Connect with us

Kerala

വൈഫൈ,പുഷ് ബാക്ക് സീറ്റ്: കുറഞ്ഞ ചെലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്

Published

on

Share our post

തിരുവനന്തപുരം:അത്യാധുനിക സൗകര്യങ്ങളുമായി കെ.എസ്ആര്‍.ടി.സിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് അടുത്ത ആഴ്ച മുതല്‍ ഓടിത്തുടങ്ങും. സര്‍വീസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ആദ്യഘട്ടത്തില്‍ പത്തുബസുകളാണ് സര്‍വീസ് നടത്തുക. സൂപ്പര്‍ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും നിരക്ക്. വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് എന്നിവയുണ്ടാകും. 40 സീറ്റുകളാണ് ഉള്ളത്. മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഗുണനിലവാരമുള്ള ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും.തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്, പാലക്കാട്- തൃശൂര്‍ റൂട്ടുകളിലാണ് പരിഗണിക്കുന്നത്. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ തുടക്കത്തില്‍ എംസി റോഡിനാണ് മുന്‍ഗണനയെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ യാത്രയാണ് ലക്ഷ്യം.


Share our post

Kerala

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി; മേല്‍ശാന്തിക്ക് ദാരുണാന്ത്യം

Published

on

Share our post

കിളിമാനൂര്‍: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി. മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്.ഈ മാസം മൂന്നാം തീയതിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ സമയം മേല്‍ശാന്തി ജയകുമാരര്‍ വിളക്കുമായി ഇവിടേയ്ക്ക് എത്തി. ഞൊടിയിടയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. മേല്‍ശാന്തിയുടെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കഴക്കൂട്ടം കിസ് ആശുപത്രിയേല്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ജയകുമാരന്‍ മരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്


Share our post
Continue Reading

Kerala

ഹോം വർക്ക് ചെയ്തില്ല; മൂന്ന് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപിക അറസ്റ്റിൽ

Published

on

Share our post

കൊച്ചി: മട്ടാഞ്ചേരിയിൽ പ്ലേ സ്കൂളിൽ മൂന്നര വയസ്സുകാരനെ അധ്യാപിക തല്ലി പരിക്കേൽപ്പിച്ചു. ചൂരലുകൊണ്ടാണ് അധ്യാപിക മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ മർദ്ദിച്ചത്. കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലേറ്റ പാടുകളുണ്ട്.മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിലെ അധ്യാപികയാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയെ മർദിച്ച അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അല്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഹോം വർക്ക് ചെയ്യാത്തതിനെ തുടർന്നാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അധ്യാപികയെ ജോലിയിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തതായി സ്ഥാപനം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ ടീച്ചറെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.


Share our post
Continue Reading

Kerala

ഭൂനികുതിയും കെട്ടിട നികുതിയും ഇനി വിദേശത്തിരുന്ന് അടക്കാം

Published

on

Share our post

തിരുവനന്തപുരം: ഭൂ നികുതി, കെട്ടിട നികുതി, തരം മാറ്റമടക്കമുള്ള സേവനങ്ങൾ പ്രവാസികൾക്ക് ഇന് ഓൺലൈനായി നടത്താം. റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന പുതിയ 12 ഇ-സേവനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. ഭൂനികുതി, കെട്ടിട നികുതി, അധിക നികുതി എന്നിവ ഓൺലൈൻ വഴി അടയ്ക്കാൻ സാധിക്കുന്ന വെബ് പോർട്ടലാണ് നിലവിൽ വന്നിരിക്കുന്നത്. ഇതുവഴി നിലവിൽ 12 സേവനങ്ങൾ ലഭ്യമാകും.പ്രവാസികൾക്ക് ഭൂ നികുതി, കെട്ടിട നികുതി, തരം മാറ്റമടക്കമുള്ള സേവനങ്ങൾ ഓൺലൈനായി നടത്താം എന്നത് കേരളത്തിന്റെ ചരിത്ര നേട്ടമാന്നെന്ന് മന്ത്രി പറഞ്ഞു. ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് 10 രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഓണ്‍ലൈനായി കേരളത്തിലെ അവരുടെ ഭൂമിക്ക് നികുതി അടയ്ക്കാനുള്ള സൗകര്യമൊരുക്കുന്നത്. യുകെ, യുഎസ്എ, കാനഡ, സിംഗപ്പൂര്‍, സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ എന്നീ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഈ സേവനം ലഭിക്കും. www.revenue.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി ഭൂനികുതി, കെട്ടിട നികുതി, അധിക നികുതി, തരം മാറ്റ ഫീസ് എന്നിവ ഒടുക്കാം.

റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ആക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വില്ലേജ് ഓഫീസുകൾ മുതൽ ഡയറക്ടറേറ്റ് വരെയുള്ള മുഴുവൻ സ്ഥാപനങ്ങളും സേവനങ്ങളും ഡിജിറ്റലാക്കി മാറ്റും. ലോക കേരള സഭയുടെ രണ്ടാമത്തെ എഡിഷനിൽ റവന്യു വകുപ്പ് പ്രഖ്യാപിച്ച പ്രവാസി മിത്രം പോർട്ടലിലൂടെ പ്രവാസികൾക്ക് റവന്യു അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനുള്ള അവസരം ഇ-സേവനങ്ങളിലൂടെ ലഭിക്കും.

ഭൂമിയിൻമേൽ ബാങ്കുകളിൽ നിന്നുള്ള വായ്പയുടെ വിശദാംശങ്ങൾ അറിയുന്ന ഇലക്ട്രോണിക് മോർട്ട്ഗേജ് റിക്കോർഡർ മറ്റൊരു പ്രധാന സേവനമാണ്. ഭൂമിയേറ്റെടുക്കൽ നടപടി ക്രമങ്ങൾ സുതാര്യമാക്കുക എന്നതാണ് ലാൻഡ് അക്വിസിഷൻ മാനേജ്മെന്റ് സിസ്റ്റം എന്ന സേവനത്തിന്റെ ലക്ഷ്യം. റവന്യു ഇ-സർവീസുകൾ മൊബൈൽ ആപ്പിലൂടെ ഉടൻ തന്നെ ലഭ്യമാകുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

10 വിദേശ രാജ്യങ്ങളിൽ ലഭ്യമാകുന്ന ഭൂസംബന്ധമായ സേവനങ്ങൾ, ഇലക്ട്രോണിക് മോർട്ട്‌ഗേജ് റിക്കോർഡറായ www.emr.kerala.gov.in, ഏത് ഭൂമിയും തിരയുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന www.revenue.kerala.gov.in, കെ ബി ടി അപ്പീൽ-ഓൺലൈൻ സംവിധാനം, റവന്യൂ റിക്കവറി ഡിജിറ്റൽ പെയ് മെന്റ്, ബിസിനസ് യൂസർ -PAN ഉപയോഗിച്ചുള്ള ലോഗിൻ സൗകര്യം, റവന്യൂ ഇ – സർവ്വീസ് മൊബൈൽ ആപ്പ്, ലാൻഡ് അക്വിസിഷൻ മാനേജ്മെന്റ് സിസ്റ്റമായ www.lams.revenue.kerala.gov.in, വില്ലേജ് ഡാഷ്ബോർഡ് VOMIS, ഗ്രീവെൻസ് & ഇന്നോവേഷൻസ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, റവന്യൂ ഇ-കോടതി എന്നിവയാണ് പുതിയതായി നടപ്പിലാക്കുന്ന ഇ-സേവനങ്ങൾ.


Share our post
Continue Reading

Kerala2 hours ago

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി; മേല്‍ശാന്തിക്ക് ദാരുണാന്ത്യം

Kerala2 hours ago

ഹോം വർക്ക് ചെയ്തില്ല; മൂന്ന് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപിക അറസ്റ്റിൽ

Kannur2 hours ago

11 വില്ലേജ് നോളജ് സെന്ററുകളും പ്രവർത്തനക്ഷമമാക്കും

Kerala2 hours ago

ഭൂനികുതിയും കെട്ടിട നികുതിയും ഇനി വിദേശത്തിരുന്ന് അടക്കാം

Kerala2 hours ago

അഞ്ച് പൊതുഅവധികള്‍ ഞായറാഴ്ച കൊണ്ടുപോകും, 2025ലെ അവധി ദിനങ്ങള്‍ ഇതാ ഇങ്ങനെ

Kerala4 hours ago

ഗവിയുടെയും അടവിയുടെയും സൗന്ദര്യം ആസ്വദിച്ചൊരു യാത്ര; ടൂര്‍ പാക്കേജ് സജീവമാക്കി വനംവകുപ്പ്

Kerala4 hours ago

വൈഫൈ,പുഷ് ബാക്ക് സീറ്റ്: കുറഞ്ഞ ചെലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്

Breaking News4 hours ago

കുടുംബ വഴക്ക്; കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

Kerala4 hours ago

ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ; ഇന്നും സംസ്ഥാനത്ത് മഴ തുടരും

Kerala5 hours ago

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!