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ പാ​പ്പി​നി​ശ്ശേ​രി​യി​ൽ ദി​നേ​ശ് ബീ​ഡി സം​ഘം ശാ​ഖ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.അ​ന്ന​ത്തെ എം.​എ​ൽ.​എ ആ​യി​രു​ന്ന ഇ.​പി. ജ​യ​രാ​ജ​നാ​ണ് പാ​പ്പി​നി​ശ്ശേ​രി സം​ഘം ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 1975 ജ​നു​വ​രി മു​ന്നി​ന് ക​രി​ക്ക​ൻ​കു​ള​ത്ത് 150 ഓ​ളം തൊ​ഴി​ലാ​ളി​ക​ളു​മാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ൽ തു​ട​ക്കം കു​റി​ച്ച സം​ഘം ശാ​ഖ അ​ട​ച്ചു പൂ​ട്ടി​യി​ട്ട് പ​ത്തു​വ​ർ​ഷ​ത്തോ​ള​മാ​യി. പാ​പ്പി​നി​ശ്ശേ​രി ശാ​ഖ​യും മൂ​ന്നു​നി​ര​ത്തി​ലെ ശാ​ഖ​യും ചി​റ​ക്ക​ൽ ബ്രാ​ഞ്ചി​ലേ​ക്ക് ല​യി​പ്പി​ച്ചു.അ​ഴീ​ക്കോ​ട് അ​ട​ക്ക​മു​ള്ള പ്രൈ​മ​റി സം​ഘ​വും ക​ണ്ണൂ​ർ സം​ഘ​വും ല​യി​പ്പി​ച്ച് ഒ​റ്റ സം​ഘ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് സം​ഘം ഭാ​ര​വാ​ഹി​ക​ൾ. ഇ​തോ​ടെ പാ​പ്പി​നി​ശ്ശേ​രി​യി​ൽ ജോ​ലി​ചെ​യ്തു വ​രു​ന്ന 21 തൊ​ഴി​ലാ​ളി​ക​ളും മൂ​ന്നു നി​ര​ത്തി​ലെ 16 തൊ​ഴി​ലാ​ളി​ക​ളും ഇ​നി ചി​റ​ക്ക​ൽ ബ്രാ​ഞ്ചി​ലാ​ണ് തൊ​ഴി​ൽ ചെ​യ്യേ​ണ്ട​ത്. പാ​പ്പി​നി​ശ്ശേ​രി​യി​ൽ നി​ന്നും ചി​റ​ക്ക​ലി​ലേ​ക്ക് പോ​കാ​ൻ ദി​നം​പ്ര​തി 25 രൂ​പ​യോ​ളം ബ​സ്​ ചാ​ർ​ജ് കൊ​ടു​ക്കേ​ണ്ടി വ​രു​ന്ന​തി​ൽ തൊ​ഴി​ലാ​ളി​ക​ൾ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചു.പാ​പ്പി​നി​ശ്ശേ​രി​യി​ൽ ജോ​ലി​ചെ​യ്തു​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​റ​ക്ക​ൽ ദി​നേ​ശ് ബീ​ഡി ബ്രാ​ഞ്ചി​ലേ​ക്ക് മാ​റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി യാ​ത്ര​യ​പ്പും അ​നു​മോ​ദ​ന​വും സം​ഘ​ടി​പ്പി​ച്ചു. സി.​പി.​എം പാ​പ്പി​നി​ശ്ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ ദി​നേ​ശ് ബീ​ഡി വ്യ​വ​സാ​യ​ത്തി​ൽ 42000 ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്തി​രു​ന്നു. അ​തി​ൽ ര​ണ്ടാ​യി​ര​ത്തി​ൽ താ​ഴെ തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.യാ​ത്ര​യ​യ​പ്പി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യ​കാ​ല ബീ​ഡി തൊ​ഴി​ലാ​ളി​യാ​യ കോ​ട്ടൂ​ർ ഉ​ത്ത​മ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. അ​ഴീ​ക്കോ​ട് ബീ​ഡി തൊ​ഴി​ലാ​ളി വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ കീ​ഴി​ലു​ള്ള പാ​പ്പി​നി​ശ്ശേ​രി വ​ർ​ക്ക് ഷെ​ഡി​ലെ തൊ​ഴി​ലാ​ളി​ക​ൾ ചി​റ​ക്ക​ൽ ദി​നേ​ശ് ബീ​ഡി ബ്രാ​ഞ്ചി​ലേ​ക്ക് മാ​റു​ന്ന​തി​നു​ള്ള യാ​ത്ര​യ​പ്പും അ​നു​മോ​ദ​ന​വും സം​ഘ​ടി​പ്പി​ച്ചു. സി.​പി.​എം പാ​പ്പി​നി​ശ്ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എ​ൻ. ഉ​ഷ, മ​ണ്ടൂ​ക്ക് മോ​ഹ​ന​ൻ, കെ. ​ര​ജ​നി, കെ. ​ദീ​പ, ചെ​രി​ച്ച​ൻ ഉ​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Share our post
Continue Reading

Kannur

എന്റെ കേരളം മേള ഉദ്ഘാടനം എട്ടിന്; മിക്‌സ്ഡ് വോളി ആറിന്

Published

on

Share our post

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മേളയുടെ ജില്ലാതല ഉദ്ഘാടനം മെയ് എട്ടിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയാവും. വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കണ്ണൂർ പ്രസ് ക്ലബും ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്‌സഡ് വോളിബോൾ മത്സരം മെയ് ആറിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ സെൻട്രൽ ജയിൽ സ്‌റ്റേഡിയത്തിൽ നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലാപഞ്ചായത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് ഒഴിവ്

Published

on

Share our post

കണ്ണൂർ: ജില്ലാപഞ്ചായത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ ബയോഡാറ്റ സഹിതം മെയ് അഞ്ചിന് രാവിലെ 11 ന് ജില്ലാപഞ്ചായത്ത് ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!